നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുന്നതു പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തണലോടെ അരാജകത്വത്തിൽ വിളയാടുകയും ജയിലിനെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയുമാണവർ. ചില ജയിൽ ഉദ്യോഗസ്ഥരും തടവുകാരും Jail, Drug mafia, Kerala jail, Drug smuggling, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുന്നതു പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തണലോടെ അരാജകത്വത്തിൽ വിളയാടുകയും ജയിലിനെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയുമാണവർ. ചില ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള വഴിവിട്ട ബന്ധമാകട്ടെ, ആപൽക്കരമായ സാഹചര്യത്തിലേക്കു വിരൽചൂണ്ടുകയും ചെയ്യുന്നു. 

കണ്ണൂരിലും തൃശൂർ വിയ്യൂരിലും തിരുവനന്തപുരം പൂജപ്പുരയിലുമുള്ള സെൻട്രൽ ജയിലുകളിൽ സംഭവിക്കുന്നതെന്തെന്ന മലയാള മനോരമയുടെ അന്വേഷണത്തിൽ തെളിഞ്ഞതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. കണ്ണൂർ സെൻട്രൽ ജയിലിലേക്കു പച്ചക്കറിയുമായെത്തിയ ഓട്ടോറിക്ഷയിൽനിന്ന് കഴിഞ്ഞയാഴ്ച പിടികൂടിയത് മൂന്നു കിലോ കഞ്ചാവാണെന്നത് ഇപ്പോഴത്തെ അവസ്ഥയുടെ കൃത്യമായ ഉദാഹരണമാണ്. യഥേഷ്ടം ലഹരി, നിയന്ത്രിക്കാൻ ആവശ്യത്തിന് ആളില്ലാത്ത സ്ഥിതി, പുതിയ സംഘങ്ങൾ രൂപീകരിക്കാനുള്ള മികച്ച സാഹചര്യം... കുറ്റവാളികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുകയാണ് സെൻട്രൽ ജയിലുകൾ.

ADVERTISEMENT

ഉദ്യോഗസ്ഥർ ആവശ്യത്തിനില്ലാത്ത സെൻട്രൽ ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലധികമുണ്ട് കുറ്റവാളികൾ. 2016ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ മോഡൽ പ്രിസൺ മാനുവലിൽ പറയുന്നത് ആറു തടവുകാർക്ക് 3 ജീവനക്കാർ വീതം വേണമെന്നാണ്. കേരളത്തിലെ ജയിലുകളിൽ ഒരിക്കലും ഈ നിർദേശം പാലിച്ചിട്ടില്ല. പല ജയിൽ ഉദ്യോഗസ്ഥരുടെയും നോട്ടക്കുറവും കണ്ണടയ്ക്കലും ഇപ്പോഴത്തെ അരാജകത്വത്തിനു വേണ്ടത്ര വെള്ളവും വളവും നൽകുന്നു. നുരഞ്ഞും പതഞ്ഞും പുകഞ്ഞും സെല്ലുകളിലാകെ പടരുകയാണു ലഹരി. ഇതിനുവേണ്ട ലഹരിവസ്തുക്കൾ ഓട്ടോയിലും മറ്റും പുറത്തു നിന്നെത്തിക്കാൻ സംവിധാനവും അവ വിതരണം ചെയ്യാൻ അകത്ത് ആളുകളുമുണ്ട്. ഡ്യൂട്ടിയിലുള്ള കുറച്ച് ഉദ്യോഗസ്ഥർക്കു നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമാണ് കാര്യങ്ങൾ. 

ചെറിയ ശിക്ഷ വിധിക്കപ്പെട്ടവർക്കും റിമാൻഡ് തടവുകാർക്കുംപോലും സെൻട്രൽ ജയിലുകളിലെത്താനാണു താൽപര്യം. അവിടെക്കിട്ടുന്ന സ്വാതന്ത്ര്യമാണു പ്രലോഭനം. രാവിലെ ആറിനു ലോക്കപ്പ് തുറന്നാൽ വൈകിട്ട് ആറു വരെ ജയിൽവളപ്പിൽ  റോന്തു ചുറ്റാം. ആരെയും കാണാം, ഇടപാടുകൾ ഉറപ്പിക്കാം. ലഹരിയോ ഫോണോ കൈമാറാം. അതീവസുരക്ഷാ ജയിലിലാണെങ്കിൽ വരാന്തയിലിരുത്തി ഭക്ഷണം കൊടുക്കാൻ മാത്രമേ സെല്ലിൽനിന്നിറക്കൂ. 

ADVERTISEMENT

കേരളത്തിലെ ജയിലുകളിൽ പ്രത്യേക ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ ചില തടവുകാർക്കു ലഭിക്കുന്നുവെന്നായിരുന്നു ആദ്യകാല ആരോപണങ്ങൾ. പിന്നീടു കഞ്ചാവും മറ്റു ലഹരികളുമൊക്കെ ജയിലിൽ യഥേഷ്‌ടം ലഭ്യമായി. നിയമവിരുദ്ധമായി വിളികൾ നടത്തിയിരുന്ന സാധാരണ സെൽഫോൺ കാലത്തിൽനിന്ന് സ്‌മാർട് ഫോണുകളിലേക്കും ഫെയ്‌സ്‌ബുക്കിലേക്കുമൊക്കെ തടവുകാർക്ക് ‘ഉയരാനായത്’ ജയിലിൽ കിട്ടുന്ന ഒത്താശ കൊണ്ടുതന്നെ. പല ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ സഹകരണസംഘം പോലെയുള്ള ബന്ധമാണ്. ഉദ്യോഗസ്ഥരുടെ വ്യക്തമായ പിന്തുണയോടെയാണു ജയിലിലേക്കു സാധനങ്ങൾ കടത്തുന്നതെന്നു പലവട്ടം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ സെൻട്രൽ ജയിലുകളിലെ തടവുകാരിൽ കുറെപ്പേരെങ്കിലും രാഷ്‌ട്രീയപ്രേരിതമായ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായിരിക്കും. രാഷ്ട്രീയബന്ധം ഇവരുടെ ജയിൽജീവിതത്തിൽ സ്വാഭാവികമായും തുണയാകുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് ഇത്തരം തടവുകാരെ പേടിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇവർക്കു തുടർച്ചയായി പരോൾ കിട്ടുകയും ചെയ്യുന്നു. 

ADVERTISEMENT

തടവുകാർക്കു മാനുഷിക പരിഗണന ലഭിക്കണം; അവകാശസംരക്ഷണമുണ്ടാവുകയും വേണം. ഒപ്പം, ജയിലുകളിൽ നിയമം അനുശാസിക്കുന്ന അച്ചടക്കം ഉറപ്പുവരുത്താനും തടവുകാർ പരിധിവിട്ടു പ്രവർത്തിക്കുന്നതിനു തടയിടാനും ജയിൽ ഉദ്യോഗസ്‌ഥർ ബാധ്യസ്‌ഥരാണ്. എന്നാൽ, സമർപ്പിതരായി ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരെക്കൂടി വഴിവിട്ട ചെയ്തികളിലൂടെ നാണംകെടുത്തുകയാണു ചിലർ. ഇപ്പോഴത്തെ അപകടകരമായ പ്രവണതയ്‌ക്ക് അന്ത്യംകുറിച്ചില്ലെങ്കിൽ ജയിലറകളിൽ അധോലോകങ്ങൾ വിലസുകയും കലാപക്കൊടി ഉയരുകയും ചെയ്യും. സെൻട്രൽ ജയിലുകൾ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാകുന്നതും അരാജകത്വം കെ‍ാടികുത്തിവാഴുന്നതും നിയമവാഴ്‌ചയുടെ ലംഘനം തന്നെയാണ്. സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും സത്വരശ്രദ്ധ ഇക്കാര്യത്തിലുണ്ടായില്ലെങ്കിൽ പ്രത്യാഘാതം വളരെ വലുതായിരിക്കും.

English Summary: Drug racket in Jail, Kerala