ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം കേരളത്തിലില്ലെങ്കിലും സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ട്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ദേശീയതലത്തിൽ നടത്തിയ വിവിധ പഠനങ്ങൾ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകുന്നുണ്ട്. ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ 1981-82ലെ പഠനറിപ്പോർട്ട് പ്രകാരം കേരളത്തിലെ കൃഷിയിടങ്ങളുടെ എണ്ണം കണക്കാക്കിയാൽ 6.7 ശതമാനവും വിസ്തീർണത്തിൽ 2.6 ശതമാനവും പാട്ടവ്യവസ്ഥയിലായിരുന്നു. 1992ൽ ഇത് യഥാക്രമം 5.2%, 2.9% എന്നിങ്ങനെയായി.

ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം കേരളത്തിലില്ലെങ്കിലും സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ട്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ദേശീയതലത്തിൽ നടത്തിയ വിവിധ പഠനങ്ങൾ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകുന്നുണ്ട്. ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ 1981-82ലെ പഠനറിപ്പോർട്ട് പ്രകാരം കേരളത്തിലെ കൃഷിയിടങ്ങളുടെ എണ്ണം കണക്കാക്കിയാൽ 6.7 ശതമാനവും വിസ്തീർണത്തിൽ 2.6 ശതമാനവും പാട്ടവ്യവസ്ഥയിലായിരുന്നു. 1992ൽ ഇത് യഥാക്രമം 5.2%, 2.9% എന്നിങ്ങനെയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം കേരളത്തിലില്ലെങ്കിലും സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ട്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ദേശീയതലത്തിൽ നടത്തിയ വിവിധ പഠനങ്ങൾ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകുന്നുണ്ട്. ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ 1981-82ലെ പഠനറിപ്പോർട്ട് പ്രകാരം കേരളത്തിലെ കൃഷിയിടങ്ങളുടെ എണ്ണം കണക്കാക്കിയാൽ 6.7 ശതമാനവും വിസ്തീർണത്തിൽ 2.6 ശതമാനവും പാട്ടവ്യവസ്ഥയിലായിരുന്നു. 1992ൽ ഇത് യഥാക്രമം 5.2%, 2.9% എന്നിങ്ങനെയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം കേരളത്തിലില്ലെങ്കിലും സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ട്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ദേശീയതലത്തിൽ നടത്തിയ വിവിധ പഠനങ്ങൾ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകുന്നുണ്ട്. ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ 1981-82ലെ പഠനറിപ്പോർട്ട് പ്രകാരം കേരളത്തിലെ കൃഷിയിടങ്ങളുടെ എണ്ണം കണക്കാക്കിയാൽ 6.7 ശതമാനവും വിസ്തീർണത്തിൽ 2.6 ശതമാനവും പാട്ടവ്യവസ്ഥയിലായിരുന്നു. 1992ൽ ഇത് യഥാക്രമം 5.2%, 2.9% എന്നിങ്ങനെയായി. റിപ്പോർട്ടിൽ യഥാർഥ സ്ഥിതി പൂർണമായി പ്രതിഫലിക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടതുണ്ട്. ഒന്ന്, നിയമസാധുതയില്ലാത്തതിനാൽ തീർത്തും അനൗപചാരികമായ ഉഭയസമ്മതപ്രകാരമാണു പാട്ടസംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ യഥാർഥ വിവരങ്ങൾ ലഭിക്കുക ദുഷ്കരമാണ്. പലപ്പോഴും ഔദ്യോഗിക സ്ഥിതിവിവരശേഖരണത്തിൽ ഇരുകക്ഷികളും ഇക്കാര്യം വെളിപ്പെടുത്താൻ താൽപര്യപ്പെടാറില്ല.

രണ്ട്, കുടുംബശ്രീ അടക്കമുള്ള സ്വയംസഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ, ചെറുകിട സംരംഭകർ, വ്യാപാരികൾ എന്നിവർ സജീവമായി രംഗത്തുണ്ടെങ്കിലും ദേശീയതലത്തിലുള്ള ഇത്തരം സർവേകളുടെ സാംപിൾ നിശ്ചയിക്കുമ്പോൾ കുടുംബങ്ങളെയാണ് ഉൾപ്പെടുത്താറുള്ളത്. അതുകൊണ്ടുതന്നെ കണക്കെടുപ്പിൽ ഇക്കൂട്ടരുടെ വിവരങ്ങൾ ഉൾപ്പെടാൻ സാധ്യത കുറവാണ്. 

ADVERTISEMENT

തുണ്ട് ഭൂമി മാത്രം

പരിമിതമായ ഭൂവുടമസ്ഥതയാണ് പാട്ടത്തിനു കൃഷി ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഏറ്റവും ഒടുവിലത്തെ (2015-16) കണക്കനുസരിച്ച് സംസ്ഥാനത്ത് മൊത്തത്തിലുള്ള 73 ലക്ഷം കൈവശഭൂമിയിൽ 97 ശതമാനവും ഒരു ഹെക്ടറിൽ താഴെ (പരിമിത) വിസ്തീർണമുള്ളവയാണ്. ഈ തുണ്ടുഭൂമികളുടെ ശരാശരി വിസ്തീർണം 30 സെന്റ് മാത്രവും. 1995-96 മുതൽ 2015-16 വരെയുള്ള 20 വർഷങ്ങൾക്കിടെ ഇത്തരം തുണ്ടുഭൂമികളുടെ എണ്ണം 59 ലക്ഷത്തിൽനിന്ന് 73 ലക്ഷമായി ഉയർന്നെങ്കിൽ വിസ്തീർണം 91 ലക്ഷം ഹെക്ടറിൽനിന്ന് 86 ലക്ഷം ഹെക്ടറായി കുറയുകയാണുണ്ടായത്. ശരാശരി വിസ്തീർണം 37.5 സെന്റിൽനിന്നു 30 സെന്റായി. ഈ പ്രവണത ഇനിയും തുടരാനാണു സാധ്യത.

2021ൽ പുറത്തിറക്കിയ 77-ാം സിറ്റുവേഷൻ അസസ്മെന്റ് സർവേ പ്രകാരം കേരളത്തിൽ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങളാണുള്ളത്. ഇതിൽ 14 ലക്ഷം കർഷക കുടുംബങ്ങളാണ്; അതായത് മൂന്നിലൊന്ന്‌. ഇവരിൽ 70 ശതമാനവും ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ്. ഇത്തരമൊരു തുണ്ടുഭൂമിയിൽനിന്ന് കുടുംബച്ചെലവിനു വരുമാനം ഉറപ്പാക്കുക എളുപ്പമല്ല.

കേരളത്തിലെ മാറുന്ന സാമൂഹിക വ്യവസ്ഥിതിയിൽ ഭൂവുടമകളിലേറെപ്പെരുടെയും പ്രധാന വരുമാനമാർഗം കൃഷിയല്ല. സംസ്ഥാനത്തിനു പുറത്തു ജോലി ചെയ്യുന്നവർ, പ്രായമേറിയവർ, നിർമാണ–സേവന മേഖലകളിൽ ജോലിയുള്ളവർ എന്നിങ്ങനെയുള്ള ഭൂവുടമകൾ ഗൗരവമായി കൃഷിയിലേർപ്പെടുന്നവരല്ല. ചുരുക്കം ഭൂവുടമകൾ തൽപരരെങ്കിലും സാമ്പത്തികകാരണങ്ങളാലോ മറ്റോ കൃഷി ചെയ്യാൻ അശക്തരുമാണ്. പൊതുവേ കുറഞ്ഞ സാമൂഹിക സ്വീകാര്യത, തൊഴിൽപ്രശ്നമടക്കമുള്ള വെല്ലുവിളികൾ എന്നിവ പലരിലും കൃഷിയോടുള്ള വിമുഖതയ്ക്കു കാരണമാകുന്നു.

ഡോ. പി. ഇന്ദിരാദേവി

അതേസമയം, കൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മണ്ണിലേക്കിറങ്ങുന്നവരും നമുക്കിടയിലുണ്ട്. ഇക്കൂട്ടത്തിൽ പരമ്പരാഗത കൃഷിക്കാർ മാത്രമല്ല അഭ്യസ്തവിദ്യരായ യുവതലമുറയും കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ത്രീകൂട്ടായ്മകളും കർഷകത്തൊഴിലാളിസംഘങ്ങളുമുണ്ട്. ഇവർക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി ഭൂലഭ്യതയാണ്. ഭൂവുടമാവകാശങ്ങൾ പൂർണമായും ഉറപ്പാക്കുന്നതും കൃഷിക്കു ഭൂലഭ്യത എളുപ്പമാക്കുന്നതുമായ നിയമനിർമാണം അടിയന്തരമായി ഉണ്ടാകണം.

ADVERTISEMENT

പാട്ടത്തിലെ പ്രതീക്ഷ

കേരളത്തിൽ നിലവിലെ പാട്ടക്കൃഷിയിലേറെയും ഭക്ഷ്യവിളകളുടേതാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തത നേടണമെങ്കിൽ കൃഷിഭൂമിയുടെ ലഭ്യത ഉറപ്പാക്കാനാകണം.

നേന്ത്രവാഴ, പച്ചക്കറികൾ, നെല്ല്, മരച്ചീനി, ഇഞ്ചി എന്നിവ പാട്ടവ്യവസ്ഥയിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പൊതുവിൽ ഹ്രസ്വകാല പാട്ടമാണു നിലവിലുള്ളത്; വിളയുടെ ദൈർഘ്യമനുസരിച്ച് 4 മാസം മുതൽ ഒരു വർഷം വരെ. നേന്ത്രവാഴക്കൃഷിയിൽ പൊതുവേ 2 വർഷ കാലാവധിയിൽ ഊന്നുകൾ വീണ്ടും ഉപയോഗിക്കാനുള്ള സൗകര്യമനുസരിച്ചാണ് ഭൂമി പാട്ടത്തിനെടുക്കുന്നത്. മുതലമടയിലെ മാങ്ങ, മൂവാറ്റുപുഴ മേഖലയിലെ കൈതച്ചക്ക എന്നീ വിളകൾക്കാകട്ടെ 2-4 വർഷ കാലയളവിലാണു ഭൂമി പാട്ടത്തിനെടുക്കുന്നത്. ദീർഘകാല പാട്ടം അത്ര വ്യാപകമല്ലെങ്കിലും 15-20 വർഷം നീളുന്ന പാട്ടക്കൃഷിയും കേരളത്തിലുണ്ട്.

ഭൂവുടമയും കൃഷി ചെയ്യുന്നയാളും തമ്മിലുള്ള പരസ്പരവിശ്വാസത്തിലാണ് സംസ്ഥാനത്തു പാട്ടസംവിധാനം നിലനിൽക്കുന്നത്. സബ്സിഡി, വായ്പ, മറ്റു ആനുകൂല്യങ്ങൾ എന്നിവ കൃഷിക്കാരനു ലഭ്യമാക്കാൻ സഹായകരമായ വിധത്തിൽ സമ്മതപത്രങ്ങൾ ചില ഭൂവുടമകൾ നൽകാറുണ്ട്.

പാട്ടക്കൃഷി എന്ന പദത്തിനു പകരം ‘സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന കൃഷി’ എന്ന പ്രയോഗത്തോടെ കൃഷി വകുപ്പ് ഈ വ്യവസ്ഥ അംഗീകരിച്ചതായി ചില ഉത്തരവുകളുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെ വനഭൂമി വേർതിരിക്കുന്ന ജണ്ടയുടെ പുറത്തുള്ള ഭൂമിയിൽ ഇങ്ങനെ വാടകക്കൃഷി ചെയ്യുന്ന കർഷകർക്ക് സംസ്ഥാന വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ കൃഷി വകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും ആനുകൂല്യം നൽകാൻ ഉത്തരവുണ്ട്. നെൽക്കൃഷിയുമായി ബന്ധപ്പെട്ടും നെല്ലുസംഭരണത്തിനും ഇത്തരം വാടകക്കൃഷി കരാറുകൾ ആനുകൂല്യങ്ങൾക്ക് അർഹമാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ പ്രായോഗികതലത്തിൽ എത്രത്തോളം പ്രയോജനപ്പെടുന്നുണ്ട് എന്നതു വ്യക്തമല്ല.

ADVERTISEMENT

കൃഷിസ്ഥലത്തിന്റെ ഉൽപാദനക്ഷമത, ജലസേചന – ഗതാഗത സൗകര്യങ്ങൾ, കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിളകൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ചാണു പാട്ടത്തുക നിശ്ചയിക്കുന്നത്. തുക മുൻകൂറായോ വിളവെടുപ്പിനു ശേഷമോ നൽകും. വിളവിന്റെ ഒരു ഭാഗവും തുകയും എന്ന നിലയിലും വ്യവസ്ഥകൾ പലതാണ്.

പാട്ടത്തിനു കൃഷി ചെയ്യുന്ന ഭൂമിയിൽ മൂലധന നിക്ഷേപം തുലോം പരിമിതമായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മണ്ണ് – ജല സംരക്ഷണം, കാർഷികയന്ത്രങ്ങൾ, ജലസേചനം എന്നീ കാര്യങ്ങളിൽ ഭൂവുടമയ്ക്കു താൽപര്യമുണ്ടെങ്കിലേ നിക്ഷേപം സാധ്യമാകൂ. ചുരുങ്ങിയ കാലത്തിനുള്ളിൽ പരമാവധി ഉൽപാദനം എന്ന ലക്ഷ്യത്തോടെ രാസവസ്തുക്കൾ കൂടുതൽ ഉപയോഗിക്കാനുള്ള സാധ്യത പാട്ടക്കൃഷിയിൽ ഏറെയാണ്.

കൃഷിയിറക്കാൻ താൽപര്യമുള്ളവർക്കു ഭൂലഭ്യത ഉറപ്പാക്കുക എന്നത് ഏറെ പ്രധാനമാണ്. അതേസമയം, ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനും തുല്യപ്രാധാന്യം നൽകണം. അതിനുതകുന്ന വിധത്തിൽ നിയമനിർമാണം നടത്തുന്നതിന് അടിയന്തര പ്രാധാന്യം നൽകണം. ഭൂവിനിയോഗം, കൃഷി പരിപാലനം, വാടക, തർക്കപരിഹാരം എന്നിവ സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളുണ്ടാകണം.

പാട്ടക്കൃഷിയുടെ നേട്ടങ്ങൾ

∙ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കു സഹായിക്കുംവിധം ഉൽപാദനവർധന ഉറപ്പാക്കുന്നു.

∙ ഉൽപാദനം, വരുമാനം, തൊഴിൽ ലഭ്യത എന്നിങ്ങനെ പ്രത്യക്ഷമായും പരോക്ഷവുമായ ഘടകങ്ങളിലൂടെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതിക്കു കളമൊരുക്കുന്നു.

∙ തരിശു കിടക്കുന്ന കൃഷിഭൂമികൾ ഉൽപാദനക്ഷമമാക്കുന്നു.

∙ യഥാർഥ കൃഷിക്കാരനു സർക്കാർ ആനുകൂല്യങ്ങളും കാർഷിക വായ്പയും ലഭിക്കാൻ സൗകര്യമൊരുക്കുന്നു.

∙ വനിതാകർഷകർക്ക് ഏറെ സഹായകരമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നു. കുടുംബശ്രീ സംവിധാനത്തിനു കീഴിലുള്ള കൃഷി മിക്കവാറും പാട്ടഭൂമിയിലാണ്.

(ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഇമെരിറ്റസ് പ്രഫസറും കേരള കാർഷിക സർവകലാശാല ഗവേഷണവിഭാഗം മുൻ മേധാവിയുമാണ് ലേഖിക)

English Summary:

Writeup about tenure farming has no legal backing