മനസ്സിന്റെ തെളിച്ചമാണ് വ്രതത്തിന്റെ ലക്ഷ്യം. കപടതയും അപരവിദ്വേഷവും മനസ്സിന്റെ തെളിച്ചം കെടുത്തുമെന്നതിൽ സംശയമില്ല. ഹൃദയവിശുദ്ധിക്കുതകുന്ന കാര്യങ്ങൾ ഓരോ ഘട്ടത്തിലും ശീലിക്കാനാണ് മതം വിശ്വാസികളോടു നിർദേശിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് നോമ്പ്. ഒരു മാസത്തെ നിർബന്ധവ്രതമാണ് നിശ്ചയിച്ചിരിക്കുന്നത്.

മനസ്സിന്റെ തെളിച്ചമാണ് വ്രതത്തിന്റെ ലക്ഷ്യം. കപടതയും അപരവിദ്വേഷവും മനസ്സിന്റെ തെളിച്ചം കെടുത്തുമെന്നതിൽ സംശയമില്ല. ഹൃദയവിശുദ്ധിക്കുതകുന്ന കാര്യങ്ങൾ ഓരോ ഘട്ടത്തിലും ശീലിക്കാനാണ് മതം വിശ്വാസികളോടു നിർദേശിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് നോമ്പ്. ഒരു മാസത്തെ നിർബന്ധവ്രതമാണ് നിശ്ചയിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന്റെ തെളിച്ചമാണ് വ്രതത്തിന്റെ ലക്ഷ്യം. കപടതയും അപരവിദ്വേഷവും മനസ്സിന്റെ തെളിച്ചം കെടുത്തുമെന്നതിൽ സംശയമില്ല. ഹൃദയവിശുദ്ധിക്കുതകുന്ന കാര്യങ്ങൾ ഓരോ ഘട്ടത്തിലും ശീലിക്കാനാണ് മതം വിശ്വാസികളോടു നിർദേശിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് നോമ്പ്. ഒരു മാസത്തെ നിർബന്ധവ്രതമാണ് നിശ്ചയിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന്റെ തെളിച്ചമാണ് വ്രതത്തിന്റെ ലക്ഷ്യം. കപടതയും അപരവിദ്വേഷവും മനസ്സിന്റെ തെളിച്ചം കെടുത്തുമെന്നതിൽ സംശയമില്ല. ഹൃദയവിശുദ്ധിക്കുതകുന്ന കാര്യങ്ങൾ ഓരോ ഘട്ടത്തിലും ശീലിക്കാനാണ് മതം വിശ്വാസികളോടു നിർദേശിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് നോമ്പ്. ഒരു മാസത്തെ നിർബന്ധവ്രതമാണ് നിശ്ചയിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ നൈർമല്യമാണല്ലോ നോമ്പിന്റെ പ്രധാന ഘടകം. അന്നപാനീയത്തിനും വികാരപ്രകടനങ്ങൾക്കും നിയന്ത്രണരേഖയും സമയനിഷ്‌ഠയും നിർണയിച്ചാണ് റമസാൻ, മനസ്സിനെ നിർമലമാക്കാൻ ശ്രമിക്കുന്നത്.

സ്രഷ്ടാവിനോടു നന്ദിയും സ്നേഹവുമുള്ളവരായി മനുഷ്യർ മാറുന്നതു ഹൃദയതെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവത്തോടു മാത്രമല്ല, ഇതരമനുഷ്യരോടും പരിസ്ഥിതിയോടും മൃഗങ്ങളോടും ബാധ്യതയും കടപ്പാടും തീർക്കാൻ നിർദേശിക്കപ്പെട്ടവരാണ് മനുഷ്യർ. 

ADVERTISEMENT

പ്രവാചകൻ മുഹമ്മദ് നബി (സ) യോട് ഒരു മൃഗം തന്റെ ഉടമയ്ക്കെതിരെ പരാതി ബോധിപ്പിക്കുന്ന രംഗമുണ്ട്. പ്രവാചകൻ ഉടമയെ വിളിച്ചുവരുത്തി ഗുണദോഷിച്ചു തിരിച്ചയച്ചു. മൃഗങ്ങളുടെ കാര്യത്തിൽപോലും സ്രഷ്ടാവിനെ കരുതണമെന്നാണ് പ്രവാചകൻ നിർദേശിച്ചിട്ടുള്ളത്.

അപരസ്നേഹത്തിന്റെ അടയാളമാണ് ദാനം. മനുഷ്യർ നിർവഹിക്കുന്ന ഭൂമിയിലെ മനോഹരമായ ധർമമാണത്. തെളിച്ചം വന്ന മനസ്സിൽനിന്നാണ് ദാനവും അനുഭാവവും ഉയിരെടുക്കുന്നത്. റമസാൻ വ്രതം പൂർത്തീകരിച്ചു പെരുന്നാളിലെത്തുമ്പോൾ, ഇക്കഴിഞ്ഞ നാളുകളിൽ നിങ്ങളിൽ വലിയ ദാനശീലർ ആരായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. 

ADVERTISEMENT

പെരുന്നാളിനെ, ദാനംകൊണ്ടും ദൈവകീർത്തനംകൊണ്ടും വരവേൽക്കാനാണ് വിശ്വാസികളോടു നിർദേശിച്ചിട്ടുള്ളത്. ഫിത്ർ സക്കാത്ത് എന്ന പേരിൽ ആ ദാനത്തെ ആരാധനയായി നിശ്ചയിച്ചിട്ടുണ്ട്. അതു നിർവഹിക്കാത്തപക്ഷം നിങ്ങളുടെ വ്രതവും മറ്റ് ആരാധനകളും സംശുദ്ധമായി ദൈവസമക്ഷത്തിൽ ചേരില്ലെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.

പട്ടിണിയുൾപ്പെടെ ദാരിദ്ര്യം അകറ്റുക എന്നതാണല്ലോ ദാനത്തിന്റെ ഉദ്ദേശ്യം. ലോകം വിശന്നു കരയുന്ന പല സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കാതുകൂർപ്പിച്ചാൽ ഗാസയിൽനിന്ന്, പലസ്തീനിൽ നിന്നു വിശപ്പിന്റെ വിളി കേൾക്കാം. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഭക്ഷണം കുന്നുകൂടിക്കിടക്കുകയും അമിതമായി പാഴായിപ്പോകുകയും ചെയ്യുമ്പോൾ തന്നെയാണ് മറ്റു ചിലയിടങ്ങളിൽ പട്ടിണിമരണങ്ങൾ പെരുകുന്നത്. പോഷകക്കുറവുമൂലം പലസ്തീൻ കുഞ്ഞുങ്ങൾക്കു കരയാനുള്ള ശേഷിപോലും ഇല്ലാതെയാകുന്നു.

ADVERTISEMENT

ലോകത്തിലെ അൻപതോളം രാഷ്ട്രങ്ങളിൽ ദാരിദ്ര്യം വലിയ പ്രതിസന്ധിയായി തുടരുന്നു. ഇന്ത്യയിൽത്തന്നെ പോഷകാഹാരക്കുറവു മൂലം പ്രതിവർഷം മുപ്പതിനായിരം മരണം നടക്കുന്നുവെന്നാണു കണക്ക്. കേരളത്തിലും പട്ടിണിമരണം ആശ്ചര്യത്തോടെയാണ് നാം കേട്ടത്. എന്താകും പട്ടിണിമരണങ്ങളുടെ കാരണം? ആരാണതിന് ഉത്തരവാദി?

പേരോട് അബ്ദുറഹ്മാൻ സഖാഫി

പട്ടിണിമരണങ്ങൾക്കു കാരണം ഭക്ഷണത്തിന്റെ അഭാവമല്ല. മറിച്ച്, വിതരണത്തിലെ ക്രമക്കേടും ധൂർത്തുമാണെന്നു പലരും നിരീക്ഷിച്ചിട്ടുണ്ട്. ആകെ ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 19% പാഴാക്കുന്നെന്നാണ് യുഎൻ റിപ്പോർട്ട്. ഒരു വർഷം ഏകദേശം 105 കോടി ടൺ വരുമത്രേ പാഴാക്കുന്ന ഭക്ഷണം. നമ്മുടെ വീടുകളിൽ മാത്രം പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ അളവു പരിശോധിച്ചു നോക്കൂ; അപ്പോഴറിയാം ഇത് അതിശയിപ്പിക്കുന്ന ഒരു സംഖ്യയല്ലെന്ന്. ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ മാത്രമല്ല; നമ്മളും ഇതിൽ പ്രതികളാണ്. പട്ടിണി മൂലം കരയുന്ന ലോകത്തെയോർത്തെങ്കിലും ഇനി ഭക്ഷണം പാഴാക്കില്ലെന്ന തീർപ്പിലെത്താൻ നമുക്കു കഴിയണം. വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവ ധൂർത്തിന്റെ ഇടങ്ങളാകരുത്. പാഴാകുന്ന ഭക്ഷണം സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. പരിസ്ഥിതി ആഘാതം മുതൽ വലിയ പ്രശ്നങ്ങൾ അതുമൂലം ഉണ്ടാകുന്നു. 

അമിതം പൈശാചികമെന്നാണു മതത്തിന്റെ കാഴ്ചപ്പാട്. പൈശാചികചിന്തകളെ ചങ്ങലയ്ക്കിടാൻ വ്രതംകൊണ്ടു കഴിയുമെന്നാണ് വിശ്വാസത്തിന്റെ ഉറപ്പ്. പിശാചിനെ തളച്ചിടുന്ന നാളുകളാണ് നോമ്പുകാലമെന്നു പ്രവാചകൻ സന്തോഷ വാർത്തയായി അറിയിക്കുന്നുണ്ട്.

ഭക്ഷണക്കമ്മിക്കു പുറമേ, വസ്ത്രം, പാർപ്പിടം, തൊഴിൽ തുടങ്ങിയവ ഇല്ലാത്ത അനേകം പേരുണ്ട്. രോഗാവസ്ഥയിൽ പൊള്ളിക്കഴിയുന്നവരുണ്ട്. ഇത്തരം മനുഷ്യരോടെല്ലാം അനുഭാവത്തോടെ ഇടപെടാൻ നമുക്കു കഴിയണം. അവരവരുടെ ചുറ്റുപാടുകളിൽ ഇത്തരം പതിതരായ മനുഷ്യരില്ലെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞാൽതന്നെ വലിയ പരിഹാരമാകും. 

രോഗിയിൽ ദൈവസാന്നിധ്യമുണ്ടെന്നു പ്രവാചകൻ അനുചരരോട് ഉപദേശിക്കുന്നതിന്റെ ഉദ്ദേശ്യം സമൂഹത്തോടും സാമൂഹികവേദനയോടും ഒട്ടിക്കഴിയാനുള്ള പ്രചോദനം നൽകുകയാണ്. മനുഷ്യർ പരസ്പരബന്ധങ്ങളില്ലാത്ത ഒറ്റത്തുരുത്തുകളല്ല. തമ്മിൽ ചേർന്നും ചാഞ്ഞും കഴിയേണ്ടവരാണ്. അത്തരം സന്ദേശങ്ങളുടെ പ്രഘോഷമാണ് വ്രതം. വ്രതത്തിന്റെ സൗന്ദര്യം മാലോകരിലേക്കു പ്രവഹിക്കുന്നതിന്റെ ആരംഭമാണ് പെരുന്നാൾ. അതാണല്ലോ ജീവിതത്തിന്റെ വലിയ ആഘോഷമായി നിശ്ചയിച്ചു വച്ചിരിക്കുന്നത്.

(കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും കുറ്റ്യാടി സിറാജുൽഹുദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമാണ് ലേഖകൻ)

English Summary:

Special write up on Eid al-Fitr