തീരശോഷണം കടലോരങ്ങളിലേയുള്ളൂവെങ്കിൽ കേശശോഷണം എല്ലാ തലയിലുമുള്ളതാണ്. കടൽ ആഞ്ഞടിക്കുമ്പോൾ തീരം ശോഷിക്കുന്നു; കാലം ആഞ്ഞടിക്കുമ്പോൾ തലമുടി ശോഷിക്കുന്നു. കാലത്തിന്റെ തൊഴിലുറപ്പിൽ നെറ്റി മൈതാനമാകുമ്പോഴും സ്വപ്നത്തിൽ കാണുന്ന വിമാനങ്ങൾക്കു ലാൻഡ് ചെയ്യാൻ പാകത്തിൽ മുടിമേഖലയിൽ വെളിമ്പ്രദേശങ്ങൾ രൂപപ്പെടുമ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരശോഷണം കടലോരങ്ങളിലേയുള്ളൂവെങ്കിൽ കേശശോഷണം എല്ലാ തലയിലുമുള്ളതാണ്. കടൽ ആഞ്ഞടിക്കുമ്പോൾ തീരം ശോഷിക്കുന്നു; കാലം ആഞ്ഞടിക്കുമ്പോൾ തലമുടി ശോഷിക്കുന്നു. കാലത്തിന്റെ തൊഴിലുറപ്പിൽ നെറ്റി മൈതാനമാകുമ്പോഴും സ്വപ്നത്തിൽ കാണുന്ന വിമാനങ്ങൾക്കു ലാൻഡ് ചെയ്യാൻ പാകത്തിൽ മുടിമേഖലയിൽ വെളിമ്പ്രദേശങ്ങൾ രൂപപ്പെടുമ്പോഴും അസൂയാലുക്കൾ അതിനെ കഷണ്ടി എന്നു വിളിക്കുന്നു. 

ഇളകി വീഴുക, ഊർന്നുപോകുക എന്ന അർഥത്തിൽ കഷണ്ടുക എന്നൊരു പദം മലയാളത്തിലുള്ളതു കഷണ്ടിക്കാർക്കോ അസൂയക്കാർക്കോ പരിചയമുണ്ടാവില്ല. കഷണ്ടുക എന്നതിൽനിന്നാണ് കഷണ്ടിയുടെ വരവ് എന്നാണു ഭാഷാപാരമ്പര്യം. ഇപ്പോഴിതാ, കഷണ്ടിയെ തോൽപിക്കാനുള്ള സാങ്കേതികവിദ്യ എയർ ഇന്ത്യ വിമാനക്കമ്പനി കണ്ടുപിടിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിൽനിന്നു ടാറ്റ വാങ്ങിയ കമ്പനി, വിമാന ജോലിക്കാരുടെ രൂപ–വേഷ ലാവണ്യത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കഷണ്ടിയെ തോൽപിക്കാൻ പോകുന്നത്. 

ADVERTISEMENT

വിമാനക്കമ്പനി എല്ലാ ദിവസവും ജീവനക്കാരുടെ നെറ്റിയിലും തലയിലും നോക്കിക്കൊണ്ടിരിക്കും. നെറ്റിയുടെ വിശാലത മുകളിലേക്കു കയറിക്കയറിപ്പോകുന്നതായി കണ്ടാൽ, അല്ലെങ്കിൽ മുടിസമൃദ്ധിക്കിടയിൽ തുറസ്സുകൾ രൂപപ്പെട്ടു തുടങ്ങിയാൽ, തല അപ്പാടെ ഷേവ് ചെയ്തുകൊള്ളണം എന്നാണു നിർദേശം. വിമാനമിറങ്ങുന്ന റൺവേയാവാം മാതൃക. തടസ്സങ്ങളില്ലാത്ത വെളിമ്പ്രദേശമായി തല മാറണം.എയർ ഇന്ത്യാ വിമാനത്തിൽ കയറുന്ന യാത്രക്കാർ ക്ലീൻ ഷേവ് ചെയ്ത സ്റ്റാഫ് തലകൾ കാണാനിടയായാൽ ഓർക്കുക: മൊട്ടത്തല അവർ സ്വയം തിരഞ്ഞെടുത്തതല്ല. എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന സാങ്കേതിക സമീപനത്തോടെ കഷണ്ടി സാധ്യതകൾ മുളയിലേ നുള്ളിയതാണ്.

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന വിശ്വാസത്തിന്റെ തുടർച്ചയായി, കഷണ്ടിയുള്ളവർക്ക് അസൂയയുണ്ടാവില്ല എന്ന ന്യായത്തിൽ എയർ ഇന്ത്യ വിശ്വസിക്കുന്നുണ്ടാകണം. സ്റ്റാഫംഗങ്ങൾക്കു പ്രായമാകാനോ ജരാനരകൾ ബാധിക്കാനോ എയർ ഇന്ത്യ ഇനി സമ്മതിക്കില്ല. ആണായായും പെണ്ണായാലും നരയുടെ ലക്ഷണം കണ്ടുതുടങ്ങിയാലുടൻ കറുപ്പുചായം തേച്ചുകൊള്ളണമെന്നും പുതിയ നിബന്ധനയുണ്ട്. അതും സ്വാഭാവികനിറം മാത്രം.

ADVERTISEMENT

വിമാനത്തിനു പല നിറമാകാമെങ്കിലും മുടിക്കു വർണപ്പകിട്ടു നൽകാൻ അനുവാദമില്ല. ഭാഗ്യനരയ്ക്കെന്തു സംഭവിക്കും എന്ന ആശങ്ക അപ്പുക്കുട്ടന്റെ മനസ്സിൽ പറന്നുനടക്കുന്നുണ്ട്. ഭാഗ്യനരയ്ക്കു ചായമടിക്കുന്നതു നിർഭാഗ്യം വിളിച്ചുവരുത്തിയേക്കാം എന്നൊരു വിശ്വാസമുള്ളത് എയർ ഇന്ത്യയ്ക്ക് അറിയാമെന്നു തോന്നുന്നില്ല. വിമാനങ്ങൾ വൈകിപ്പറന്നാലും കാലത്തിന്റെ തലയിലെഴുത്തു ശരിയാണെങ്കിൽ ശുഭയാത്ര!

English Summary : Air India techniques to overcome Baldness