∙ സന്തോഷ് ജോർജ് കുളങ്ങര: ഒരു മുഖ്യമന്ത്രിക്ക് എന്തു ചെയ്യാനാകും? സർക്കാരുദ്യോഗസ്ഥരുടെ സംഘടനാബലം അത്ര ശക്തമാണ്. ഏറ്റവും അടിസ്ഥാന സംഗതിയായ ബയോമെട്രിക് പഞ്ചിങ് വിഷയത്തിൽപ്പോലും സർക്കാർ കൈകാലിട്ടടിക്കുകയാണ്. ∙ സി.ആർ.പരമേശ്വരൻ: ഒരു ലിബറൽ സാംസ്‌കാരിക ഭരണകൂടം ഇന്ത്യയിൽ എന്നെങ്കിലും ഉണ്ടാകാൻ ഞെരുക്കമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സന്തോഷ് ജോർജ് കുളങ്ങര: ഒരു മുഖ്യമന്ത്രിക്ക് എന്തു ചെയ്യാനാകും? സർക്കാരുദ്യോഗസ്ഥരുടെ സംഘടനാബലം അത്ര ശക്തമാണ്. ഏറ്റവും അടിസ്ഥാന സംഗതിയായ ബയോമെട്രിക് പഞ്ചിങ് വിഷയത്തിൽപ്പോലും സർക്കാർ കൈകാലിട്ടടിക്കുകയാണ്.

∙ സി.ആർ.പരമേശ്വരൻ: ഒരു ലിബറൽ സാംസ്‌കാരിക ഭരണകൂടം ഇന്ത്യയിൽ എന്നെങ്കിലും ഉണ്ടാകാൻ ഞെരുക്കമാണ്. വറചട്ടിയിൽനിന്ന് എരിതീയിലേക്കും തിരിച്ച് എരിതീയിൽനിന്നു വറചട്ടിയിലേക്കും ഉള്ള സഞ്ചാരമാണ് ഇന്ത്യൻ ജനാധിപത്യം.

ADVERTISEMENT

∙ ആലങ്കോട് ലീലാകൃഷ്ണൻ: ഗദ്യഭാഷയെ സംഗീതമാക്കിത്തീർക്കുകയും ജനങ്ങളുടേതാക്കിത്തീർക്കുകയും ചെയ്യുന്ന ഒരു ചരിത്രവിസ്മയം മലയാളകവിതയിൽ ചങ്ങമ്പുഴ ചെയ്തതിനെക്കാൾ ഗംഭീരമായി എംടി നിർവഹിച്ചു. ആ വലിയ മനസ്സിന്റെ ആർദ്രതയാണ് ഒരുപക്ഷേ, ചന്തുവിലും ഭീമനിലുമൊക്കെയിരുന്ന് അനാഥനെക്കാണാനും അനാഥരുടെ നിശ്ശബ്ദദുഃഖങ്ങളെ അനശ്വരമാക്കാനും ആ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നത്. 

∙ ഡോ. സെബാസ്റ്റ്യൻ പോൾ: കേൾക്കുന്നതെല്ലാം അച്ചടിക്കുകയല്ല, അച്ചടിക്കാൻ കൊള്ളാവുന്നത് അച്ചടിക്കുക എന്നതായിരിക്കണം പത്രങ്ങളുടെ നയം. ഇന്റർനെറ്റിലെ ആർപ്പോ വിളിക്കാർ ആർപ്പോ വിളിക്കട്ടെ. ഉത്തരവാദിത്തമുള്ള സമൂഹത്തിന്റെ നിസംഗതയിൽ അതു ശോഷിച്ചടങ്ങും.

ADVERTISEMENT

∙ നരേൻ: കോവിഡിനു ശേഷം പ്രേക്ഷകരെ തിയറ്ററിലെത്തിക്കുക എന്നത് സംവിധായകരുടെ വലിയ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു.  ഒടിടിയിൽ വരുമ്പോൾ കാണാം എന്നു തീരുമാനിക്കുന്ന അനേകം പ്രേക്ഷകരുണ്ട്. അവരെ തിയറ്ററിലേക്കു കൊണ്ടുവരുന്ന സിനിമകൾ ചെയ്യുക എന്നതാണ് വലിയ വെല്ലുവിളി. 

∙ സുനിൽ പി.ഇളയിടം: ആദ്യഘട്ടത്തിൽ ജാതിയെ ഹിന്ദുമതത്തിന്റെ സ്വാഭാവികഭാഗമായും ഗുണകരമായ ഒന്നായും പരിഗണിച്ചയാളായിരുന്നു ഗാന്ധി. അയിത്തത്തെയാണ് അക്കാലത്ത് ഗാന്ധിജി കേന്ദ്രപ്രശ്നമായി കണ്ടത്. ഇവിടെനിന്ന് ജാതിയാണ് അയിത്തത്തിന്റെ ആധാരമെന്നതിലേക്കു ഗാന്ധിയുടെ നിലപാട് പരിണമിച്ചെത്തുന്നുണ്ട്. ഗാന്ധി 1936ൽ എഴുതിയ ലേഖനത്തിന്റെ ശീർഷകം തന്നെ ‘ജാതി പോകണം’ എന്നതാണ്. ഇതിനു ഗാന്ധിയെ പാകപ്പെടുത്തിയത് അംബേദ്കറുമായുള്ള നിരന്തരസംവാദമാണ്.

ADVERTISEMENT

∙ ജി.സുധാകരൻ: കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്കു കടന്നുവരുന്നത്. സിനിമാ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും ലഹരിമരുന്നിന് അടിമകളുമാണ്. മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുര ശക്തികൾ ജയിച്ച് കൊടിപാറിക്കുന്നതാണ് സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്.

Content Highlight: Vachakamela