ആസൂത്രണത്തിലെ പാളിച്ചകൾ മുതൽ അനാസ്ഥ വരെ... സർക്കാരിന്റെ പല പദ്ധതികളും പാഴ്ച്ചെലവാകുന്നതിന് ഇങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്. മിക്കതിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയോ പദ്ധതി പൂർത്തിയാക്കാൻ ശ്രമമുണ്ടാകുകയോ ചെയ്യുന്നില്ല എന്നതാണ് ദൗർഭാഗ്യകരം

ആസൂത്രണത്തിലെ പാളിച്ചകൾ മുതൽ അനാസ്ഥ വരെ... സർക്കാരിന്റെ പല പദ്ധതികളും പാഴ്ച്ചെലവാകുന്നതിന് ഇങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്. മിക്കതിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയോ പദ്ധതി പൂർത്തിയാക്കാൻ ശ്രമമുണ്ടാകുകയോ ചെയ്യുന്നില്ല എന്നതാണ് ദൗർഭാഗ്യകരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസൂത്രണത്തിലെ പാളിച്ചകൾ മുതൽ അനാസ്ഥ വരെ... സർക്കാരിന്റെ പല പദ്ധതികളും പാഴ്ച്ചെലവാകുന്നതിന് ഇങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്. മിക്കതിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയോ പദ്ധതി പൂർത്തിയാക്കാൻ ശ്രമമുണ്ടാകുകയോ ചെയ്യുന്നില്ല എന്നതാണ് ദൗർഭാഗ്യകരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസൂത്രണത്തിലെ പാളിച്ചകൾ മുതൽ അനാസ്ഥ വരെ... സർക്കാരിന്റെ പല പദ്ധതികളും പാഴ്ച്ചെലവാകുന്നതിന് ഇങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്. മിക്കതിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയോ പദ്ധതി പൂർത്തിയാക്കാൻ ശ്രമമുണ്ടാകുകയോ ചെയ്യുന്നില്ല എന്നതാണ് ദൗർഭാഗ്യകരം 

പൊളിച്ചടുക്കുന്ന 158 കോടി

ADVERTISEMENT

∙ പാഴായത്, 4 ലക്ഷം രൂപ വീതം ലൈഫ് മിഷനിൽനിന്ന് കൊടുത്താൽ 3,950 പേർക്കു വീടു ലഭിക്കുമായിരുന്ന തുക!

∙ 1600 രൂപ വീതം 9,87,500 പേർക്ക് ഒരു മാസം ക്ഷേമപെൻഷൻ നൽകാനാകുമായിരുന്ന തുക !

∙ പദ്ധതി കാലയളവ്: 2021 – 23

ധൂർത്തിന്റെ മറ്റൊരു ഉദാഹരണമാണ് കാസർകോട് ജില്ലയിലെ കുമ്പള -ബദിയടുക്ക -മുള്ളേരിയ റോഡ് നവീകരണം. 26.5 കോടി രൂപ ചെലവിട്ട് 2015 –16ൽ മരാമത്ത് വകുപ്പ് ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ് (ബിഎംബിസി) ടാറിങ് ചെയ്തു, പിന്നീട് അറ്റകുറ്റപ്പണിയും നടത്തി. പക്ഷേ, കാര്യമായ കുഴപ്പങ്ങളില്ലാത്ത റോഡ് 2021ൽ 158.85 കോടി രൂപ ചെലവിട്ടു വീണ്ടും ‘നവീകരിക്കു’വാൻ തുടങ്ങി. 

ADVERTISEMENT

ലോകബാങ്കിന്റെ സഹായത്തോടെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പണി നടക്കുന്നത്. 29.135 കിലോമീറ്റർ റ‍ോഡിന്റെ നവീകരണം കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) മേൽനോട്ടത്തിലാണ്. കുഴികളൊന്നും ഇല്ലാത്ത നല്ല റോഡ് വെട്ടിപ്പൊളിച്ചാണ് നിലവിലെ നവീകരണം. 

5.5 മീറ്റർ വീതി 7 മീറ്ററാക്കി എന്നതല്ലാതെ മറ്റു കാര്യമായ നേട്ടമൊന്നും ഇല്ലെന്നു നാട്ടുകാർ പറയുന്നു. അതേസമയം, ചില സ്ഥലങ്ങളിൽ നേരത്തെ തന്നെ 7 മീറ്റർ ഉണ്ടായിരുന്നു. ആവശ്യമായ സ്ഥലം ഉണ്ടായിട്ടുപോലും പല വളവുകളും നിവർത്തിയിട്ടില്ല. 5 വർഷം മുൻപു മെക്കാഡം ടാറിങ് ചെയ്ത റോഡിനു മുകളിൽ വീണ്ടും റീ ടാറിങ് (ബിറ്റുമിൻ കോൺക്രീറ്റ്) ചെയ്താൽ തന്നെ മതിയാകുമായിരുന്നു. ഒരു കിലോമീറ്റർ റീ ടാറിങ് ചെയ്യാൻ 50 ലക്ഷം രൂപ കണക്കാക്കിയാൽ തന്നെ 15 കോടി രൂപയിൽ തീർക്കാവുന്ന പദ്ധതിക്കാണ് പത്തിരട്ടിയിലേറെ ചെലവാക്കുന്നത്. 

2021–23ലെ നവീകരണം പൂർത്തിയായിട്ടും ബദിയടുക്ക ടൗണിനു സമീപത്തെ വളവ് നിവർത്താത്ത നിലയിൽ.

ദുരന്തമായ കെട്ടിടത്തിന് ബാധ്യത 110 കോടി

∙ പാഴായത്, 4 ലക്ഷം രൂപ വീതം ലൈഫ് മിഷനിൽനിന്നു കൊടുത്താൽ 2750 പേർക്കു വീട് ലഭിക്കുമായിരുന്ന തുക!

ADVERTISEMENT

∙ 1600 രൂപ വീതം 6,87,500 പേർക്ക് ക്ഷേമപെൻഷൻ നൽകാനാകുമായിരുന്ന തുക !

∙ നിർമാണം തുടങ്ങിയത് 2009ൽ

കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് രണ്ടു ടവറുകളിലെ 14 നിലകളിലായി നിർമിച്ച 3,28,460 ചതുരശ്രയടി കെട്ടിടം കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിൽ ഒന്നാണ്.  

2009ൽ തുടങ്ങിയ പണി 2015ൽ പൂർത്തിയായപ്പോൾ ചെലവ് 74.63 കോടി രൂപ. 2018ൽ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തി. നിർമാണത്തിലെ അപാകത പഠിക്കാൻ മദ്രാസ് ഐഐടി സംഘത്തിന്റെ പഠനത്തിനു ചെലവാക്കിയത് 35 ലക്ഷം രൂപ. ഒരു പ്രയോജനവുമില്ലാത്ത ടെർമിനൽ രണ്ടു ഘട്ടങ്ങളിലായി ഉദ്ഘാടനം ചെയ്ത വകയിൽ പൊടിച്ചത് 30.44 ലക്ഷം രൂപ.  13 ലിഫ്റ്റുകൾ നിർമിക്കാൻ 5 കോടി രൂപ ചെലവായി.  ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണിക്കു പ്രതിവർഷം ചെലവ് 13 ലക്ഷം രൂപ. 5 വർഷത്തോളമായി ഈ ഇനത്തിൽ മാത്രം ചെലവാക്കിയത് 65 ലക്ഷം രൂപ.

കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് 14 നിലകളിലായി നിർമിച്ച കെട്ടിടം.

അതായത്, ഇതുവരെ ചെലവിട്ടത് 81 കോടി രൂപ. കെട്ടിടം ഉപയോഗിക്കണമെങ്കിൽ 80% ബീമുകളും 98% തൂണുകളും 18% സ്ലാബുകളും ഇനി ബലപ്പെടുത്തണം. അതിനു വേണ്ടിവരുന്ന ചെലവ് 30 കോടിയോളം രൂപ. അതുകൂടി കണക്കാക്കുമ്പോൾ ബാധ്യത 110 കോടി രൂപ കടക്കും. 

തീർന്നില്ല, നവീകരണം നടത്തണമെങ്കിൽ കെഎസ്ആർടിസി സ്റ്റാൻഡ് തൽക്കാലം മറ്റെവിടേക്കെങ്കിലും മാറ്റണം. അതിനും കണ്ടെത്തണം അധികതുക. ഏഴു വർഷംകൊണ്ടു പലതരത്തിൽ ഏകദേശം 110 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയ കെട്ടിടത്തിൽനിന്ന് ഇതുവരെയുള്ള വരുമാനം 4 കിയോസ്കുകളുടെ വാടകയിനത്തിൽ ലഭിച്ച 65 ലക്ഷം രൂപ മാത്രം.  നിർമാണത്തിലെ പിഴവുകൾക്ക് ഉത്തരവാദികളായ ആർക്കിടെക്ടിനും ചീഫ് എൻജിനീയർക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നു വിജിലൻസ് നൽകിയ റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. 

ആലപ്പുഴ മെഗാ ടൂറിസം പദ്ധതി: വെള്ളത്തിൽ കലക്കിയത് 100 കോടി 

∙ പാഴായത്, 4 ലക്ഷം രൂപ വീതം ലൈഫ് മിഷനിൽനിന്നു കൊടുത്താൽ 2500 പേർക്കു വീട് ലഭിക്കുമായിരുന്ന തുക!

∙ 1600 രൂപ വീതം 6,25,000 പേർക്ക് ഒരു മാസം ക്ഷേമപെൻഷൻ നൽകാനാകുമായിരുന്ന തുക !

ആലപ്പുഴ കൈനകരി വട്ടക്കായലിലെ ഉപയോഗശൂന്യമായ ഹൗസ് ബോട്ട് ടെർമിനൽ.

∙ പദ്ധതി തുടങ്ങിയത് 2010ൽ  

13 വർഷം മുൻപു തുടങ്ങിയ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിക്കായി നൂറു കോടിയിലധികം രൂപയാണു ചെലവാക്കിയത്. ഹൗസ്ബോട്ട് ടെർമിനലുകൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബോട്ട് ജെട്ടികൾ, നഗരത്തിലെ കനാൽ നവീകരണം, ചുമർചിത്രങ്ങൾ തുടങ്ങിയവയൊക്കെയായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എച്ച് ബ്ലോക്ക് കായലിൽ പണിതെങ്കിലും പലതവണ അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു. ബോട്ടുകൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞതുമില്ല. ബോട്ട് ജെട്ടി നവീകരണം എവിടെയുമെത്തിയില്ല. കായംകുളത്ത് 7 കോടി രൂപ ചെലവഴിച്ചു നിർമിച്ച ജെട്ടി  ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. 

ഒൻപതു വർഷമായി നിർമാണം നടക്കുന്ന പട്ടിശേരി അണക്കെട്ട്.

ജില്ലയുടെ ‌വിവിധ ഭാഗങ്ങളിൽ ഹൗസ്ബോട്ട് ടെർമിനലുകൾ നിർമിച്ചെങ്കിലും പുന്നമടയിലേതു മാത്രമാണ് ഉപയോഗിക്കുന്നത്.  കൈനകരി വട്ടക്കായലിൽ നിർമിച്ച ടെർമിനൽ സാങ്കേതികത്തകരാർ കാരണം ഉപയോഗിക്കാനാകില്ല. കായലിലെ ഓളത്തിൽ ഹൗസ് ബോട്ടുകൾ ടെർമിനലിൽ തട്ടി തകരുന്നതാണു പ്രശ്നം. നെടുമുടി മൂന്നാറ്റിൻമുഖത്ത് കോടികൾ ചെലവഴിച്ചു കെട്ടിടങ്ങളടക്കം നിർമിച്ചെങ്കിലും എല്ലാം കാടുകയറി. അടിത്തറയ്ക്കു വേണ്ടത്ര ഉയരമില്ലാത്തതിനാൽ ചെറിയ വെള്ളപ്പൊക്കമുണ്ടായാൽപോലും വെള്ളം കയറും. റോഡ് മാർഗം എത്താൻ സാധിക്കാത്ത അവസ്ഥകൂടിയായതോടെ തകർച്ച പൂർണമായി. അരൂക്കുറ്റിയിൽ 2 കോടി രൂപ ചെലവിട്ട് ഹൗസ് ബോട്ട് ടെർമിനൽ നിർമിച്ചിട്ട് 5 വർഷമായി. പ്രധാന റോഡിൽനിന്നു ടെർമിനലിലേക്കുള്ള വഴി എക്സൈസ് വകുപ്പിന്റേതാണ്. ഇതുകൂടി ഏറ്റെടുക്കണം. അതിന് എക്സൈസ് – വിനോദസഞ്ചാര വകുപ്പുകൾ ധാരണയായിട്ടില്ല.

60കോടി,  9 വർഷം തീരാതെ പട്ടിശേരി അണക്കെട്ട് 

∙ പാഴായത്, 4 ലക്ഷം രൂപ വീതം ലൈഫ് മിഷനിൽനിന്നു കൊടുത്താൽ 1,500 പേർക്കു വീട് ലഭിക്കുമായിരുന്ന തുക!

∙ 1600 രൂപ വീതം 3,75,000 പേർക്ക് ഒരു മാസം ക്ഷേമപെൻഷൻ നൽകാനാകുമായിരുന്ന തുക !

∙ നിർമാണം തുടങ്ങിയത് 2014ൽ

ഇടുക്കി കാന്തല്ലൂർ പഞ്ചായത്തിലെ ജലസേചനത്തിനായി 26 കോടി രൂപ ചെലവിൽ പദ്ധതിയിട്ട പട്ടിശേരി അണക്കെട്ട് 60 കോടി രൂപ മുടക്കിയിട്ടും എങ്ങുമെത്തിയിട്ടില്ല. 26 കോടി രൂപ ഫണ്ട് അനുവദിച്ച് പദ്ധതി തുടങ്ങിയെങ്കിലും തുക അടിത്തറ നിർമാണത്തിനേ തികയൂ എന്ന കരാറുകാരന്റെ വാദത്തെത്തുടർന്ന് 20 കോടി രൂപ കൂടി വകയിരുത്തി. 60% ജോലി പൂർത്തിയായപ്പോൾ വീണ്ടും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ബജറ്റിൽ 14 കോടി രൂപ കൂടി അനുവദിച്ചു.

2014ൽ ആണ് അണക്കെട്ടിന്റെ നിർമാണം തുടങ്ങിയത്. മൂന്നു വർഷംകൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നിർമാണം ഇഴഞ്ഞുനീങ്ങി. രണ്ടാംഘട്ടത്തിൽ അധികതുക അനുവദിച്ചതോടെ 2022 മാർച്ചിൽ പൂർത്തിയാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ തുകയ്ക്കും കഴിയില്ല എന്നു ചൂണ്ടിക്കാട്ടി നിർമാണം നിർത്തിവച്ചു. ഇതിനെത്തുടർന്നാണ് 14 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. 

കണ്ണൂർ അഴീക്കൽ തുറമുഖത്ത് ഉപയോഗ ശൂന്യമായ ഡ്രജർ.

13 ഹെക്ടർ സ്ഥലത്തു വെള്ളം ശേഖരിക്കുന്ന തരത്തിൽ 140 മീറ്റർ നീളത്തിലും 33 മീറ്റർ ഉയരത്തിലുമാണ് അണക്കെട്ട് വിഭാവനം ചെയ്തിരിക്കുന്നത്. 

കടലിലെറിഞ്ഞ 45 കോടി

∙ പാഴായത്, 4 ലക്ഷം രൂപ വീതം ലൈഫ് മിഷനിൽനിന്നു കൊടുത്താൽ 1125 പേർക്കു വീടു ലഭിക്കുമായിരുന്ന തുക

∙ 1600 രൂപ വീതം 2,81,250 പേർക്ക് പെൻഷൻ നൽകാനാകുമായിരുന്ന തുക !

∙ പദ്ധതി തുടങ്ങിയത് 2014ൽ 

കണ്ണൂർ അഴീക്കൽ തുറമുഖം വികസനത്തിന്റെ പേരിൽ തുലയ്ക്കുന്നതു കോടികളാണ്. തുറമുഖത്ത് ഡ്രജിങ് നടത്തി കപ്പൽചാലിന്റെ ആഴം കൂട്ടുമെന്ന പ്രഖ്യാപനത്തോടെ 20 കോടി രൂപ മുടക്കി കട്ടർ സക്‌ഷൻ ഡ്രജർ (സിഎസ്ഡി) ‘ചന്ദ്രഗിരി’ എത്തിച്ചത് 2015 നവംബറിലാണ്.

പൈപ്‌ലൈൻ സ്ഥാപിക്കാത്തതിനാൽ ഒരു വർഷത്തോളം വെറുതേ കിടന്നു. 2016 നവംബറോടെയാണ് 1,500 മീറ്റർ നീളത്തിൽ പൈപ്‌ലൈൻ സ്ഥാപിച്ചത്. പരിശീലനം, അനുബന്ധ ഉപകരണങ്ങൾക്കായുള്ള കാത്തിരിപ്പ്... അങ്ങനെ കാലം കടന്നുപോയി. രണ്ടു വർഷം പാഴാക്കിയശേഷം 2017 ഓഗസ്റ്റിലായിരുന്നു ഡ്രജിങ് ഉദ്ഘാടനം. പക്ഷേ, മാന്തിയെടുക്കുന്ന മണൽ കരയിലെത്തിക്കാൻ പൈപ്പിന്റെ നീളം തികയാതെവന്നു. തുടർന്ന് ഒരുഭാഗത്തുനിന്നു മണൽവാരിയെടുത്ത് മറ്റൊരു ഭാഗത്തു തള്ളാൻ തുടങ്ങി. എന്തിനുവേണ്ടിയാണ് ഡ്രജർ വാങ്ങിയതെന്നതു പോലും മറന്നായിരുന്നു ഈ പ്രവൃത്തി! ഉദ്ഘാടനശേഷം കുറച്ചു മാസം മാത്രമാണു ഡ്രജിങ് നടന്നത്. പിന്നീട് ബ്ലേഡ് തകരാറും അറ്റകുറ്റപ്പണിയുമായി കട്ടപ്പുറത്തായി. ആറു വർഷമായി ഡ്രജർ വെറുതേ കിടക്കുകയാണ്. 

കപ്പലിൽ കണ്ടെയ്നറുകൾ കയറ്റുന്നതിന് 2014–15ൽ ലിബർ എന്ന ജർമൻ കമ്പനിയിൽനിന്നു വാങ്ങിയ 19 കോടി രൂപയുടെ ക്രെയിൻ ഇതുവരെ ഉപയോഗിച്ചതു വിരലിലെണ്ണാവുന്ന തവണ മാത്രം. തുറമുഖത്ത് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിന് 3.25 കോടി രൂപ ചെലവിട്ട് 2015–16 കാലഘട്ടത്തിൽ വാങ്ങിയ റീച്ച് സ്റ്റാക്കർ ഉപയോഗിച്ചതു ചുരുങ്ങിയ മണിക്കൂറുകൾ മാത്രം. തുറമുഖത്തേക്ക് കപ്പൽ അടുപ്പിക്കാൻ 3.2 കോടി ചെലവിട്ടു നിർമിച്ച ടഗ്ഗും ഉപയോഗശൂന്യമായി കിടക്കുകയാണ്. കേരളത്തിലെ കപ്പലോടാത്ത ചെറുകിട തുറമുഖങ്ങളിൽ പലതിലും ഇത്തരത്തിൽ വിവിധ ഉപകരണങ്ങൾ തുരുമ്പിച്ചു കിടക്കുന്നുണ്ട്. 

റിപ്പോർട്ടുകൾ: എൻ.പി.സി.രംജിത്, നഹാസ് പി. മുഹമ്മദ്, കെ.പി.സഫീന, ആൽബിൻ രാജ്, കെ.വിശാഖ്. സങ്കലനം: ജിജീഷ് കൂട്ടാലിട

‘ആരുമറിയാതെ’ പോയി രണ്ടു കോടി: അതെക്കുറിച്ചു നാളെ

English Summary : Writeup about unfinised projects of Kerala Government