അവയവക്കച്ചവടം ഇവിടെ സജീവമാണെന്നും ഇതിനുപിന്നിൽ രാജ്യാന്തരബന്ധമുള്ള വലിയ സംഘങ്ങൾതന്നെ ഉണ്ടെന്നുമുള്ള വാർത്തകൾ കേരളം അഭിമുഖീകരിക്കുന്ന വലിയൊരു സാമൂഹികവിപത്തിന്റെ സൂചനയായിക്കാണണം. സാമ്പത്തികക്ലേശത്തിൽ വലയുന്നവരെ തേടിപ്പിടിച്ചാണ് ഇടനിലക്കാർ ഇതിന് ഇരയാക്കുന്നതെന്നതു നാം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം ചൂണ്ടിക്കാണിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവയവക്കച്ചവടത്തിനായി നൂറുകണക്കിന് ഇന്ത്യക്കാരെ വിദേശത്തേക്കു കടത്തിയ രാജ്യാന്തര മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന മലയാളിയെ കേരള പൊലീസ് കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയതാണ് ഈ വിഷയം വീണ്ടും സജീവമാകാൻ കാരണം. അവയവ കൈമാറ്റത്തിനായി വിദേശത്തേക്കു പോയി മടങ്ങിയെത്തിയ ഇരകളുടെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണത്തിന്റെ ആദ്യഘട്ടം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കി വിവരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കു കൈമാറുകയായിരുന്നു. ഇതിൽ കേരള പൊലീസാണ് അറസ്റ്റിലേക്ക് ആദ്യം നീങ്ങിയത്. അവയവക്കച്ചവടത്തിൽ കൂടുതൽ മലയാളികൾക്കു പങ്കുള്ളതായും സംശയിക്കുന്നു.

ADVERTISEMENT

ഇറാനിലെ ആശുപത്രികളിലാണ് അവയവമാറ്റം കൂടുതലായി നടന്നിട്ടുള്ളതെന്നാണു സൂചന. വ്യാജ ആധാർ കാർഡും പാസ്പോർട്ടും നിർമിച്ച് ആൾമാറാട്ടം നടത്തിയാണ് അവയവം വിൽക്കാനുള്ളവരെ വിദേശത്തേക്കു കടത്തിയതെന്നാണു വിവരം. തൃശൂർ ജില്ലയിലെ പാവറട്ടി മുല്ലശേരി ഗ്രാമത്തിൽ ഒട്ടേറെപ്പേർ പ്രതിഫലം വാങ്ങി അവയവങ്ങൾ കൈമാറിയെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചിട്ടും ‘ഉപകാരപ്രദമായ വിവരങ്ങൾ ലഭിച്ചില്ല’ എന്നെഴുതി പൊലീസ് അന്വേഷണം അവസാനിപ്പിച്ചതും ഇതിനിടെ നാം കേട്ടു.  

മുല്ലശേരിയിലുണ്ടായതുപോലെ, ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്യുന്ന ഇടനിലക്കാർ സംസ്ഥാനത്തു വേറെയുമുണ്ടാകും. ഇരകളെയെല്ലാം കണ്ടെത്തി, ഇടനിലക്കാരുടെ വിദേശ ബന്ധങ്ങളിലടക്കം കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. രാജ്യാന്തര അവയവക്കച്ചവട സംഘങ്ങളുമായി സഹകരിച്ച കേരളത്തിലെ ചില ആശുപത്രികളെപ്പറ്റിയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. 

ADVERTISEMENT

സംസ്ഥാനത്ത് അവയവക്കച്ചവട സംഘം സജീവമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് സമീപവർഷങ്ങളിൽ നടന്ന അവയവദാനങ്ങൾ അന്വേഷിക്കാൻ നാലു വർഷംമുൻപു ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അതിന്റെ അന്വേഷണഫലം പിന്നീട് എത്രത്തോളം നമ്മുടെ പെ‍ാലീസിനു ദിശ കാണിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. അക്കാലത്തു ക്രൈംബ്രാഞ്ച് ഐജി നടത്തിയ അന്വേഷണത്തിൽ, അവയവദാനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ഇടപാടു നടത്തുന്ന ഗൂഢസംഘം ഇവിടെ ശക്തമാണെന്നു കണ്ടെത്തുകയുണ്ടായി. വൃക്കദാതാക്കളുടെ ജീവിതസാഹചര്യം നോക്കി ഇടനിലക്കാരാണു വില ഉറപ്പിക്കുന്നതെന്നും 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ നൽകിയിട്ടുണ്ടെന്നും തുച്ഛമായ തുക മുൻകൂറായി നൽകി ചിലരെ വഞ്ചിച്ചുവെന്നുമൊക്കെ അന്നത്തെ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു.

അവയവക്കച്ചവടം ഇതിനകം ഇവിടെ കൂടുതൽ പിടിമുറുക്കിയിട്ടുണ്ടെന്നു വേണം വിചാരിക്കാൻ. ഇത്തരക്കാർ രാജ്യാന്തര സഹകരണത്തോടെ നിർബാധം ഇവിടെ വിഹരിക്കുന്നുണ്ടെങ്കിൽ അതിനുകാരണം പെ‍ാലീസിന്റെ ശ്രദ്ധക്കുറവുതന്നെയല്ലേ? അവയവക്കച്ചവടക്കാരെ ഒട്ടുംവൈകാതെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിച്ച്, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ ഈ നീചവിളയാട്ടം ഉണ്ടാകുമായിരുന്നോ? 

ADVERTISEMENT

അവയവക്കച്ചവടക്കാരെ കുരുക്കാനുള്ള നിയമവലയ്ക്കു കരുത്തുണ്ടായേതീരൂ. മനുഷ്യക്കടത്തു കേസുകളിലെ പ്രതികൾക്കു വധശിക്ഷ ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെ കേന്ദ്ര സർക്കാർ തയാറാക്കിയ നിയമം കരടിലൊതുങ്ങിയത് ഇതോടു ചേർത്തോർമിക്കാം. മനുഷ്യക്കടത്തു തടയൽ– സംരക്ഷണ പുനരധിവാസ ബിൽ 2021 ജൂലൈയിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നു പറഞ്ഞെങ്കിലും അതു നടന്നില്ല. നിയമം കൊണ്ടുവരാൻ തുടർനടപടിയുണ്ടായതുമില്ല. വൻസംഘങ്ങൾ മനുഷ്യരെ കടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു സമഗ്ര നിയമമുണ്ടാക്കാൻ തീരുമാനിച്ചത്.

മറ്റൊരാൾക്കു ജീവനോ കാഴ്‌ചയോ പകർന്ന് നമ്മുടെ അവയവം നാം ഓരോരുത്തരുടെയും ആയുസ്സിനപ്പുറത്തേക്കു ജീവിക്കുന്ന അനശ്വരതയാണ് അവയവദാനം. ആ സന്ദേശത്തിന്റെ എത്രയോ മഹനീയ മാതൃകകൾ കേരളത്തിൽ ഉണ്ടായിട്ടുമുണ്ട്. അതുകെ‍ാണ്ടുതന്നെ, മരണാനന്തര അവയവദാനത്തിലെ സങ്കീർണമായ കുരുക്കുകൾ അഴിച്ചും ബന്ധുക്കൾക്കായി ബോധവൽക്കരണം നടത്തിയും അവയവക്കച്ചവടത്തിന്റെ വേരറുത്തും ഈ മഹാദാനത്തിന്റെ പവിത്രദൗത്യം ഇവിടെ ഉറപ്പാക്കുകയുംവേണം.

English Summary:

Editorial about organ trafficking