∙ ഗ്രേസി: അധികാരം നിലനിർത്തുന്നതിന്റെ ഭാഗമായി ഏതു നീചപ്രവൃത്തി ചെയ്യാനും ഭരണാധികാരവർഗത്തിന് ഉളുപ്പില്ലാതായിക്കഴിഞ്ഞു. അവർ വാ തുറക്കുന്നതുതന്നെ കള്ളം പറയാനും ന്യായീകരിക്കാനുമാണ്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവർന്ന് രാജകീയമായി മേലനങ്ങാതെ ജീവിക്കാൻ ഈ വർഗത്തിന് ഒരു ഉളുപ്പുമില്ലാതെ കഴിയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഗ്രേസി: അധികാരം നിലനിർത്തുന്നതിന്റെ ഭാഗമായി ഏതു നീചപ്രവൃത്തി ചെയ്യാനും ഭരണാധികാരവർഗത്തിന് ഉളുപ്പില്ലാതായിക്കഴിഞ്ഞു. അവർ വാ തുറക്കുന്നതുതന്നെ കള്ളം പറയാനും ന്യായീകരിക്കാനുമാണ്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവർന്ന് രാജകീയമായി മേലനങ്ങാതെ ജീവിക്കാൻ ഈ വർഗത്തിന് ഒരു ഉളുപ്പുമില്ലാതെ കഴിയുന്നു. എഴുത്തുകാരുടെ നിലപാടാണ് ഏറ്റവും ദയനീയം. ഇരിക്കുന്ന കസേര വിട്ടുപോകാതിരിക്കുന്നതിലാണ് അവരുടെ മുഴുവൻ ശ്രദ്ധയും.

∙ സുനിൽ പി.ഇളയിടം: എസ് എഫ്ഐക്കു സിദ്ധാർഥന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു മാറാൻ കഴിയില്ല എന്നുതന്നെയാണ് ഞാൻ കരുതുന്നത്. ഒരു ക്യാംപസിൽ ഇത്തരം പ്രവണതയുണ്ടെങ്കിൽ അതു തടയേണ്ട ഉത്തരവാദിത്തം എസ്എഫ്ഐക്കുണ്ടായിരുന്നു. ഈ പ്രതികൾ എങ്ങനെ എസ്എഫ്ഐയിൽ വന്നു എന്നുള്ളത് നേതൃത്വം ആലോചിക്കേണ്ടതാണ്.

∙ കൽപറ്റ നാരായണൻ: രാഷ്ട്രീയപാർട്ടികളുടെ അണികൾ ഭക്തജനങ്ങളെപ്പോലെയാണ്. അവരുടെ ദൈവങ്ങൾ എന്തു ക്രൂരത ചെയ്താലും അവർ പൊറുക്കുന്നു. വിദ്യാർഥി സംഘടനകൾ, തൊഴിലാളി സംഘടനകൾ എല്ലാം അവരുടെ ദൈവത്തിന്റെ മുന്നിൽ മുട്ടുകുത്തുന്നു. ദൈവത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ തെറികൾ വർഷിക്കും.

ADVERTISEMENT

∙ സുരേഷ് കുറുപ്പ്: മിക്ക ക്യാംപസിലും എസ്എഫ്ഐ ഒറ്റസംഘടനയാണ്. ആ സംഘടനയിലേക്ക് എല്ലാ തരത്തിലുമുള്ള കുട്ടികൾ വരുന്നു. അതിൽ പല സ്വഭാവക്കാരുണ്ട്. അവർക്കൊന്നും ശരിയായ രാഷ്ട്രീയവിദ്യാഭ്യാസം നൽകാൻ എസ്എഫ്ഐക്കു കഴിയുന്നുണ്ടാകില്ല. എന്തിനുവേണ്ടിയാണ് സംഘടന നിലകൊള്ളുന്നതെന്നു മനസ്സിലാക്കിക്കൊടുക്കാൻ പറ്റാതെപോകുന്ന സ്ഥിതിയുണ്ട്.

∙ സത്യൻ അന്തിക്കാട്: ആൾക്കൂട്ട വിചാരണയ്ക്കു വിധേയനായി ഒരു പാവം വിദ്യാർഥി ഇഞ്ചിഞ്ചായി ജീവൻ വെടിഞ്ഞതിന്റെ മുറിവ് നമ്മുടെ മനസ്സിൽനിന്നു മാറിയിട്ടില്ല. എന്തു വിശ്വസിച്ചാണ് മക്കളെ ദൂരെയുള്ള കലാലയങ്ങളിലേക്കു പഠിക്കാൻ അയയ്ക്കുക എന്ന പേടി രക്ഷിതാക്കൾക്കുണ്ട്. വിമർശിച്ചാൽ അത് അരാഷ്ട്രീയമായി മാറും. ‘സന്ദേശം’ ഒരു ഉദാഹരണം മാത്രം.

ADVERTISEMENT

∙ സാറാ ജോസഫ്: ഒന്നാമത്തെ നിയമനിർമാണ സഭകളിൽ എത്തിയവർ ആരുംതന്നെ മുൻഭരണപരിചയംകൊണ്ട് ആ സ്ഥാനത്ത് എത്തിയവരല്ല. ഭരിച്ചു പരിചയം നേടിയവരാണ്. അതിനവർക്കു നിരന്തരം അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽവേണം അവരുടെ കഴിവിനെ വിലയിരുത്താൻ. കഴിവുണ്ടാക്കിയെടുക്കാനുള്ള അവസരങ്ങൾ സ്ത്രീകൾക്കു നിഷേധിക്കപ്പെട്ടു.