ചർച്ചകൾ പരിമിതപ്പെടുത്തി ബില്ലുകൾ പാസാക്കി വിടുന്ന സർക്കാർ ശീലവും ബഹളങ്ങളും മാറ്റിവയ്ക്കലുകളും ഒക്കെക്കൂടി പാർലമെന്റ് ഏതാണ്ട് പ്രവർത്തനരഹിതമാകുന്ന കാലമാണിത്. ആ കാലത്തിന് മാന്യമായ ഒരപവാദമാണ് വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥിരസമിതികൾ (സ്റ്റാൻഡിങ്

ചർച്ചകൾ പരിമിതപ്പെടുത്തി ബില്ലുകൾ പാസാക്കി വിടുന്ന സർക്കാർ ശീലവും ബഹളങ്ങളും മാറ്റിവയ്ക്കലുകളും ഒക്കെക്കൂടി പാർലമെന്റ് ഏതാണ്ട് പ്രവർത്തനരഹിതമാകുന്ന കാലമാണിത്. ആ കാലത്തിന് മാന്യമായ ഒരപവാദമാണ് വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥിരസമിതികൾ (സ്റ്റാൻഡിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർച്ചകൾ പരിമിതപ്പെടുത്തി ബില്ലുകൾ പാസാക്കി വിടുന്ന സർക്കാർ ശീലവും ബഹളങ്ങളും മാറ്റിവയ്ക്കലുകളും ഒക്കെക്കൂടി പാർലമെന്റ് ഏതാണ്ട് പ്രവർത്തനരഹിതമാകുന്ന കാലമാണിത്. ആ കാലത്തിന് മാന്യമായ ഒരപവാദമാണ് വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥിരസമിതികൾ (സ്റ്റാൻഡിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്നതു കേന്ദ്രസർക്കാർ പതിവാക്കുന്നു. ഐടിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതിയുടെ അധ്യക്ഷസ്ഥാനം കോൺഗ്രസിൽ നിന്നെടുത്തു മാറ്റിയത് ഒടുവിലത്തെ ഉദാഹരണം

ചർച്ചകൾ പരിമിതപ്പെടുത്തി ബില്ലുകൾ പാസാക്കി വിടുന്ന സർക്കാർ ശീലവും ബഹളങ്ങളും മാറ്റിവയ്ക്കലുകളും ഒക്കെക്കൂടി പാർലമെന്റ് ഏതാണ്ട് പ്രവർത്തനരഹിതമാകുന്ന കാലമാണിത്. ആ കാലത്തിന് മാന്യമായ ഒരപവാദമാണ് വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥിരസമിതികൾ (സ്റ്റാൻഡിങ് കമ്മിറ്റികൾ). ഈ 24 കമ്മിറ്റികളിലാണ് (8 എണ്ണത്തിന്റെ അധ്യക്ഷർ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളാണ്) സാധാരണ നിലയ്ക്ക്,  തടസ്സങ്ങളില്ലാതെ ഓരോ വിഷയത്തിലും ക്രിയാത്മകവും ഇഴകീറിയുള്ളതുമായ ചർച്ചകൾ നടക്കുന്നത്. പാർലമെന്റിന്റെ ‘യഥാർഥ ദൗത്യം’ നിർവഹിക്കപ്പെടുന്നത് ഈ കമ്മിറ്റികളിലാണ്. അടഞ്ഞ മുറിക്കുള്ളിൽ സാക്ഷികളെ വിളിച്ചുവരുത്തി വാദങ്ങൾകേട്ട്, ചോദ്യങ്ങൾ ഉന്നയിച്ച്, ചർച്ച ചെയ്ത്, ഒടുവിൽ ഭൂരിപക്ഷം വിഷയങ്ങളിലും അഭിപ്രായഐക്യത്തിലൂടെ പൊതുനിലപാടിലേക്ക് എത്തുകയാണിവിടെ. 

ADVERTISEMENT

അത്തരം രണ്ടു സമിതികളിൽ അംഗമാകാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. 2014–2019ൽ വിദേശകാര്യ വകുപ്പിന്റെയും 2019 മുതൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പിന്റെയും. എന്റെ പാർലമെന്റ് അനുഭവങ്ങളിൽ ഏറ്റവും ക്രിയാത്മകമായിട്ടുള്ളത് ഈ സമിതികളിലെ പ്രവർത്തനമാണെന്നു പറയാൻ ഒരു മടിയുമില്ല. സൗഹാർദപൂർണമായ അന്തരീക്ഷവും വിഷയങ്ങളെ ആഴത്തിൽ കാണാനുള്ള താൽപര്യവും സർക്കാരിനെ അതിന്റെ ഉത്തരവാദിത്തങ്ങളിൽ ഉറപ്പിച്ചുനിർത്താനുള്ള അധികാരവുമാണ് ഈ സമിതികളുടെ സവിശേഷതകൾ. 

പക്ഷപാതമില്ലായ്മയാണ് ഈ സമിതികളുടെ എടുത്തുപറയേണ്ട സ്വഭാവം. അതുകൊണ്ടുതന്നെയാണ് ഐടിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതിയുടെ അധ്യക്ഷസ്ഥാനം കീഴ്‌വഴക്കങ്ങൾ ലംഘിച്ച് ഏകപക്ഷീയമായി കോൺഗ്രസിൽ നിന്നെടുത്തുമാറ്റി, ബിജെപിക്കു നൽകാനുള്ള സർക്കാർ തീരുമാനം എന്നെ അതിശയിപ്പിച്ചത്. ഏതു പാർട്ടി അധികാരത്തിലിരുന്നാലും അവർ പാലിച്ചുകൊണ്ടിരുന്ന വഴക്കങ്ങളാണ് സർക്കാർ അട്ടിമറിച്ചത്. ഞാൻ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റപ്പെടുന്നു എന്നതായി ഈ തീരുമാനത്തിന്റെ ഫലം. 

സമിതിയുടെ നേത‍ൃത്വം സർക്കാരിന്റെ വരുതിയിലാക്കുകയും അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്ന അധ്യക്ഷനെ ഒഴിവാക്കുകയും ചെയ്യുകയാണു ലക്ഷ്യമെന്നു വ്യക്തം. വിവിധ പാർട്ടികളിൽപെട്ട അഞ്ചു സഹപ്രവർത്തകർ ഇതിനെതിരെ സ്പീക്കർക്കു കത്തെഴുതിയിട്ടും ഫലമുണ്ടായില്ല.  അവരെടുത്ത നിലപാടും എന്നിൽ അവർക്കുള്ള വിശ്വാസവും എന്നെ വല്ലാതെ സ്പർശിക്കുന്നതായിരുന്നു. പക്ഷേ, അവർക്ക് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല എന്നാണറിവ്. 

എന്റെ സ്ഥാനനഷ്ടത്തിനപ്പുറം, മറ്റു പല കാരണങ്ങളാൽ സർക്കാരിന്റെ നീക്കം അസ്വാസ്ഥ്യജനകമാണ്. രാജ്യസഭയിൽ ആഭ്യന്തര വകുപ്പ് സമിതിയുടെ അധ്യക്ഷസ്ഥാനം കോൺഗ്രസിൽനിന്നെടുത്തു മാറ്റിയപ്പോൾ പറഞ്ഞ ന്യായം അവിടെ കോൺഗ്രസിനു നാമമാത്രമായ അംഗങ്ങളേയുള്ളൂ എന്നാണ്. 

ADVERTISEMENT

എന്നാൽ, ലോക്സഭയിലെ കാര്യം അങ്ങനെയല്ല. സ്ഥിരസമിതികൾ രൂപീകരിക്കപ്പെട്ടശേഷം കോൺഗ്രസിനു ലോക്സഭയിൽ ഒരു എംപി കൂടി അധികമായുണ്ടായി. ഒരു വിശദീകരണത്തിനുപോലും കൂട്ടാക്കാതെയുള്ള ഈ നീക്കത്തിലൂടെ സർക്കാരിന്റെ യഥാർഥ ഉദ്ദേശ്യമെന്തെന്ന ചോദ്യം ഉയരുന്നു. മാത്രവുമല്ല, നിലവിലെ കീഴ്‌വഴക്കമനുസരിച്ച് പതിനേഴാം ലോക്സഭയുടെ കാലാവധി പകുതിയാകുമ്പോൾ ഒരു അധ്യക്ഷനെ മാറ്റുക എന്നത് അസാധാരണവുമാണ്. 

ശശി തരൂർ

ലോക്സഭ ആരംഭിക്കുന്ന സമയത്താണ് പാർട്ടികൾക്കു സമിതി അധ്യക്ഷസ്ഥാനങ്ങൾ അനുവദിക്കുന്നത്. പ്രത്യേക സാഹചര്യങ്ങൾ ഒന്നുമില്ലെങ്കിൽ സഭയുടെ കാലാവധി കഴിയുംവരെ അതു തുടരും. ഇവിടെ അസാധാരണ സാഹചര്യമൊന്നുമില്ലെന്നു മാത്രമല്ല, ഏറ്റവും സജീവമായി പ്രവർത്തിച്ച്, മികച്ച സ്ഥിരസമിതി എന്ന അഭിപ്രായം നേടിയ സമിതിയുമാണ് ഐടിയുടേത്. ലോക്സഭയിലെ പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരി സർക്കാർ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചു. പാർലമെന്റ് കീഴ്‌വഴക്കങ്ങളെ കാറ്റിൽപറത്തുന്നതും പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ പരസ്പര ചർച്ച എന്ന തത്വത്തെ തകർക്കുന്നതുമായ നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഇതുപോലുള്ള മറ്റൊരു സംഭവമായിരുന്നു, പതിനേഴാം ലോക്സഭയുടെ കാലംവരെ പ്രതിപക്ഷാംഗങ്ങൾക്കു നൽകിയിരുന്ന വിദേശകാര്യ സ്ഥിരസമിതിയുടെ അധ്യക്ഷസ്ഥാനം ഭരണകക്ഷിക്കുതന്നെ നൽകിയത്. (പിന്നീടു പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയിയും ഐ.കെ.ഗുജ്റാളും ഇതിന്റെ അധ്യക്ഷരായിരുന്ന പ്രതിപക്ഷ നേതാക്കളായിരുന്നു എന്നോർക്കണം.) നഷ്ടം സംഭവിച്ച കോൺഗ്രസ് പാർട്ടിയും പ്രത്യേകിച്ച് ഞാനും സർക്കാരിന്റെ നീക്കത്തെ പക്വതയോ‍ടെ സ്വീകരിച്ചെങ്കിലും അധീർ രഞ്ജൻ ചൗധരി പറഞ്ഞതുപോലെ, ഇപ്രകാരം ചെറുതാക്കപ്പെടുന്നതു നോക്കിനിൽക്കാൻ ഇനിയും ഞങ്ങൾക്കാവില്ല. ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ പങ്ക് ലഘൂകരിക്കാനുള്ള ആവർത്തിച്ചുള്ള നീക്കങ്ങൾക്ക് ഒരുവിധ ന്യായീകരണവുമില്ല.

കൂടിയാലോചനകളുടെയും പരസ്പര ചർച്ചകളുടെയും തത്വം സർക്കാർ മനസ്സിലാക്കണം. അതുപോലെ, സ്ഥിരസമിതികൾ പോലുള്ള നിർണായക ഫോറങ്ങളിൽ ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്ന കീഴ്‌വഴക്കങ്ങളെ ആദരിക്കുകയും വേണം. പാർലമെന്ററി സമിതികൾ എന്ന സമ്പ്രദായം ഭിന്നതാൽപര്യങ്ങൾ മാനിച്ചു ഫലപ്രദമായി പ്രവർത്തിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇത്തരമൊരു തീരുമാനം ഞങ്ങളെ അറിയിച്ച രീതിതന്നെ പ്രധാന പ്രതിപക്ഷപാർ‌ട്ടിയെ അപമാനിക്കുന്ന തരത്തിലായിരുന്നു. 

ADVERTISEMENT

ഒരു സമിതി അധ്യക്ഷൻ ഗൗരവത്തോടെയും പ്രഫഷനലിസത്തോടെയും ജോലിചെയ്യുന്നതു നേരിടാനാവാതെ വരുമ്പോൾ സമിതികളെത്തന്നെ പ്രഹസനമാക്കുകയാണു സർക്കാർ. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്താനുദ്ദേശിച്ചുള്ള ഒരു സമിതിയുടെ വീക്ഷണങ്ങൾ എപ്പോഴും സർക്കാരിന്റെ താൽപര്യങ്ങൾക്ക് അനൂകൂലമായിരിക്കണമെന്നില്ല. ഈ ആശങ്കകളുടെ പശ്ചാത്തലത്തിൽ, തീരുമാനം പുനഃപരിശോധിച്ചു തിരുത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും സ്പീക്കർക്കുമുണ്ട്. അല്ലെങ്കിൽ, നമ്മുടെ പാർ‌ലമെന്ററി ജനാധിപത്യത്തിന്റെ തത്വത്തിനു നിരക്കുന്ന എന്തു കാരണമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് അവർ വിശദീകരിക്കുകയെങ്കിലും വേണം. 

ജപ്പാൻ നമ്മളെ കണ്ടുപഠിക്കട്ടെ

നമ്മൾ കേരളീയർ ഏറ്റവുമധികം കളിയാക്കപ്പെടുന്നത് ഇവിടുത്തെ ഉയർ‌ന്ന മദ്യഉപഭോഗത്തിന്റെയും അതിലൂടെയുള്ള വരുമാനംകൊണ്ടു പിടിച്ചുനിൽക്കേണ്ടിവരുന്ന സംസ്ഥാന സർക്കാരിന്റെ അവസ്ഥയുടെയും പേരിലാണ്. എന്നാൽ, ദേശീയ നികുതി ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നതു ലോകത്തെവിടെയും മദ്യഉപഭോഗം കുറയുന്നതും അങ്ങനെ നികുതി വരുമാനം ഇടിയുന്നതുമാണ്. 

തൊണ്ണൂറുകളുടെ മധ്യത്തിൽ ജപ്പാനിലെ ശരാശരി മദ്യ ഉപഭോഗം പ്രതിവർഷം ഒരു വ്യക്തിക്ക‌് 100 ലീറ്റർ ആയിരുന്നത് ഇപ്പോൾ 33% കുറഞ്ഞു. ജപ്പാനിലെ യുവാക്കളിലെ മദ്യപാനശീലം കൂട്ടാനായി അവർ 20–39 പ്രായക്കാരെ ഉദ്ദേശിച്ച് പ്രചാരണ മത്സരം നടത്തുകപോലുമുണ്ടായി! ഇരുപതുകളിലുള്ള ചെറുപ്പക്കാരിൽ 33 ശതമാനവും മദ്യം തൊടാത്തവരും 26.5% വല്ലപ്പോഴും കുടിക്കുന്നവരുമായ ഒരു രാജ്യത്തെ നികുതി ഉദ്യോഗസ്ഥരുടെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ. ലോകത്തെവിടെയും നികുതിപിരിവുകാർ ഒരുപോലെയാണ്: വരുമാനം കൂട്ടുന്നതിനപ്പുറം ജനതയുടെ സാമൂഹിക, ആരോഗ്യ ഉന്നമനത്തിൽ അവർക്കു താൽപര്യമില്ല. വേണമെങ്കിൽ കേരളത്തിലേക്ക് ഒരു സംഘത്തെ അയച്ച് ഇവിടെനിന്ന് എന്തുപഠിക്കാമെന്നു ജപ്പാൻകാർക്കു പരിശോധിക്കാവുന്നതാണ്!

English Summary: Shashi Tharoor on Changes in Parliament standing committees