ചരിത്രത്തോടെ‍ാപ്പമുണ്ടാവുകയും സ്വയം ചരിത്രമാവുകയും ചെയ്തെ‍‍ാരാളുടെ വേർപാടാണിത്. ചുവടുവച്ച മേഖലകളിലെല്ലാം പ്രഥമയെന്ന വിശേഷണത്തോടെ ചരിത്രത്തിലേക്കു പേരെഴുതിച്ചേർത്ത് ജസ്റ്റിസ് എം.ഫാത്തിമ ബീവി ഓർമയാവുന്നു. അകത്തളങ്ങളിൽ ഒതുങ്ങിക്കൂടാൻ കീഴ്‌വഴക്കങ്ങൾ നിർബന്ധിച്ചിരുന്ന ഒരുകാലത്ത്, ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും കൈപിടിച്ച് രാജ്യത്തിന്റെ നീതിവ്യവസ്‌ഥയുടെ ഉയരത്തിലേക്കു വളർന്ന അപൂർവ വിജയത്തിന്റെ ഗാഥയാണ് ആ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വജീവിതത്തെ അത്രമാത്രം സാർഥകമാക്കിയാണ് ഫാത്തിമ ബീവിയുടെ വിയോഗം. ഓരോ പുതുവഴിയിലൂടെയും ആത്മവിശ്വാസത്തോടെ അവർ സഞ്ചരിച്ചു. ഓരോ നേട്ടത്തിലും അഭിമാനത്തോടെ കയ്യ‍െ‍ാപ്പിട്ടു. ഓരോ അംഗീകാരത്തെയും അടുത്തതു കൈവരിക്കാനുള്ള ഊർജമാക്കുകയും ചെയ്തു. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യ സന്തതി സുപ്രീം കോടതിയിൽ വനിതാ ജഡ്ജിയായതിലടക്കം പല മേഖലകളിലും ‘ആദ്യ’യാവുന്നതു ചാരിതാർഥ്യത്തോടെയാണു ചരിത്രം കണ്ടുനിന്നത്. തമിഴ്നാട്ടിലെ ആദ്യ വനിതാ ഗവർണറുമായി. 

ADVERTISEMENT

നീതിന്യായക്കോടതികളുടെ പ്രതിരൂപം ‘നീതിദേവത’യായിരുന്നിട്ടും രാജ്യത്തെ പരമോന്നത നീതിപീഠം ഏറെക്കാലം ഒരു വനിതയെ ന്യായാധിപയാക്കിയിരുന്നില്ല. ആ വാതിലാണ് 1989ൽ ഫാത്തിമ ബീവിക്കായി തുറന്നത്. 1950 നവംബർ 14ന് അഭിഭാഷകയായി ഔദ്യോഗികജീവിതം തുടങ്ങിയപ്പോൾമുതൽ നീതിനിർവഹണത്തെ തപസ്യയായി സ്വീകരിച്ച ഫാത്തിമ ബീവിക്ക് അതു സ്വപ്നസാക്ഷാത്ക്കാരമായിരുന്നു. സുപ്രീം കോടതിയടക്കമുള്ള നീതിപീഠങ്ങളിൽ ഒട്ടേറെ വിവാദ കേസുകളിൽ വിധി പറഞ്ഞപ്പോഴെല്ലാം ആ ന്യായാധിപ വിവാദത്തിന് അതീതയായിരുന്നു. നിയമജ്ഞാനത്തിന്റെയും അനുഭവസമ്പത്തിന്റെയും പ്രതിബദ്ധതയുടെയും കരുത്താണ് അവരുടെ ഓരോ വിധിയും. മനുഷ്യപക്ഷത്തു നിന്നായിരുന്നു ആ വിധികളെല്ലാം.

രാജ്യത്തെ നീതിസംവിധാനത്തിന്റെ എല്ലാ തട്ടുകളിലും മുദ്രപതിപ്പിച്ച ഈ വനിത മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് ഏറെയും സംസാരിച്ചത്. ഇതു പുരുഷന്റെ മാത്രം ലോകമല്ലെന്ന് അവർ സ്വന്തം ജീവിതംകെ‍ാണ്ടു പ്രഖ്യാപിച്ചു. തനിക്കും ഇരുപതു വർഷംമുൻപേ അഭിഭാഷകയുടെ ഗൗണണിഞ്ഞ മറ്റെ‍ാരു മലയാളി വനിത ഫാത്തിമ ബീവിക്ക് എപ്പോഴും പ്രചോദനമായി മുന്നിലുണ്ടായിരുന്നു: രാജ്യത്തെ ആദ്യ വനിതാ മുൻസിഫും ഹൈക്കോടതി ജഡ്ജിപദത്തിലെത്തിയ ആദ്യ വനിതയുമായ അന്ന ചാണ്ടി. 

ADVERTISEMENT

ഗവർണർ പദവിയെക്കാളും ന്യായാധിപ സ്ഥാനമാണ് ഏറെ ഇഷ്ടമെന്നു ഫാത്തിമ ബീവി പറഞ്ഞിട്ടുണ്ട്. നീതിപീഠത്തിൽ സ്വാതന്ത്ര്യമുണ്ടെന്നതാണ് ഈ ഇഷ്ടക്കൂടുതലിന്റെ കാരണമെന്നും പറഞ്ഞു. 

സ്ത്രീ ശാക്തീകരണം ചർച്ചയിൽ പോലുമില്ലാതിരുന്ന കാലത്ത് ഒരു പത്തനംതിട്ട ഗ്രാമത്തിൽനിന്നു ലക്ഷ്യബോധത്തോടെ ചിറകുകൾവീശി ഉയരങ്ങളിലേക്കു പറന്ന ആ ജീവിതത്തിനു വിരാമചിഹ്നം വീഴുമ്പോൾ അമൂല്യമായ പ്രചോദനപാഠങ്ങൾ ബാക്കിയാവുന്നു. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മലയാള മനോരമയുടെ ആദരാഞ്ജലി.

English Summary:

Editorial about Justice Fathima Beevi