കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കു മലയാള മനോരമ നൽകുന്ന ‘കർഷകശ്രീ 2024’ പുരസ്കാരം കണ്ണൂർ ഉദയഗിരി താബോർ പി.ബി.അനീഷ് ഇന്നലെ മലപ്പുറത്ത് ഏറ്റുവാങ്ങിയപ്പോൾ അതിലെ‍ാരു അതിജീവനപാഠംകൂടി തെളിയുന്നു. ഒരിക്കൽ ജപ്തി നേരിട്ട 5 ഏക്കർ സ്വന്തം ഭൂമിയും പാട്ടത്തിനെടുത്ത 30 ഏക്കറും ചേർന്ന കൃഷിയിടത്തിൽനിന്നാണ് ആ യുവകർഷകൻ ഇപ്പോൾ വലിയ വരുമാനം നേടുന്നത്. അനീഷിന്റെ വിജയഗാഥ പാട്ടക്ക‍ൃഷിയെക്കുറിച്ചുള്ള പുതുവിചാരങ്ങൾക്കുകൂടി കാരണമാകുന്നു. സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ടെങ്കിലും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം ഇവിടെയില്ലാത്തതു കാര്യങ്ങൾ പലപ്പോഴും സങ്കീർണമാക്കുന്നുണ്ട്. നിയമപ്രാബല്യം നൽകി കേരളത്തിൽ ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം കർഷകരും ക‍ൃഷിവിദഗ്ധരും വർഷങ്ങളായി ഉന്നയിച്ചുവരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കു മലയാള മനോരമ നൽകുന്ന ‘കർഷകശ്രീ 2024’ പുരസ്കാരം കണ്ണൂർ ഉദയഗിരി താബോർ പി.ബി.അനീഷ് ഇന്നലെ മലപ്പുറത്ത് ഏറ്റുവാങ്ങിയപ്പോൾ അതിലെ‍ാരു അതിജീവനപാഠംകൂടി തെളിയുന്നു. ഒരിക്കൽ ജപ്തി നേരിട്ട 5 ഏക്കർ സ്വന്തം ഭൂമിയും പാട്ടത്തിനെടുത്ത 30 ഏക്കറും ചേർന്ന കൃഷിയിടത്തിൽനിന്നാണ് ആ യുവകർഷകൻ ഇപ്പോൾ വലിയ വരുമാനം നേടുന്നത്. അനീഷിന്റെ വിജയഗാഥ പാട്ടക്ക‍ൃഷിയെക്കുറിച്ചുള്ള പുതുവിചാരങ്ങൾക്കുകൂടി കാരണമാകുന്നു.

സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ടെങ്കിലും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം ഇവിടെയില്ലാത്തതു കാര്യങ്ങൾ പലപ്പോഴും സങ്കീർണമാക്കുന്നുണ്ട്. നിയമപ്രാബല്യം നൽകി കേരളത്തിൽ ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം കർഷകരും ക‍ൃഷിവിദഗ്ധരും വർഷങ്ങളായി ഉന്നയിച്ചുവരുന്നു.

ADVERTISEMENT

ഏറ്റവും ഒടുവിലത്തെ (2015-16) കണക്കനുസരിച്ച് സംസ്ഥാനത്തു മൊത്തത്തിലുള്ള കൈവശഭൂമിയിൽ 97 ശതമാനവും ഒരു ഹെക്ടറിൽ താഴെ വിസ്തീർണമുള്ളവയാണ്. ഈ തുണ്ടുഭൂമികളുടെ ശരാശരി വിസ്തീർണം 30 സെന്റ് മാത്രവും. തുണ്ടുഭൂമിയിലെ കൃഷി പ്രായോഗികമോ ആദായകരമോ അല്ലാത്തതിനാൽ പല ഉടമകളും അതു തരിശിടുകയാണ്. അപ്പുറത്ത്, കൃഷിചെയ്യാൻ മനസ്സും അധ്വാനിക്കാൻ ആരോഗ്യവുമുള്ള ഒട്ടേറെപ്പേർ സ്വന്തമായി ഭൂമിയില്ലാത്തതു കാരണം കൃഷി ചെയ്യാനാവാതെ നിരാശരായി കഴിയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണു പാട്ടക്കൃഷിയുടെ പ്രസക്തി.

നിയമത്തിന്റെ പിൻബലമില്ലാതെയുള്ള പാട്ടക്കൃഷിയിൽ പ്രശ്നങ്ങളും ആശങ്കകളും ഏറെയാണ്. പാട്ടത്തിനു കൊടുത്ത ഭൂമി തിരിച്ചുകിട്ടാതെ പോകുമോയെന്നു പല ഉടമകളും ഭയപ്പെടുന്നു. പാട്ടത്തിനെടുത്തു കഷ്ടപ്പെട്ടു കൃഷി ചെയ്യുന്നവർക്കാകട്ടെ മൂലധനം ഇറക്കാനും ആശങ്കയാണ്; തുള്ളിനന പോലെയുള്ള സാങ്കേതികസംവിധാനങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അടുത്തതവണ ഇതേഭൂമി കൃഷിക്കായി കിട്ടുമോ എന്നു തീർച്ചയില്ല. സർക്കാർ ആനുകൂല്യങ്ങളടക്കം വേണ്ടരീതിയിൽ ലഭ്യവുമല്ല. ഇവിടെയാണു ഭൂവുടമകളുടെയും പാട്ടക്കർഷകരുടെയും താൽപര്യങ്ങൾ ഒന്നിച്ചുകണ്ട് സർക്കാർ നടപടിയെടുക്കേണ്ടത്. 

ADVERTISEMENT

പാട്ടക്കൃഷിക്കു നിയമപ്രാബല്യം നൽകുകയാണ് പ്രധാനമായും ചെയ്യേണ്ടത്. സബ്സിഡി, വായ്പ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പാട്ടക്കർഷകർക്കു ലഭ്യമാക്കാൻ സഹായകരമായ വിധത്തിലുള്ള സമ്മതപത്രം ചില ഭൂവുടമകൾ നൽകാറുണ്ടെങ്കിലും, മിക്കയിടത്തും അനൗപചാരികമായ പരസ്പരധാരണയിലാണു പാട്ടസംവിധാനം പ്രവർത്തിക്കുന്നത്. പാട്ടക്കൃഷി നിയമവിധേയമാക്കിയാൽ ഉടമകളുടെയും കർഷകരുടെയും ഭയാശങ്കകൾ ഒറ്റയടിക്ക് ഇല്ലാതാകും. കൃഷിയിറക്കാൻ താൽപര്യമുള്ളവർക്കു ഭൂലഭ്യത ഉറപ്പാക്കുന്നതിനും അതോടെ‍‍ാപ്പം ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനും തുല്യപ്രാധാന്യം നൽകണമെന്നാണു വിദഗ്ധാഭിപ്രായം. ഭൂവിനിയോഗം, പാട്ടക്കാലാവധി, കൃഷിപരിപാലനം, വാടക, തർക്കപരിഹാരം എന്നിവ സംബന്ധിച്ചു വ്യക്തമായ നിയമവ്യവസ്ഥകളുണ്ടാകണം.

കേരളത്തിൽ നിലവിലെ പാട്ടക്കൃഷിയിലേറെയും ഭക്ഷ്യവിളകളുടേതാണ്. ഉടമകളും കർഷകരും തമ്മിലുള്ള പരസ്പരവിശ്വാസത്തിന്റെ ബലത്തിൽ ഒട്ടേറെ തുണ്ടുകൃഷിയിടങ്ങൾ ഒരുമിച്ചു പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതും നല്ല ലാഭമുണ്ടാക്കുന്നതും വ്യാപകമായി കാണാം. വാഴ, പൈനാപ്പിൾ, കപ്പ, നെല്ല്, പച്ചക്കറി എന്നീ വിളകളിലാണ് ഈ കൃഷിരീതി കൂടുതലുമുള്ളത്. കുടുംബശ്രീ സംവിധാനത്തിനു കീഴിലുള്ള കൃഷിയിൽ കൂടുതലും പാട്ടഭൂമിയിലാണെന്നതുകൂടി ഓർമിക്കാം.

ADVERTISEMENT

ഉൽപാദനം, വരുമാനം, തൊഴിൽലഭ്യത എന്നിങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ ഘടകങ്ങളിലൂടെ ഗ്രാമീണമേഖലയുടെ സാമ്പത്തിക പുരോഗതിക്കു പാട്ടക്കൃഷി കളമൊരുക്കുന്നു. പാട്ടക്കൃഷിക്കു നിയമസാധുത നൽകുന്നതിലൂടെ, ഈ രംഗത്തെത്തുന്ന കർഷകർക്കു സർക്കാർ ആനുകൂല്യങ്ങളും കൃഷിവായ്പയും ലഭിക്കാൻ സൗകര്യമൊരുങ്ങുകയും ചെയ്യും.

‘കർഷകശ്രീ’ പി.ബി.അനീഷിനെപ്പോലെ കൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മണ്ണിലേക്കിറങ്ങുന്നവർ നമുക്കിടയിലുണ്ട്. പരമ്പരാഗത കൃഷിക്കാർ മാത്രമല്ല, അഭ്യസ്തവിദ്യരായ യുവതലമുറയും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി ഭൂലഭ്യതയാണ്. പാട്ടക്കൃഷിയാണ് ഇവർക്കെ‍ാക്കെയുമുള്ള വലിയ തുണ. കൃഷിമേഖലയുടെ പുരോഗതിക്കും കർഷകരുടെയും ഭൂവുടമകളുടെയും അവകാശസംരക്ഷണത്തിനും സ്ഥിരവരുമാനത്തിനും പാട്ടക്കൃഷി നിയമവിധേയമാക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

English Summary:

Editorial about agriculture