ഏറെ സ്വപ്നങ്ങളോടെ വളർത്തി വലുതാക്കി, ഉന്നതപഠനത്തിനയച്ച മകന്റെ അതിദാരുണ മരണവാർത്ത കേൾക്കേണ്ടിവന്ന ആ പാവം അച്ഛനമ്മമാർ നാടിന്റെയാകെ ദുഃഖമായിത്തീരുന്നു; ആ ഇരുഹൃദയങ്ങളിലെ കഠിനസങ്കടത്തിന്റെ ആഴം മറ്റാർക്കും സങ്കൽപിക്കാനാവില്ലെങ്കിലും. ഇങ്ങനെ അതിക്രൂരമായും അങ്ങേയറ്റത്തെ നിസ്സഹായതയോടെയും

ഏറെ സ്വപ്നങ്ങളോടെ വളർത്തി വലുതാക്കി, ഉന്നതപഠനത്തിനയച്ച മകന്റെ അതിദാരുണ മരണവാർത്ത കേൾക്കേണ്ടിവന്ന ആ പാവം അച്ഛനമ്മമാർ നാടിന്റെയാകെ ദുഃഖമായിത്തീരുന്നു; ആ ഇരുഹൃദയങ്ങളിലെ കഠിനസങ്കടത്തിന്റെ ആഴം മറ്റാർക്കും സങ്കൽപിക്കാനാവില്ലെങ്കിലും. ഇങ്ങനെ അതിക്രൂരമായും അങ്ങേയറ്റത്തെ നിസ്സഹായതയോടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ സ്വപ്നങ്ങളോടെ വളർത്തി വലുതാക്കി, ഉന്നതപഠനത്തിനയച്ച മകന്റെ അതിദാരുണ മരണവാർത്ത കേൾക്കേണ്ടിവന്ന ആ പാവം അച്ഛനമ്മമാർ നാടിന്റെയാകെ ദുഃഖമായിത്തീരുന്നു; ആ ഇരുഹൃദയങ്ങളിലെ കഠിനസങ്കടത്തിന്റെ ആഴം മറ്റാർക്കും സങ്കൽപിക്കാനാവില്ലെങ്കിലും. ഇങ്ങനെ അതിക്രൂരമായും അങ്ങേയറ്റത്തെ നിസ്സഹായതയോടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ സ്വപ്നങ്ങളോടെ വളർത്തി വലുതാക്കി, ഉന്നതപഠനത്തിനയച്ച മകന്റെ അതിദാരുണ മരണവാർത്ത കേൾക്കേണ്ടിവന്ന ആ പാവം അച്ഛനമ്മമാർ നാടിന്റെയാകെ ദുഃഖമായിത്തീരുന്നു; ആ ഇരുഹൃദയങ്ങളിലെ കഠിനസങ്കടത്തിന്റെ ആഴം മറ്റാർക്കും സങ്കൽപിക്കാനാവില്ലെങ്കിലും.

ഇങ്ങനെ അതിക്രൂരമായും അങ്ങേയറ്റത്തെ നിസ്സഹായതയോടെയും തീരേണ്ടതായിരുന്നില്ല വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ ജീവിതം. സാഹോദര്യത്തോടെ ഒപ്പമുണ്ടാകേണ്ടവർതന്നെയാണ് ആൾക്കൂട്ടവിചാരണ നടത്തിയും ക്രൂരമായി മർദിച്ചും അങ്ങേയറ്റം അപമാനിച്ചും സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ ദുർവിധി കുറിച്ചതെന്നു വരുമ്പോൾ അതു സമാനതകളില്ലാത്തതാകുന്നു. കേരളം ഇതുവരെ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും ഈ നിർഭാഗ്യമരണം ചോദ്യം ചെയ്യുന്നുണ്ട്. ഇതുമൂലം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുണ്ടാകുന്ന പ്രതിഛായാനഷ്ടവും കനത്തതാണ്.

ADVERTISEMENT

മരണത്തിൽ ഏറെ സംശയങ്ങളുയർന്നിട്ടും ആദ്യഘട്ടത്തിൽ അന്വേഷണത്തിലും തുടർനടപടികളിലും നിരുത്തരവാദിത്തം കാണിച്ച കോളജ് അധികൃതർക്കും പെ‍ാലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്കും പല പ്രതികളുടെയും പേക്കൂത്തുകൾക്കു തണൽവിരിച്ച എസ്എഫ്െഎക്കുമെ‍ാക്കെ ഇതിന്റെ കളങ്കത്തിൽനിന്നു ൈകകഴുകാനാകുമോ? സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും അതു കെ‍‍ാലപാതകമാണെന്ന ആരോപണം ശക്തമാണ്. സിദ്ധാർഥൻ ദിവസത്തോളം ക്രൂരമർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിലെ ദുരൂഹത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയതിനു വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥിനെ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സസ്പെൻഡ് ചെയ്തതിൽ എത്തിനിൽക്കുകയാണു കാര്യങ്ങൾ‌. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിസിയെ ചാൻസലർ സസ്പെൻഡ് ചെയ്യുന്നത്. ജുഡീഷ്യൽ അന്വേഷണവും ചാൻസലർ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി മൂന്നു ദിവസം പീഡനം നേരിടേണ്ടിവന്നെന്നും ഭക്ഷണംപോലും ലഭിച്ചിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതൊന്നും സർവകലാശാലാ അധികൃതർ അറിഞ്ഞില്ലെന്നു പറയുന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഗവർണർ പറയുന്നു. സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി നിർദേശം നൽകിയിട്ടുമുണ്ട്. 

ADVERTISEMENT

ഈ ഒൗദ്യോഗിക നടപടികളെല്ലാം അതിന്റെ വഴിക്കുനടക്കട്ടെ. അതോടെ‍ാപ്പം, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്കുകൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സിപിഎമ്മും അവരുടെ വിദ്യാർഥിസംഘടനയായ എസ്എഫ്െഎയും പുലർത്തിവരുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് വിമർശിക്കപ്പെടുന്നു. എസ്എഫ്ഐ നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ക്രൂരമർദനത്തിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും വക ഫ്ലെക്സ് ബോർഡ് വച്ചതും പിന്നീടതു മാറ്റിയതും കേരളം കണ്ടതാണ്. കേസിലെ പ്രതികളെ ഹാജരാക്കുമ്പോൾ മജിസ്ട്രേട്ടിന്റെ വസതിയിലെത്തിയ സിപിഎം നേതാവ് എന്തു സന്ദേശമാണു കേരളത്തിനു നൽകുന്നത്?

സിദ്ധാർഥനെതിരെ വിദ്യാർഥിനി നൽകിയ പരാതി ആസൂത്രിതമെന്ന ആരോപണമുണ്ട്. സിദ്ധാർഥന്റെ മരണശേഷമാണു കോളജിലെ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്കു പരാതി ലഭിക്കുന്നത്. മലയാളം എഴുതാനറിയാത്ത വിദ്യാർഥിനിയുടെ പേരിൽ മറ്റാരോ എഴുതിക്കൊടുത്തതാണു പരാതിയെന്നു പൊലീസ് കണ്ടെത്തി. 

ADVERTISEMENT

സിദ്ധാർഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെ റാഗിങ് എന്നു വിളിക്കുന്നതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു. സഹപാഠിയെ വെള്ളംപോലും കൊടുക്കാതെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ടു മർദിച്ചു മരണം ഉറപ്പാക്കിയിട്ടും അതിനെ റാഗിങ് എന്നുവിളിക്കുന്നതുതന്നെ ഗൂഢാലോചനയാണെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. 

സിദ്ധാർഥന്റെ മരണത്തിനു പിറകെ, എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന മറ്റെ‍ാരു ആൾക്കൂട്ട വിചാരണയുടെയും ക്രൂരമർദനത്തിന്റെയും വാർത്തകൂടി കേരളം കേൾക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജ് വിദ്യാർഥി സി.ആർ.അമലിനെയാണു കൂട്ടംചേർന്നു തടഞ്ഞുവച്ച് ആക്രമിച്ചത്.  ഈ സംഭവത്തിൽ, എസ്എഫ്ഐ നേതാവായ കോളജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി  എന്നിവരുൾപ്പെടെ 24 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇത്തരത്തിൽ അക്രമങ്ങളുടെ ക്രൂരപാതയിലൂടെയാണ് എസ്എഫ്ഐ മുന്നേറുന്നതെങ്കിൽ അതിൽ കേരളം ആശങ്കപ്പെടുകതന്നെ വേണം.

മഹാനഷ്ടത്തിന്റെ തീരാസങ്കടവുമായി ജീവിക്കേണ്ടിവരുന്ന സിദ്ധാർഥന്റെ  മാതാപിതാക്കൾക്കു നീതി ലഭിച്ചേതീരൂ. ഇനിയെ‍‍ാരിക്കലും സമാനമായെ‍ാരു ക്രൂരസംഭവം ഇവിടെയുണ്ടാവില്ലെന്ന ഉറപ്പുകൂടി അവർക്കു സർക്കാർ നൽകേണ്ടതുണ്ട്.