അനുനയത്തെക്കാൾ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു വിശ്വാസം ആജ്ഞാശക്തിയിലാണ്. പട്ടാളത്തിൽ ചേരാൻ ഏറെ കൊതിച്ച സുധാകരനു മൂന്നാമത്തെ ശ്രമത്തിൽ സിലക്‌ഷൻ ലഭിച്ചെങ്കിലും കക്ഷിരാഷ്ട്രീയ കേസിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടു. പിന്നീടു പട്ടാളച്ചിട്ട സെമികേഡർ രൂപത്തിലെങ്കിലും പാർട്ടിയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ആഗ്രഹം പാതിവഴിയിൽ നിൽക്കുന്നു. സിപിഎമ്മിനെതിരെ കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നതാണ് കോൺഗ്രസുകാരുടെകൂടി ചോരവീണ മണ്ണിൽ നിന്നുയർത്ത സുധാകരന്റെ പ്രത്യയശാസ്ത്രം. വയനാട് ബത്തേരിയിലെ കെപിസിസി ലീഡേഴ്സ് മീറ്റിനു ശേഷം കെ.സുധാകരൻ എംപി മലയാള മനോരമയോടു സംസാരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? 50 വർഷത്തിലധികമായി പൊതുപ്രവർത്തന രംഗത്ത്. ഏറ്റവും വലിയ നേട്ടം, കോട്ടം.

ADVERTISEMENT

ജനങ്ങളുടെ പിന്തുണയും സ്നേഹവും ബഹുമാനവുമൊക്കെ നേടി ജീവിക്കാൻ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ നേട്ടം. നഷ്ടമോ കോട്ടങ്ങളോ ഇല്ല. 3 തവണ കാറിനു നേരെ ബോംബാക്രമണമുണ്ടായി. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എംപിയും എംഎൽഎയും മന്ത്രിയുമാകുമെന്നൊന്നും പ്രതീക്ഷിച്ചതല്ല. പൂർണസംതൃപ്തിയാണീ ജീവിതത്തിൽ. 

? കെപിസിസി പ്രസിഡന്റെന്ന നിലയിൽ 2 വർഷമാകുന്നു. അതിലും തൃപ്തിയുണ്ടോ. 

ആത്മസംതൃപ്തി അവകാശപ്പെടാനില്ല. പല പദ്ധതികളും മനസ്സിലുണ്ടായിരുന്നു. നടപ്പാക്കാൻ പറ്റിയില്ല. പക്ഷേ, ബത്തേരി ലീഡേഴ്സ് മീറ്റ് അവയെല്ലാം നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നു. ആരെയും വേദനിപ്പിക്കണമെന്ന് എനിക്കാഗ്രഹമില്ല. ഇത്തവണ കെപിസിസി പ്രസിഡന്റാകാൻ ആഗ്രഹിച്ചയാളല്ല ഞാൻ. സംസ്ഥാന രാഷ്ട്രീയത്തിലെയോ ദേശീയ രാഷ്ട്രീയത്തിലെയോ ആരോടെങ്കിലും ഈ സ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല. പക്ഷേ, മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ കാലഘട്ടത്തിൽ ആ സ്ഥാനം ആഗ്രഹിച്ചിരുന്നു. ഒരുതവണയെങ്കിലും കെപിസിസി അധ്യക്ഷനായി, പാർട്ടിയെ കൊണ്ടുനടന്ന്, ഉജ്വല വിജയത്തിലെത്തിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്. 

? ഒട്ടേറെ പ്രഖ്യാപനങ്ങൾ ഇനിയും ഫലപ്രാപ്തിയിലെത്തിയില്ലല്ലോ. 

ADVERTISEMENT

സെമി കേഡർ, ഗ്രൂപ്പില്ലാ പാർട്ടി തുടങ്ങി ഒട്ടേറെ ആഗ്രഹങ്ങളുണ്ടായിരുന്നു. പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, ഇന്നലെ മുതൽ ആത്മവിശ്വാസം തോന്നുന്നുണ്ട്. ബത്തേരി മീറ്റ് നല്ല ബന്ധത്തിന്റെ നൂലിഴ പാകി. 

? പുനഃസംഘടന നടന്നില്ലെങ്കിൽ രാജിവയ്ക്കുമെന്നു തന്നെയാണോ നിലപാട്.

ലീഡേഴ്സ് മീറ്റിൽ അങ്ങനെ പറഞ്ഞുവെന്നതു ശരിയാണ്. പുനഃസംഘടന പൂർത്തിയാക്കുന്നില്ലെങ്കിൽ എന്തിനാണീ കസേരയിൽ ഇരിക്കുന്നത്? അതുകൊണ്ടു പറഞ്ഞതാണ്. പക്ഷേ, അത് ആരെയും കുറ്റപ്പെടുത്തിയതല്ല. ആ വികാരം എല്ലാവരുമുൾക്കൊണ്ടു. പുനർചിന്ത നടത്തി. തിരുത്തി, ഒറ്റക്കെട്ടായി. പുനഃസംഘടന നടക്കുന്നതോടെ പാർട്ടി ശക്തമാകും.  30ന് അകം പുനഃസംഘടന പൂർത്തിയായില്ലെങ്കിൽ കെപിസിസിക്ക് യുക്തമായ നടപടി സ്വീകരിക്കാം. 

? കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സിയുസി) വേണ്ടെന്ന അഭിപ്രായം ഉയർന്നല്ലോ. 

ADVERTISEMENT

സിയുസി എല്ലാവരും അംഗീകരിച്ചതാണ്. 5 മാസത്തിനകം സംസ്ഥാനത്തു മുഴുവൻ യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വരും. പാർട്ടിക്കകത്ത് ഐക്യം വരാൻ സിയുസി വേണം. അതോടെ പാർട്ടി ശക്തമായി തിരിച്ചുവരും. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് യൂണിറ്റ് കമ്മിറ്റികളുള്ള സ്ഥലങ്ങളിലാണെന്നു വ്യക്തമായി. പലേടത്തും ബൂത്ത് കമ്മിറ്റികളില്ല. ഉള്ളവ തന്നെ നിർജീവമാണ്. മണ്ഡലം കമ്മിറ്റിക്കു കീഴെ ഒരു സംവിധാനമില്ലാത്ത സ്ഥിതി. താഴെത്തട്ടിലെ കരുത്തില്ലായ്മയാണ് പാർട്ടിയുടെ പ്രധാന ദൗർബല്യം. അതു പരിഹരിക്കാനുള്ള മാസ്മരിക പദ്ധതിയാണു സിയുസി. അവിടെയാണു ഞാനെല്ലാവരെയും തളച്ചിട്ടത്. 

? പ്രവർത്തകർ ജനങ്ങളിൽനിന്ന് അകലുന്നുണ്ടോ.

ഉണ്ട്. ഇക്കാര്യത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനും പ്രശ്നങ്ങളിൽ ഇടപെടാനും പ്രവർത്തകരെത്തുന്നില്ല. ഇതു പരിഹരിക്കാനുള്ള നിർദേശങ്ങൾ ലീഡേഴ്സ് മീറ്റ് അംഗീകരിച്ചിട്ടുമുണ്ട്. 

? കോൺഗ്രസിൽ കൂടിയാലോചന കുറയുന്നോ.

അതു പഴങ്കഥ. ഇനിയതുണ്ടാവില്ല. എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ ബന്ധപ്പെട്ടാൽ ചർച്ചയും പരിഹാരവുമുണ്ടാകുമെന്നു വാക്ക് നൽകിയിട്ടുണ്ട്. 

? മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസിന് അകൽച്ചയുണ്ടോ. 

ഇല്ല. ആരും യുഡിഎഫ് വിട്ടുപോവില്ല. 

? വിദൂരഭാവിയിലാണെങ്കിൽ പോലും കേരളത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് – സിപിഎം സഖ്യത്തിനു സാധ്യതയുണ്ടോ.

ഇല്ല. കേരളത്തിൽ ഒരിക്കലും സിപിഎമ്മുമായി കോൺഗ്രസ് സഖ്യമുണ്ടാക്കില്ല. കാരണം, അവരുടെ അക്രമത്തെയാണു കോൺഗ്രസ് എതിർക്കുന്നത്. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരിക്കലും സിപിഎമ്മിനു സാധിക്കില്ല. അവരുമായി സന്ധിചെയ്യാൻ കോൺഗ്രസ് പ്രവർത്തകർക്കു കഴിയില്ല. ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപി തന്നെയാണു കോൺഗ്രസിന്റെ മുഖ്യശത്രു. പിണറായിയുടെ പത്തിരട്ടിയാണു മോദി. 

? ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽനിന്ന് അകലുന്നുവെന്ന വിലയിരുത്തലുണ്ടോ.

ഒരിക്കലുമില്ല. എല്ലാവരുമായും നല്ല ബന്ധം തുടരുന്നുണ്ട്. ഉള്ളുതുറന്നു സംസാരിക്കാറുണ്ട്. 

? മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമുണ്ടോ.

ഇല്ല.

?  ഇടതു സർക്കാരിനെതിരായ സമരങ്ങൾ ഫലപ്രദമായില്ലെന്നു തോന്നുന്നുണ്ടോ? ഘടകകക്ഷികൾ വേണ്ടത്ര പിന്തുണച്ചില്ലേ.

ഒരു രാഷ്ട്രീയ പാർട്ടിക്കു താങ്ങാവുന്നതിലധികം സമരങ്ങളാണു കോൺഗ്രസ് 2 വർഷത്തിനിടെ നടത്തിയത്. പക്ഷേ, ജനാധിപത്യ ബോധമില്ലാത്ത സർക്കാരിനു മുന്നിൽ നടത്തിയതിനാൽ, അവയ്ക്കു ഫലമുണ്ടായില്ല. പക്ഷേ അവയെല്ലാം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഘടകകക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് അവരുടേതായ പരിമിതികളുണ്ട്. 

? താങ്കൾ കെപിസിസി ആസ്ഥാനത്തു പലപ്പോഴുമുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ടല്ലോ.

ഭാഗികമായി ശരിയാണ്. ഒരുപാടു പരിപാടികളുണ്ട്, കേരളം മുഴുവൻ. ഞാൻ വിനോദയാത്ര പോകുന്നതൊന്നുമല്ലല്ലോ 

? താങ്കൾ സ്ഥലത്തില്ലാത്തപ്പോൾ കെപിസിസി ആസ്ഥാനം നാൽവർസംഘത്തിന്റെ പിടിയിലാണോ. 

നാൽവർ സംഘമല്ല. 7 പേരുണ്ട്. അതു വേണം. ഞാനില്ലാത്തപ്പോൾ കാര്യങ്ങൾ നടത്താൻ വേണ്ടി ചുമതലപ്പെടുത്തിയതാണ്. ദിവസങ്ങളോളം തിരുവനന്തപുരത്തുനിന്നു വിട്ടു നിൽക്കേണ്ടി വരും. അപ്പോൾ കാര്യങ്ങൾ നടക്കണ്ടേ? ‍വ്യക്തിത്വമുള്ള നേതാക്കൾക്കുനേരെ ആരോപണങ്ങളുയരും. 

? ശശി തരൂർ ദേശീയ രാഷ്ട്രീയത്തിലാണോ സംസ്ഥാന രാഷ്ട്രീയത്തിലാണോ  സജീവമാകേണ്ടത്.

അത് അദ്ദേഹത്തിനു തീരുമാനിക്കാം. അതനുസരിച്ചു പാർട്ടി ഉൾക്കൊള്ളുമെന്നാണ് എന്റെ വിശ്വാസം. സകലകലാ വല്ലഭനാണ്. എവിടെ പ്രവർത്തിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

പിണറായി വിജയൻ, ഇ.പി.ജയരാജൻ എന്നിവരെപ്പറ്റി ? 

പിണറായി വിജയൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ

രാഷ്ട്രീയ ശത്രുത പരസ്യമായി കാണിക്കാത്ത നേതാവാണ് ഇ.പി.ജയരാജൻ. എം.വി.ഗോവിന്ദനാകട്ടെ അഴിമതി തീരെയില്ലാത്ത നേതാവാണ്. പിണറായി വിജയനെപ്പറ്റിയും ഇതേ അഭിപ്രായമാണു ഞാൻ നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോഴതല്ല സ്ഥിതി. ഇ.പി.ജയരാജനുമായി സൗഹൃദമില്ലെങ്കിലും വേദി പങ്കിടുന്നതിൽ വിഷമമൊന്നുമില്ല. എന്റെ പാർട്ടിയുടെ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ  സിപിഎമ്മിന്റെ നേതാക്കളുടെ തോളിൽ കയ്യിട്ടു ചിരിച്ചു നിൽക്കാനും സൗഹൃദം പങ്കിടാനും എനിക്കാവില്ല. 

English Summary : KPCC president K Sudhakaran at 75 years