ബെംഗളൂരു ∙ ‘ദൾ എംഎൽഎയെ പാട്ടിലാക്കാൻ ബിജെപി സംസ്ഥാനാധ്യക്ഷൻ യെഡിയൂരപ്പ 25 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമി ഓഡിയോ ക്ലിപ് പുറത്തുവിട്ടു. ദൾ എംഎൽഎ നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകൻ ശരണഗൗഡയുമായി സംസാരിക്കുന്നതിന്റെ ക്ലിപ്പാണിത്. ബജറ്റ് അവതരണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ‘ദൾ എംഎൽഎയെ പാട്ടിലാക്കാൻ ബിജെപി സംസ്ഥാനാധ്യക്ഷൻ യെഡിയൂരപ്പ 25 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച്  മുഖ്യമന്ത്രി കുമാരസ്വാമി ഓഡിയോ ക്ലിപ് പുറത്തുവിട്ടു.  

ദൾ എംഎൽഎ നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകൻ ശരണഗൗഡയുമായി സംസാരിക്കുന്നതിന്റെ ക്ലിപ്പാണിത്. ബജറ്റ് അവതരണത്തിനു തൊട്ടുമുൻപായിരുന്നു മുഖ്യമന്ത്രിയുടെ ‘ആക്രമണം’. 

ADVERTISEMENT

 ‘‘50 കോടി രൂപ നൽകി സ്പീക്കറെ ഞങ്ങളുടെ ഭാഗത്താക്കിക്കഴിഞ്ഞു. നിങ്ങൾക്ക് 25 കോടി നൽകാം. കർണാടക സർക്കാരിനു ഭൂരിപക്ഷം ഇല്ലെന്നു സ്പീക്കറുടെ കൂടി പിന്തുണയോടെ ഗവർണറെ അറിയിക്കും. ഗവർണർ ബിജെപിക്ക് ഒപ്പം നിൽക്കുമെന്ന് അമിത് ഷായും പ്രധാനമന്ത്രി മോദിയും ഉറപ്പാക്കും.’’,  ദൾ എംഎൽഎയെ വശത്താക്കാനായി യെഡിയൂരപ്പ പറഞ്ഞ കാര്യങ്ങളാണിതെന്നു കുമാരസ്വാമി.

24 മണിക്കൂറിനകം ഇതു തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്നു യെഡിയൂരപ്പ വെല്ലുവിളിച്ചു. സിനിമാ നിർമാതാവ് കൂടിയായ കുമാരസ്വാമി കൃത്രിമമായി ചമച്ചതാണ് ഓഡിയോയെന്നും അദ്ദേഹം ആരോപിച്ചു.