ചെന്നൈ∙ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ഇളയ മകളും സംവിധായികയുമായ സൗന്ദര്യയുടെയും വ്യവസായിയും നടനുമായ വിശാഖൻ വണങ്കാമുടിയുടെയും വിവാഹച്ചടങ്ങ് രാഷ്ട്രീയ നേതാക്കളുടെ സംഗമവേദിയായി.മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ഡിഎംകെ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ഇളയ മകളും സംവിധായികയുമായ സൗന്ദര്യയുടെയും വ്യവസായിയും നടനുമായ വിശാഖൻ വണങ്കാമുടിയുടെയും വിവാഹച്ചടങ്ങ് രാഷ്ട്രീയ നേതാക്കളുടെ സംഗമവേദിയായി. 

മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ തുടങ്ങി ഒട്ടേറെ നേതാക്കളാണു പ്രമുഖ സിനിമാ താരങ്ങൾക്കു പുറമെ പങ്കെടുത്തത്.  രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി, എല്ലാ നേതാക്കളെയും നേരിട്ടു ചെന്നു ക്ഷണിച്ചിരുന്നു.

ADVERTISEMENT

എംആർസി നഗറിലെ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അഞ്ഞൂറോളം പേർ. രജനിയുടെ മൂത്ത മകൾ ഐശ്വര്യയും ഭർത്താവും നടനുമായ ധനുഷുമാണു നേതൃത്വം നൽകിയത്. ഗ്രാഫിക് ഡിസൈനറും നിർമാതാവും കൂടിയായ സൗന്ദര്യ, അച്ഛനെ നായകനാക്കിയുള്ള കോച്ചടയാൻ എന്ന ആനിമേഷൻ ചിത്രത്തിലൂടെയാണു സംവിധാന രംഗത്ത് എത്തിയത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അപെക്സ് ലബോറട്ടറീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണു വിശാഖൻ. വഞ്ചകർ ഉലകം (2018) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.