ആത്മീയത പരിശീലിക്കാൻ യുവാവ് ഗുരുവിന്റെ അടുത്തെത്തി. ഗുരുവിന്റെ പ്രഭാഷണങ്ങൾ കേട്ടും ഗുരു നൽകിയ പുസ്തകങ്ങൾ വായിച്ചും അയാൾ പരിശീലനം തുടർന്നു. ഒരു ദിവസം പുസ്തകപാരായണത്തിനിടെ വഴിപോക്കൻ നിലവിളിക്കുന്നതു കേട്ടു. എങ്കിലും അയാൾ വായന തുടർന്നു. കാലുതെറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മീയത പരിശീലിക്കാൻ യുവാവ് ഗുരുവിന്റെ അടുത്തെത്തി. ഗുരുവിന്റെ പ്രഭാഷണങ്ങൾ കേട്ടും ഗുരു നൽകിയ പുസ്തകങ്ങൾ വായിച്ചും അയാൾ പരിശീലനം തുടർന്നു. ഒരു ദിവസം പുസ്തകപാരായണത്തിനിടെ വഴിപോക്കൻ നിലവിളിക്കുന്നതു കേട്ടു. എങ്കിലും അയാൾ വായന തുടർന്നു. കാലുതെറ്റി വീണ യാത്രക്കാരനെ ഗുരു ഓടിച്ചെന്നു സഹായിച്ചു. തിരിച്ചു യുവാവിന്റെ അടുത്തെത്തിയ അദ്ദേഹം പറഞ്ഞു: നിങ്ങൾ വായിക്കുന്നതു വിശുദ്ധ ഗ്രന്ഥമല്ല; കാരണം വിശുദ്ധ ഗ്രന്ഥം വായിക്കുന്നവന് അന്യന്റെ കരച്ചിൽ കേൾക്കാതിരിക്കാനാവില്ല. 

ആചാരമല്ല, പ്രവൃത്തിയാണ് ആത്മീയത. സമ്പ്രദായങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും മാത്രം ആധ്യാത്മിക ചൈതന്യം കണ്ടെത്താൻ ശ്രമിക്കുന്നവർ സ്വാംശീകരിച്ച എല്ലാ പാഠങ്ങളും തങ്ങളുടെ ദിനവൃത്താന്തങ്ങളിൽനിന്ന് അകറ്റിനിർത്തും. ആത്മീയകർമങ്ങൾ, ഭൗതികകർമങ്ങൾ എന്നിങ്ങനെ വേർതിരിവുപോലുമുണ്ടാക്കി രണ്ടിനും പ്രത്യേക സമയക്രമവും ശൈലിയും രൂപപ്പെടുത്തും. തീർഥാടനം, പ്രാർഥന തുടങ്ങിയവയെ മാത്രം വിശുദ്ധകർമങ്ങളായി വ്യാഖ്യാനിച്ച് അനുദിന പ്രവൃത്തികൾക്ക് ഒരുപടി താഴെ സ്ഥാനം നൽകും. ശ്വാസോച്ഛ്വാസവും ചലനവും കഠിനാധ്വാനവും ആഘോഷവുമെല്ലാം ആത്മീയതയാണ്. 

ADVERTISEMENT

പ്രത്യേക ഇടങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും മാത്രം ഒതുക്കിനിർത്തേണ്ട ഒന്നല്ല ആധ്യാത്മികത. ചില കർമങ്ങൾ മാത്രം ആ ത്മീയപ്രവൃത്തികൾ എന്നു വേർതിരിച്ചാൽ പല അപകടങ്ങളുണ്ട്. അത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ മാത്രം വിശുദ്ധിയുണ്ടായാൽ മതി, മറ്റെന്തും എങ്ങനെ വേണമെങ്കിലും ചെയ്യാം, എന്തു വിലകൊടുത്തും ചില നിർബന്ധിത സൽക്കർമങ്ങൾ ചെയ്യണം, പാരമ്പര്യപ്രകാരമുള്ള ആചാരങ്ങളിലേർപ്പെടാത്തവർക്ക് ആത്മീയതയില്ല, നാലുപേർ കാൺകെ വേണം അത്തരം ചെയ്തികളിലേർപ്പെടാൻ തുടങ്ങിയ അബദ്ധപ്രവണതകളിലേക്ക് ആളുകൾ തിരിയും. എല്ലാ പ്രവൃത്തികളും വിശുദ്ധവും ക്രിയാത്മകവും പരോപകാരപ്രദവുമാണെന്ന ഉറപ്പുണ്ടെങ്കിൽ പിന്നെ പ്രവൃത്തികളെ ലൗകികം, ആത്മീയം എന്ന് മതിലുകെട്ടി തിരിക്കേണ്ട.

ഒരു കർമം ആത്മീയമാണോ എന്നറിയാനുള്ള ആദ്യമാർഗം അത്  അപരനന്മയും കൂടി ലക്ഷ്യമിടുന്നുണ്ടോ എന്നു പരിശോധിക്കുകയാണ്. സ്വന്തം സംതൃപ്തിയും സമാധാനവും മാത്രം ലക്ഷ്യം വയ്ക്കുന്നവർ ആനന്ദജീവിതത്തിനുടമകളാകും. അയൽക്കാരനെയും കൂടി പരിഗണിക്കുന്നവർ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതുകൊണ്ടും അപരസുഖത്തിനും കൂടി പ്രാധാന്യം നൽകുന്നതുകൊണ്ടും ആത്മീയ ജീവിതത്തിനുടമകളാകും.

ADVERTISEMENT

English Summary: Subhadinam