ന്യൂഡൽഹി ∙ കോടതിയലക്ഷ്യ കേസുകളിൽ, നോട്ടിസ് അയയ്ക്കാൻ ഉത്തരവായാൽ, വ്യക്തമായി പറഞ്ഞ് ഒഴിവാക്കുന്നില്ലെങ്കിൽ ആരോപണ വിധേയർ നേരിട്ട് ഹാജരാകണമെന്നാണു വ്യവസ്ഥ. അനിൽ അംബാനിയും മറ്റും ഹാജരാകുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചിരുന്നു. അതു നിരസിച്ചായിരുന്നു കോടതിയുത്തരവ്. അതാണ്, ഹാജാരാകേണ്ടതില്ലെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോടതിയലക്ഷ്യ കേസുകളിൽ, നോട്ടിസ് അയയ്ക്കാൻ ഉത്തരവായാൽ, വ്യക്തമായി പറഞ്ഞ് ഒഴിവാക്കുന്നില്ലെങ്കിൽ ആരോപണ വിധേയർ നേരിട്ട് ഹാജരാകണമെന്നാണു വ്യവസ്ഥ. അനിൽ അംബാനിയും മറ്റും ഹാജരാകുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചിരുന്നു. അതു നിരസിച്ചായിരുന്നു കോടതിയുത്തരവ്. അതാണ്, ഹാജാരാകേണ്ടതില്ലെന്ന തരത്തിൽ കോർട്ട് മാസ്റ്റർമാർ തിരുത്തിയത്.

ഒടുവിൽ കഴിഞ്ഞ 12നും 13നും അനിൽ അംബാനി, റിലയൻസ് ടെലികോം ചെയർമാൻ സതീഷ് സേത്ത്, റിലയൻസ് ഇൻഫ്രാടെൽ ചെയർപഴ്സൻ ഛായ വിറാനി എന്നിവർ കോടതിയിൽ ഹാജരായി. ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കോർട്ട് മാസ്റ്റർമാർക്കെതിരെ ഇപ്പോൾ സ്വീകരിച്ച നടപടി സർവീസ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യവിലോപത്തിനാണ്. ഇവർക്കെതിരെ കൂടുതൽ ഗുരുതരമായ കേസുണ്ടായേക്കാം.

ADVERTISEMENT

∙ കേസ് ഇത്: റിലയൻസ് കമ്യൂണിക്കേഷനും (ആർകോം) എറിക്സൺ ഇന്ത്യയും തമ്മിലുള്ള കേസിൽ 550 കോടി രൂപ ആർകോം എറിക്സണു നൽകണമെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ, ഇതിന് കോടതി നിർദേശിച്ച സമയപരിധി ലംഘിച്ചതിനാണ് ആർകോം ചെയർമാനായ അനിൽ അംബാനിക്കും മറ്റുമെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.

കോടതിവിധികൾ വെബ്സൈറ്റിലെത്തുന്ന വിധം

ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി നൽകുന്ന ദൈനംദിന ഉത്തരവുകളും വിധികളുമാണ് ദിവസവും ഒൗദ്യോഗിക വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്താറുള്ളത്.

∙ ദൈനംദിന ഉത്തരവുകൾ: ഉത്തരവ് കോടതിയിൽ ജഡ്ജിമാർ പറയും. കോർട്ട് മാസ്റ്റർമാർ എഴുതിയെടുക്കും. പിന്നീട് അതു ടൈപ്പ് ചെയ്ത് കേസിന്റെ നമ്പരും കക്ഷികളുടെയും ഹാജരായ അഭിഭാഷകരുടെയും പേരും, ഉത്തരവ് എഴുതിയെടുത്ത കോർട്ട് മാസ്റ്റർമാരുടെ പേരും മറ്റും ഉൾപ്പെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ADVERTISEMENT

∙ വിധികൾ: ജഡ്ജിമാർ തയ്യാറാക്കിക്കൊണ്ടുവരുന്ന വിധിന്യായങ്ങളുടെ പ്രസക്തഭാഗങ്ങൾ കോടതിയിൽ വായിക്കും. വിധി പറഞ്ഞ എല്ലാ ജഡ്ജിമാരും ഒപ്പിട്ടശേഷം, വിധിയുടെ പൂർണരൂപം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സുപ്രീം കോടതി ഉൾപ്പെട്ട സമീപകാല വിവാദങ്ങൾ, മെഡിക്കൽ കോളജ് മുതൽ റാഫേൽ വരെ

∙മെഡിക്കൽ കോളജ് പ്രവർത്തനാനുമതി കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരോക്ഷ ആരോപണം.

∙പരിഗണിക്കേണ്ട കേസുകൾ ജഡ്ജിമാർക്കു വിഭജിച്ചു നൽകുന്നതിൽ (റോസ്റ്റർ) ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാർ നടപടിപ്പിഴവ് ആരോപിച്ചു. 4 ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തി.

ADVERTISEMENT

∙ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയിൽ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാർശയെച്ചൊല്ലി സർക്കാരുമായി ശീതസമരം.

∙കൊളീജിയം തീരുമാനം പരസ്യപ്പെടുത്തിയില്ലെന്നും പിന്നീട് ശുപാർശയിൽ മാറ്റം വരുത്തിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ആരോപണം.

∙റഫാൽ യുദ്ധവിമാന കേസിലെ വിധിയിൽ വസ്തുതാപരമായ പിഴവ്. സിഎജിയുടെ റിപ്പോർട്ട് പാർലമെന്റിൽ വച്ചുവെന്നും ഈ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നും വിധിയിൽ വസ്തുതാപരമായ പിഴവ്. പിഴവു തിരുത്താൻ സർക്കാർ നൽകിയ അപേക്ഷയിൽ ഇനിയും നടപടിയായിട്ടില്ല.