ഒരു കലാകാരനും ഒരിക്കലും അവർ പഠിച്ചതൊന്നും അതേപോലെ അവതരിപ്പിക്കുകയോ എഴുതുകയോ പാടുകയോ ചെയ്യുന്നില്ല. തനിക്കു ലഭിച്ചതിലേക്ക് ആ വ്യക്തി പുതിയതായി എന്തെങ്കിലും ചേർക്കുന്നു. അതാണു നമ്മൾ തിരിച്ചറിയേണ്ടത്. പഠിച്ച മൊഴി ആവർത്തിക്കുന്ന തത്തകളല്ല കലാകാരൻമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ടി.എം.കൃഷ്ണ: ഒരു കലാകാരനും ഒരിക്കലും അവർ പഠിച്ചതൊന്നും അതേപോലെ അവതരിപ്പിക്കുകയോ എഴുതുകയോ പാടുകയോ ചെയ്യുന്നില്ല. തനിക്കു ലഭിച്ചതിലേക്ക് ആ വ്യക്തി പുതിയതായി എന്തെങ്കിലും ചേർക്കുന്നു. അതാണു നമ്മൾ തിരിച്ചറിയേണ്ടത്. പഠിച്ച മൊഴി ആവർത്തിക്കുന്ന തത്തകളല്ല കലാകാരൻമാർ.

ADVERTISEMENT

∙ ഡോ. ജേക്കബ് വി.ചീരൻ: 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിന്റെ കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നമ്മുടെ മുഖ്യമന്ത്രി കെ. കരുണാകരനോട് ആഗ്രഹം പറഞ്ഞു; തൃശൂർ പൂരം പോലെ ഡൽഹിയിൽ കാണിക്കാമോ എന്ന്. കരുണാകരൻ ഏറ്റു. അങ്ങനെ 34 ആനകളുമായി ഞങ്ങൾ ഡൽഹിയിലേക്കു തിരിച്ചു. നവംബർ ആദ്യം പോയി എട്ടാം തീയതിയോടെ അവിടെയെത്തി. മറക്കാനാകാത്ത ഓർമകളിൽ ഒന്നാണത്. 

∙ മധു: സിനിമയിലെത്തും മുൻപേതന്നെ മലയാളത്തിലെ പ്രമുഖ കൃതികളെല്ലാം വായിക്കുകയും അവയിലെ കഥാപാത്രങ്ങളായി എന്നെ സങ്കൽപിക്കുകയും ചെയ്തിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഉറൂബിന്റെ ‘ഉമ്മാച്ചു’ വായിച്ചപ്പോൾ മായൻ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. അതു സാധിച്ചു. ചെമ്മീൻ വായിച്ചപ്പോൾ പരീക്കുട്ടിയായിരുന്നു എന്റെ ഇഷ്ട കഥാപാത്രം. ഇന്നും ഞാൻ ഓർമിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം പരീക്കുട്ടിയാണ്. ബഷീറിന്റെ ഏക തിരക്കഥയായ ‘ഭാർഗവീനിലയ’ത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽപ്പരമൊരു ഭാഗ്യം വേറെയുണ്ടോ! 

ADVERTISEMENT

∙ മമ്മൂട്ടി: എന്തിനാണ് ആൾക്കാർ എന്നെ ഇങ്ങനെ പേടിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ സീനിയറായതിനാൽ ആകാം. അല്ലെങ്കിൽ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്ന് ആളുകൾ പറഞ്ഞുണ്ടാക്കുന്നതു കേട്ടിട്ടാവാം. പിന്നെ ഈ പറയുന്ന പേടി ഒരുതരത്തിൽ രക്ഷപ്പെടലും കൂടിയാണ്. പേടിക്കേണ്ട ഒരാവശ്യവും ഇല്ലന്നേ. 

∙ എം.മുകുന്ദൻ: ഇന്ന് എല്ലായിടത്തും ദൈവങ്ങളെ ഉപേക്ഷിച്ചു പോയവർ അതേ ദൈവങ്ങളിലേക്കു തിരിച്ചുവരുന്നതാണ് നമ്മൾ കാണുന്നത്. അപഥസഞ്ചാരങ്ങൾ നടത്തുന്നവരെല്ലാം ദൈവങ്ങളിലേക്കു മടങ്ങിവരാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, ദൈവങ്ങളോടൊന്നിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വരരുത്. അധികാരദുർമോഹങ്ങൾ പാടില്ല.

ADVERTISEMENT

∙ കെ.ജി.പരമേശ്വരൻനായർ: ജനകീയ കോടതിയാണു തിരഞ്ഞെടുപ്പെന്ന സങ്കൽപംതന്നെ തെറ്റാണ്. തിരഞ്ഞെടുപ്പു വിധിയെഴുത്ത് സ്ഥാനാർഥികളുടെ തെറ്റുകുറ്റങ്ങളിന്മേലുള്ള തീർപ്പുകൽപിക്കലല്ല. തിരഞ്ഞെടുപ്പു വിജയം നിരപരാധിത്വത്തിനുള്ള സാക്ഷ്യപത്രവുമല്ല. കോടതികളിൽ തെളിവുകൾ നൽകി നിരപരാധിത്വം സ്ഥാപിക്കാനാകാത്ത രാഷ്ട്രീയക്കാരനു നിരപരാധിയാണെന്നു തിരഞ്ഞെടുപ്പിൽ ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താനാവും?

∙ ഡോ. ധന്യ മേനോൻ (സൈബർ വിദഗ്ധ): ഇപ്പോൾ കുട്ടികൾക്ക് ഒന്നിലും കൗതുകമോ ആശ്ചര്യമോ തോന്നുന്നില്ല. അവരുടെ ഊർജം കൂടുതലും ചെലവാക്കപ്പെടുന്നത് ഫോൺ പോലെയുള്ള ഗാഡ്ജറ്റുകളിലാണ്. പൂക്കളുടെ നിറവ്യത്യാസംപോലും അവർക്കറിയില്ല. അദ്ഭുതങ്ങളും അതിശയങ്ങളും ഇല്ലാത്ത ജീവിതമാണ് അവരുടേത്. കുട്ടികളുടെ ഇന്റർനെറ്റ് നിയന്ത്രണം ചെറുപ്പത്തിലേ തുടങ്ങണം. അതൊന്നും നടക്കില്ലെന്നു മാതാപിതാക്കൾ പറയും. പക്ഷേ, ഇതൊക്കെ നടപ്പാക്കാൻ പറ്റും. 

English Summary: Vachaka Mela