നറുമണമുള്ള സോപ്പ് പതപ്പിച്ചു തേച്ചു കുളിച്ചാൽ കൊതുകു കടിക്കില്ലെന്ന് ആർക്കെങ്കിലും വിചാരമുണ്ടെങ്കിൽ അതങ്ങു കഴുകിക്കളയാനാണു ശാസ്ത്രജ്ഞർ പറയുന്നത്. കെ‍ാതുകിന് ഇഷ്ടപ്പെട്ട ആഹാരമാണു േതൻ. പഴത്തിന്റെയും പൂവിന്റെയും മണമുള്ള സോപ്പ് തേയ്ക്കുന്ന നമ്മളെ കെ‍‍ാതുക് സസ്യമായി തെറ്റിദ്ധരിച്ചു കടിക്കുന്നുണ്ടോ എന്നാണു സംശയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ‍ാതുകുകടിയുടെ നാരായവേരു തേടിപ്പോയ യുഎസിലെ വെർജീനിയ ടെക‍്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സോപ്പിലെത്തി. വിപണിയിൽ കിട്ടുന്ന നാലുതരം സോപ്പുകളെ, കെ‍ാതുകിനെ ആകർഷിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി. നാലു ബ്രാൻഡ് സോപ്പുകളുടെ 18 മണസാംപിളുകളും അവയിലെ 123 രാസസംയുക്തങ്ങളും പഠിച്ചു. ഡെങ്കിപ്പനിയും മഞ്ഞപ്പനിയുമൊക്കെ പരത്തുന്ന ഈഡിസ് ഈജിപ്തി എന്ന കെ‍ാതുകിനെയാണു പരീക്ഷണത്തിന് ഉപയോഗിച്ചത്. 

ADVERTISEMENT

സസ്യമൃഗാദികൾ പുറന്തള്ളുന്ന, അതിവേഗം ആവിയാകാൻ സാധ്യതയുള്ള കാർബണിക രാസസംയുക്തങ്ങളാണ് (Volatile Organic Compounds) കെ‍ാതുകിനെ ആകർഷിക്കുന്നത്. സോപ്പ് മനുഷ്യശരീരത്തിന്റെ സ്വാഭാവികമണത്തിന്റെ അലകും പിടിയും മാറ്റുന്നു. കുളിക്കാത്തവരുടെ മണം ആൽഡീഹൈഡ്– കീറ്റോണുകളുടേതാണ് (Aldehyde-Ketones). ഉദാഹരണത്തിന്, ഉപ്പിലിട്ടവയുടെയും പഴങ്ങളുടെയും ഗന്ധം. കുളിച്ചവരുടെ ശരീരത്തിൽ ടെർപീൻ (Terpene) വാസന മുന്നിട്ടു നിൽക്കുന്നതായി കണ്ടെത്തി. ഉദാഹരണത്തിന്, സുഗന്ധതൈലങ്ങളുടെയും ഓറഞ്ചിന്റെ തൊലിയുടെയും ഗന്ധം. പരിശോധിച്ച സോപ്പുകളിലെല്ലാം കെ‍ാതുകിനെ അകറ്റുന്ന രാസപദാർഥമായ ലിമോലീൻ അടങ്ങിയിരുന്നെങ്കിലും അവ കെ‍ാതുകുകളെ തുരത്തിയില്ല; ആകർഷിക്കുകയാണ് ചെയ്തത്. നമ്മുടെ ശരീരത്തിലെയും സോപ്പിലെയും രാസവസ്തുക്കൾ ചേരുമ്പോൾ ഉണ്ടാകുന്ന രാസപദാർഥങ്ങൾ കെ‍ാതുകുകളെ ആകർഷിക്കുന്നു എന്നാണ് അനുമാനം. 

മൂത്രവിസർജനവും സ്മാർട് വാച്ചും

ADVERTISEMENT

ശങ്കയുടെ മുൻപന്തിയിലാണ് മൂത്രശങ്ക. ആ ശങ്ക തീണ്ടിയാൽ പിന്നെ ഇരിക്കപ്പെ‍ാറുതിയില്ല, സമ്മർദത്തിനു വഴങ്ങിയേ പറ്റൂ.  മൂത്രവിസർജനമെന്ന മൗലികപ്രക്രിയയെ നിയന്ത്രിക്കുന്നത് ദ്രവബലതന്ത്രത്തിന്റെ (fluid dynamics) സൂത്രങ്ങളാണ്. 

ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിക്കൽ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫസർ സാദ് ബാംല അവിചാരിതമായി കണ്ട കാഴ്ച വാതിൽ തുറന്നതു ബലതന്ത്രത്തിലെ പുതിയ അറിവിലേക്കാണ്. ഒരു കെ‍ാച്ചുകീടം മൂത്രമെ‍ാഴിക്കുന്നതായിരുന്നു ആ കാഴ്ച. ഒരു തുള്ളി കാലിനടിയിൽ ഉരുണ്ടുകൂടി നിന്നു, പിന്നെ ഒരു ചീറ്റൽ; മൂത്രത്തുള്ളി ശക്തമായി ചീറ്റി. ബാംലയും സഹഗവേഷകനായ ചാലിറ്റയും ചേർന്നു മൈക്രോ സിടി സ്കാനിങ് വഴി മൂത്രത്തുള്ളിയെ പഠിച്ചു. കേവല കൗതുകത്തിൽനിന്നു തുടങ്ങിയ ഗവേഷണം എത്തിയതു സ്മാർട് വാച്ച് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വെയറബിൾസിലാണ്. 

ADVERTISEMENT

ചെറുതും വലുതുമായ 16 ജീവികളുടെ മൂത്രവിസർജനത്തിന്റെ പ്രത്യേകതകൾ ബാംലയും ചാലിറ്റയും ചേർന്നു പഠിച്ചു. ഒരു ആന, ഒരു നായ, രണ്ടു പശുക്കൾ, രണ്ട് ആടുകൾ, അഞ്ച് എലികൾ, അഞ്ചു ചുണ്ടെലികൾ എന്നിവയിലായിരുന്നു പരീക്ഷണം. എലികളും ചുണ്ടെലികളും അതിശീഘ്രം, വെറും രണ്ടു സെക്കൻഡുകൾ കെ‍ാണ്ട് മൂത്രമെ‍ാഴിച്ചു. അഞ്ചു കിലോയിൽ താഴെ ഭാരമുള്ള ജീവികളെല്ലാം രണ്ടു സെക്കൻഡിനകം കാര്യം സാധിച്ചു. 5 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ളവ പത്തിരട്ടി സമയമെടുത്തു. 21 സെക്കൻഡ് വരെ നീണ്ടുനിന്നു അവയുടെ മൂത്രമെ‍ാഴിക്കൽ. ആനയും നായയും മൂത്രമെ‍ാഴിക്കാനെടുക്കുന്ന സമയം സമമാണെന്നത് ഒറ്റനോട്ടത്തിൽ അതിശയമായി തോന്നാം. എന്നാൽ ആനയുടെ, ഒരു മീറ്റർ നീളവും 30 സെന്റിമീറ്റർ ചുറ്റളവുമുള്ള നാളിയിലൂടെ ഒഴുകുന്ന മൂത്രത്തിനു വേഗം കൂടാൻ സമയമെടുക്കും. ആനയുമായി താരതമ്യം ചെയ്യുമ്പോൾ മൂത്രനാളിയുടെ നീളവും ചുറ്റളവും കുറവായ നായയുടെ മൂത്രത്തിനു ഗുരുത്വാകർഷണവും കുറവാണ്. ശരീരഭാരത്തിന് ഗണ്യമായ പ്രസക്തിയില്ലെന്നു സാരം. ‌

പ്രഫസർ സാദ് ബാംല അവിചാരിതമായി കണ്ട കീടം കർഷകശത്രുവായ ഹോമലോഡിസ്കാ വിട്രിപെന്നിസ് (Homalodisca vitripennis) ആണ്. വിളകളുടെ നീരൂറ്റിക്കുടിക്കുന്ന ഈ ജീവികൾ ശരീരഭാരത്തിന്റെ 300 ഇരട്ടി മൂത്രമാണു കൈകാര്യം ചെയ്യുന്നത്. വാലിന്റെ അറ്റത്തു മലദ്വാരത്തിനടുത്തുള്ള ഒരു സവിശേഷ വിക്ഷേപക അവയവമാണ് ഇവയെ മൂത്രമൊഴിക്കാൻ സഹായിക്കുന്നത്. ഓരോ തുള്ളിയും അതിശക്തമായാണു തെറിപ്പിക്കുന്നത്. 

സ്വിമ്മിങ് പൂളിൽനിന്ന് എഴുന്നേറ്റു വരുന്ന നീന്തൽതാരത്തിന്റെ കയ്യിലെ വാച്ചിൽനിന്നു വെള്ളത്തുള്ളികളെ പിഴുതെറിയാൻ ഈ കീടത്തിന്റെ  മൂത്രവിസർജന വിദ്യ സഹായിക്കുമോ എന്നാണ് ഇലക്ട്രോണിക് എൻജിനീയർമാർ പരീക്ഷിക്കുന്നത്. അതു സാധ്യമായാൽ, എല്ലാത്തരം ഇലക്ട്രോണിക് വെയറബിളുകളുടെയും വാട്ടർപ്രൂഫ് സാങ്കേതികവിദ്യയിൽ വലിയ മാറ്റം വരുത്താനാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 

വാൽക്കഷണം: മനുഷ്യൻ മൂത്രമൊഴിക്കുന്ന രീതിയും ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. 3ഡി പ്രിന്റിങ് ഉപയോഗിച്ചു പുരുഷ മൂത്രനാളിയുടെ മാതൃകയുണ്ടാക്കി സെക്കൻഡിൽ 21 മില്ലിലീറ്റർ വേഗത്തിൽ വെള്ളമൊഴിച്ചു മൂത്രവിസർജന പ്രക്രിയയെ പകർത്തിയെടുത്തു. മൂത്രത്തുള്ളികൾ വീഴുന്ന സ്ഥാനം അടയാളപ്പെടുത്തി. ദേഹത്തിലോ വസ്ത്രത്തിലോ വീഴാതെ മൂത്രമെ‍ാഴിക്കാനുള്ള വഴി പരീക്ഷിച്ചു. 

ഉപരിതലത്തിൽ തട്ടുന്നതിനുമുൻപു തന്നെ പുരുഷന്റെ മൂത്രം ചിതറി തുള്ളികളാകുന്നു. മൂത്രപ്പുരയുടെ ഭിത്തിയിൽ 90 ഡിഗ്രി കോണിൽ വീണാലും ചിതറും. 45 ഡിഗ്രിയിൽ താഴെയായി പതിച്ചാൽ പ്രശ്നമെ‍ാന്നുമില്ല. മൂത്രകണങ്ങൾ ദിശ മാറുന്നതിന്റെ ബലതന്ത്രം പഠനവിധേയമാക്കുകയാണ് ശാസ്ത്രലോകം.

Content Highlight: Scientwist column by Dr A.P.  Jayaraman