ജനാധിപത്യം വാടിക്കരിഞ്ഞുപോകുന്നത് സത്യസന്ധതയില്ലാതാകുമ്പോഴാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുമ്പോൾതന്നെ, ഓരോ തിരഞ്ഞെടുപ്പിലും വർധിച്ചുവരുന്ന അപരർ എന്ന കള്ളനാണയങ്ങളെപ്പറ്റി നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. പതിവുതെറ്റിക്കാതെ, ഇത്തവണയും ജനാഭിലാഷം അട്ടിമറിക്കാൻ അപരർ രംഗത്തുവന്നുകഴിഞ്ഞു. മിക്ക രാഷ്ട്രീയപാർട്ടികളും അപരരുടെ ഭീഷണി നേരിടുന്നുമുണ്ട്. തിരഞ്ഞെടുപ്പു വേളകളിൽ മാത്രം ഇവരുടെ സാന്നിധ്യത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളായോ കൗതുകവാർത്തകളായോ ഈ വിഷയം ഒതുങ്ങിപ്പോകരുത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനാർഥികളുടെ പേരിലോ ഇനിഷ്യലിലോ ഉള്ള സാമ്യമാണ് അപരരുടെ ആയുധം. ജനപ്രാതിനിധ്യ നിയമത്തിലെ 5–ാം വകുപ്പു നിശ്ചയിക്കുന്ന യോഗ്യതയുള്ള പ്രായപൂർത്തിയായ ഏത് ഇന്ത്യൻ പൗരനും സ്ഥാനാർഥിയാകാൻ അവകാശമുണ്ട്. നമ്മുടെ ഭരണഘടന നൽകുന്ന ഈ അവകാശത്തെയാണ് അപരരും അവരുടെ പ്രായോജകരും ദുരുപയോഗം ചെയ്യുന്നത്.

ADVERTISEMENT

അപരർ ജനഹിതം അട്ടിമറിച്ചതിന്റെ ചരിത്രം ജനാധിപത്യവിശ്വാസികളെ അസ്വസ്ഥപ്പെടുത്തുന്നതാണ്. തോൽവിക്ക് ഇവർ കാരണമായെന്ന് ഓരോ തിരഞ്ഞെടുപ്പിനുശേഷവും പരാതികളുയരാറുണ്ട്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രം കേരളത്തിൽ രണ്ടിടത്തു വിജയികളെ ‘നിശ്ചയിക്കാൻ’ ഇവർക്കു കഴിഞ്ഞു. അത്തവണ പാലക്കാട്ട് സതീശൻ പാച്ചേനി തോറ്റത് 1820 വോട്ടിനാണ്. സതീശന്റെ അപരൻ പിടിച്ചതാകട്ടെ 5478 വോട്ടും. 

കോഴിക്കോട്ട് അതേ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ് തോറ്റത് 833 വോട്ടിനാണ്. അതേസമയം, റിയാസ് എന്ന പേരിലുള്ള 4 അപരന്മാർ ചേർന്ന് 6371 വോട്ട് നേടി. 2004ൽ ആലപ്പുഴയിൽ എസ്.സുധീരൻ എന്ന അപരൻ 8282 വോട്ടുനേടിയപ്പോൾ 1009 വോട്ടിനാണ് വി.എം.സുധീരൻ പരാജയപ്പെട്ടത്. നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ അപരരുടെ സ്വാധീനം ഇതിലും എത്രയോ കൂടുതലാണ്. 2016ൽ മഞ്ചേശ്വരത്ത് 89 വോട്ടിനു തോറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരാജയത്തിനു കാരണമായത് 467 വോട്ടുപിടിച്ച അതേ പേരുകാരനാണ്. അപരരുടെ വെട്ടിവീഴ്ത്തലുകൾക്ക് ഇരയായവരിൽ എല്ലാ പാർട്ടികളുമുണ്ട് എന്നതാണ് ഇതു സൂചിപ്പിക്കുന്നത്. 

ADVERTISEMENT

നമ്മുടെ സംസ്ഥാനത്തു പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടമാണ്. വോട്ടർമാരുടെ ഉയർന്ന രാഷ്ട്രീയബോധത്തിന്റെ ലക്ഷണമാണത്. അതിനാൽ ജനാധിപത്യത്തിനു നേരെയുള്ള അപരരുടെ കൊഞ്ഞനംകുത്തൽ പലപ്പോഴും ഭീഷണിയുടെ രൂപത്തിലേക്കു മാറുന്നത് അവഗണിക്കാൻ പാടില്ല. പൗരരുടെ ജനാധിപത്യ അവകാശത്തിനു മേലെയുള്ള കടന്നുകയറ്റമായി ഇതിനെ കാണണം. 

ഓരോ പ്രസ്താവനയിലും ജനാധിപത്യം എന്ന വാക്ക് ഊന്നിപ്പറയാൻ മറക്കാത്ത രാഷ്ട്രീയകക്ഷികൾ തന്നെയാണ് മിക്കപ്പോഴും അപരരെ നിർത്താനും മുന്നിട്ടിറങ്ങുന്നതെന്നതു വൈരുധ്യമാണ്. അപരനാക്കാൻ പറ്റുന്ന ആളെ കണ്ടെത്താനും സത്യവാങ്മൂലം സമർപ്പിച്ച് സ്ഥാനാർഥിയാക്കാനും ചിലപ്പോഴൊക്കെ അവർക്കു പ്രചാരണത്തിനു സൗകര്യമൊരുക്കാനും രാഷ്ട്രീയകക്ഷികൾ തയാറാകുന്നുവെന്നത് നിർഭാഗ്യകരമാണ്. എതിരാളികളെ രാഷ്ട്രീയമായി നേരിടാനും പരാജയപ്പെടുത്താനും കഴിയാത്തവരാണ് അക്രമങ്ങളും ദുഷ്പ്രചാരണങ്ങളും പോലുള്ള വളഞ്ഞവഴികൾ തേടുന്നത്. അപരരെ നിർത്തുന്നതും അത്തരത്തിലൊരു കുത്സിതവൃത്തിതന്നെയാണ്. ഇതവസാനിപ്പിക്കാൻ കൂട്ടായൊരു ശ്രമം ഉണ്ടാകുന്നില്ലെന്നതാണ് നിർഭാഗ്യകരം. വിവിധ രീതികളിലുള്ള പ്രചാരണങ്ങൾ നടത്തി ജനങ്ങൾക്കു രാഷ്ട്രീയവിദ്യാഭ്യാസം നൽകാൻ അധ്വാനിക്കുന്ന രാഷ്ട്രീയപാർട്ടികൾ ആദ്യം തന്നെ ഇത്തരം ഒടിവിദ്യകളിൽനിന്നു പിന്മാറുകയാണു വേണ്ടത്. 

ADVERTISEMENT

തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവമായി വിശേഷിപ്പിക്കുമ്പോൾ, ഉത്സവസ്ഥലത്തെ കൂട്ടായ്മയെ അലങ്കോലപ്പെടുത്തുന്ന കൂലിത്തല്ലുകാരുടെ ദൗത്യമാണ് അപരർ ചെയ്യുന്നതെന്നു പറയേണ്ടിവരും.  

ആദ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി ജവാഹർലാൽ നെഹ്റു കണ്ടെത്തിയ സുകുമാർ സെന്നിനെപ്പോലുള്ളവർ ദീർഘവീക്ഷണത്തോടെ നട്ടുനനച്ചു വളർത്തിയെടുത്തതാണ് നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലായ വോട്ടെടുപ്പു രീതി. അതിനെ അട്ടിമറിക്കാൻ ഏതാനും ചില കപടവേഷങ്ങളെ അനുവദിക്കരുത്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് കൂടുതൽ ജനാധിപത്യം കൊണ്ടുവന്നാണ്, നിയമം കൊണ്ടല്ല എന്നു പറയാറുണ്ട്. അതിനാൽ രാഷ്ട്രീയപാർട്ടികൾ അപരരെ പ്രോത്സാഹിപ്പിക്കില്ലെന്നു തീരുമാനമെടുക്കണം. 

ഏറ്റവും വലിയ ഉത്തരവാദിത്തം വോട്ടർമാർക്കു തന്നെയാണ്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർ വോട്ടർപട്ടികയിലെ ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയുകതന്നെ വേണം.

English Summary:

Editorial about name sake in loksabha elections 2024