കലാപ്രകടനങ്ങളുടെ അരങ്ങുകൾ അന്യമായിത്തീരുന്ന വാർധക്യകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എത്രയോ കലാകാരന്മാരും കലാകാരികളും നമുക്കെ‍ാപ്പമുണ്ട്. അരങ്ങിൽ കുഴഞ്ഞുവീണു നിത്യരോഗികളോ കിടപ്പുരോഗികളോ ആയിത്തീർന്നവരും ഇക്കൂട്ടത്തിലുണ്ട്. ചികിത്സയ്ക്കോ ആഹാരത്തിനോ പണമില്ലാതെ യാതന അനുഭവിക്കുന്നവർ കുറച്ചെ‍ാന്നുമല്ല. അതതു മേഖലകളിൽ പ്രവർത്തിക്കുന്നവർ തുക പിരിവെടുത്ത് ഇവരെ സഹായിക്കുന്ന കഥകൾ നാം കേൾക്കാറുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർസംവിധാനങ്ങളിൽനിന്നുള്ള കൈത്താങ്ങാണ് ഇവരുടെ ആലംബവും പ്രതീക്ഷയും. സംസ്ഥാനത്തെ കലാപ്രവർത്തകർക്കു കേരള സംഗീത നാടക അക്കാദമിവഴി നൽകിവരുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ തുക രണ്ടു ലക്ഷം രൂപയിൽനിന്ന് ഒരു ലക്ഷമായി വെട്ടിക്കുറച്ചത് സങ്കടസാഹചര്യങ്ങളിലുള്ള എത്രയോപേർക്ക് കഠിനാഘാതമായിത്തീരുന്നു. ആരോഗ്യവും ആയുസ്സും അരങ്ങിൽ ആടിത്തീർക്കുന്നവരോടുള്ള സർക്കാരിന്റെ നിലപാടു വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. 

ADVERTISEMENT

സംഗീതം, നാടകം, നൃത്തം, മിമിക്രി, മാജിക് തുടങ്ങി വിവിധയിനം കലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ഇക്കഴിഞ്ഞ ഫെബ്രുവരി വരെ 2 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ലഭ്യമായിരുന്നത്. അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെയാണു വെട്ടിക്കുറച്ച നടപടി. പ്രഫഷനൽ നാടകരംഗത്തെ പ്രശസ്ത കലാകാരനു ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോഴാണ് ഇൻഷുറൻസ് തുക ഒരു ലക്ഷമായി വെട്ടിച്ചുരുക്കിയ വിവരം പുറത്തറിഞ്ഞത്. 1200ൽ അധികം പേർക്കു ലഭിച്ചിരുന്ന പരിരക്ഷ 840 പേർക്കു മാത്രമാക്കിയപ്പേ‍ാൾ പുതുതായി ആരെയും ചേർത്തിട്ടുമില്ല.

പുള്ളുവൻപാട്ട് മുതൽ സിനിമ വരെ ഇരുപത്തിയെട്ടിലേറെ കലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്കു സൗജന്യ ആരോഗ്യ ഇൻഷുറൻസ് എന്ന ലക്ഷ്യവുമായാണ് സൂര്യാ കൃഷ്ണമൂർത്തി അക്കാദമി ചെയർമാനായിരിക്കെ, പ്രമുഖ സിനിമാതാരങ്ങളുടെ ധനസഹായത്തോടെ ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് ഇത് ഏറ്റെടുത്ത അക്കാദമി, സർക്കാർ ഫണ്ട് ഉപയോഗിച്ചു മുന്നോട്ടുകെ‍ാണ്ടുപോകുന്നു. കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ 22 ലക്ഷം രൂപ അടച്ചത് ഇത്തവണ ജിഎസ്ടി അടക്കം 31 ലക്ഷമായെന്നാണ്, പരിരക്ഷ വെട്ടിക്കുറച്ച പശ്ചാത്തലത്തിൽ അക്കാദമി അധികൃതരുടെ വിശദീകരണം. ഇൻഷുറൻസ് പ്രീമിയം തുക, കുട്ടികളുടെ സ്കോളർഷിപ് എന്നിവയ്ക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടു സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും പറയുന്നു. 

ADVERTISEMENT

പരിമിതികളുടെ അരങ്ങിൽ ജീവിക്കുന്ന കലാപ്രവർത്തകർക്കു തുച്ഛമായ വരുമാനമാണു കിട്ടുന്നത്. വർഷത്തിൽ അഞ്ചോ ആറോ മാസം മാത്രം നീളുന്ന സീസണിൽ കിട്ടുന്ന ഈ വരുമാനമാണ് അവർക്കു ജീവിതാശ്രയം. ഇതുകൊണ്ടു വേണം ഒരു വർഷം മുഴുവൻ കുടുംബം പോറ്റാൻ. ചികിത്സച്ചെലവു കുതിച്ചുയരുന്ന ഇക്കാലത്ത് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷകെ‍ാണ്ട് എന്താവാൻ? 

എന്നാൽ, ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞവർഷം രണ്ടു ലക്ഷമാക്കിയതു പരീക്ഷണാടിസ്ഥാനത്തിലായിരുന്നുവെന്ന വിചിത്രവാദമാണ് കേരള സംഗീത നാടക അക്കാദമി ഉയർത്തുന്നത്. ജീവിച്ചിരിക്കുന്നുവെന്ന സാക്ഷ്യപത്രത്തോടെ അപേക്ഷ നൽകിയ 840 പേരെയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറയുന്നു. കഴിഞ്ഞ വർഷം ക്ലെയിം 225 ശതമാനം ഉയർന്നപ്പോൾ മുഴുവൻ പേർക്കും ക്ലെയിം ലഭ്യമാക്കുന്നതിനാണു തുക പകുതിയാക്കിയതെന്നാണ് അക്കാദമി വിശദീകരണം. എന്നാൽ, ഇൻഷുറൻസ് പരിരക്ഷ തുക കുറയ്ക്കുന്നതിനു പകരം കൂട്ടുന്നതല്ലേ യഥാർഥ പരീക്ഷണമെന്നുള്ള ചോദ്യം അക്കാദമിക്കുള്ളിൽനിന്നുതന്നെ ഉയരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്ന കലാപ്രവർത്തകരുടെ എണ്ണം തിട്ടപ്പെടുത്താൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് അവർക്കുള്ള ക്ഷേമപദ്ധതികൾ വിഭാവനം ചെയ്യാനാവുക എന്ന അടിസ്ഥാന ചോദ്യവുമുണ്ട്. 

ADVERTISEMENT

സാങ്കേതിക വിശദീകരണങ്ങൾക്കപ്പുറം, മാനുഷികതയെ മുൻനിർത്തി, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷം രൂപയായി തുടരാൻ തീരുമാനമുണ്ടാകണം. കലയ്ക്കായി ജീവിതം സമർപ്പിച്ചവരുടെ വേദന സർക്കാർ കാണാതിരിക്കരുത്.

English Summary:

Editorial about reduction of insurance amount to artists