∙ സുരേഷ് ഗോപി: മോഹൻലാലിന്റെ ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ അദ്ദേഹത്തെ സോഷ്യൽമീഡിയയിൽ വിളിക്കുന്നതു ചില വാക്കുകൾ ഉപയോഗിച്ചാണ്. അതു ശരിയായ കാര്യമാണോ? തന്റെ വ്യക്തിത്വത്തിൽ അഭിമാനം കൊള്ളുന്ന ഒരാൾ ഇങ്ങനെയുള്ള കമന്റുകൾക്കു പാത്രമാവുമ്പോൾ അതു പറഞ്ഞവന്റെ വീട്ടിൽ പോയി, അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സുരേഷ് ഗോപി: മോഹൻലാലിന്റെ ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ അദ്ദേഹത്തെ സോഷ്യൽമീഡിയയിൽ വിളിക്കുന്നതു ചില വാക്കുകൾ ഉപയോഗിച്ചാണ്. അതു ശരിയായ കാര്യമാണോ? തന്റെ വ്യക്തിത്വത്തിൽ അഭിമാനം കൊള്ളുന്ന ഒരാൾ ഇങ്ങനെയുള്ള കമന്റുകൾക്കു പാത്രമാവുമ്പോൾ അതു പറഞ്ഞവന്റെ വീട്ടിൽ പോയി, അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ‌‌‌‌വച്ച് അവന്റെ പല്ല് അടിച്ച് താഴെ ഇടണമെന്ന് അയാൾ പറഞ്ഞാൽ അതും ഫ്രീഡം ഓഫ് എക്‌സ്പ്രഷനായി നിങ്ങൾ കണക്കുകൂട്ടുമോ?

ADVERTISEMENT

∙ എ.ഹേമചന്ദ്രൻ: ഇംഗ്ലിഷിൽ ഡോഗ് വിസിൽ എന്നൊരു പ്രയോഗം ഉണ്ട്. മനുഷ്യനു കേൾക്കാനാകാത്ത, എന്നാൽ നായ്ക്കൾക്കു കേൾക്കാൻ കഴിയുന്ന പ്രത്യേക തരംഗദൈർഘ്യമുള്ള ശബ്ദം. കണ്ണൂർ മേഖലയിലെ പല നേതാക്കളുടെയും ചില ഘട്ടങ്ങളിലുള്ള പ്രസംഗങ്ങൾ സ്വന്തം ക്രിമിനൽ സംഘങ്ങൾക്കു ഡോഗ് വിസിൽ പോലെയാണ് 

∙ സാറ ജോസഫ്:  സമൂഹമാധ്യമങ്ങളിലെല്ലാം ഇഷ്ടമുള്ളവരെ വാനോളം പുകഴ്ത്തുകയും ഇഷ്ടമല്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുകയാണ്. സമൂഹമാധ്യമങ്ങൾ തുറന്നുനോക്കാൻ കഴിയാത്ത വിധമായി.

ADVERTISEMENT

∙ രഞ്ജിനി ജോസ്: മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എല്ലാവരും മനുഷ്യരാണ്. A എന്റെ സ്വകാര്യ ജീവിതം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയുകയോ ഒന്നും ഇന്നേവരെ ചെയ്യാത്ത ഒരാളാണ്. എന്തിനാണ് കുറച്ചു മാസങ്ങളായി ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത് എന്നെനിക്കു മനസ്സിലാകുന്നില്ല.

∙ നഞ്ചിയമ്മ: ഞങ്ങൾക്കു പാട്ടു പഠിക്കേണ്ട. ഞങ്ങൾക്കു പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾ മുതൽ പാട്ടാണ്. ഞങ്ങൾക്കു തലമുറയായി ചോരയിലും ചോറിലും പാട്ടുകയറിയിട്ടുണ്ട്. ഒരു ആയുസ്സിൽ കേട്ടുതീരില്ല ഞങ്ങളുടെ പാട്ടുകൾ.

ADVERTISEMENT

∙ അടൂർ ഗോപാലകൃഷ്ണൻ: ദേശീയ പുരസ്കാരങ്ങൾക്കു തിരഞ്ഞെടുക്കുന്ന സിനിമകളുടെ മാനദണ്ഡങ്ങൾ എന്താണെന്നുപോലും വ്യക്തമല്ല. ഒരുകാലത്ത് രാജ്യത്തെ പ്രഗല്ഭരായ ചലച്ചിത്രകാരന്മാരെയും നിരൂപകരെയും കലാകാരന്മാരെയുമായിരുന്നു ജൂറിയായി തിരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ ദേശീയ അവാർഡിന് അജ്ഞാതരായ ജൂറിയാണ്. ജൂറി ചെയർമാനെക്കുറിച്ചുപോലും ഇതിനു മുൻപു കേട്ടിട്ടില്ല. തട്ടുപൊളിപ്പൻ സിനിമകളാണ് അവർക്കു മികച്ച സിനിമ.

∙ ജി.സുരേഷ്കുമാർ: സിനിമയിൽ എല്ലാവർക്കും ഒരേ പ്രതിഫലം കൊടുക്കണമെന്ന് എങ്ങനെ പറയാനാകും? സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാൻ കഴിയുന്നവരെയാണു നമ്മൾ സൂപ്പർതാരങ്ങളെന്നു വിളിക്കുന്നത്. മോഹൻലാലിനു നമുക്കു കോടികൾ കൊടുക്കാം. അതേ പ്രതിഫലം എന്റെ മകൾ കീർത്തി സുരേഷിനു നൽകണമെന്നു പറഞ്ഞാൽ നടക്കുമോ? ഞാൻ പോലും അതിനോടു യോജിക്കില്ല.