മസൂദ് അസ്ഹർ (50) ∙ 20 വർഷം മുൻപ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവ്. ∙ പാക്കിസ്ഥാനിലെ ഒളിത്താവളം അജ്ഞാതം. ∙ പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ. ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ കണ്ണിലുണ്ണി. ∙ അൽ ഖായിദ ബന്ധമുള്ള ഹർക്കത്തുൽ മുജാഹിദീന്റെ നേതാവായി തുടക്കം ∙ അഫ്ഗാനിലെ താലിബാൻ നേതൃത്വവുമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസൂദ് അസ്ഹർ (50)

∙ 20 വർഷം മുൻപ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവ്.
∙ പാക്കിസ്ഥാനിലെ ഒളിത്താവളം അജ്ഞാതം.
∙ പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ.
∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ കണ്ണിലുണ്ണി.

ADVERTISEMENT

∙ അൽ ഖായിദ ബന്ധമുള്ള ഹർക്കത്തുൽ മുജാഹിദീന്റെ നേതാവായി തുടക്കം
∙ അഫ്ഗാനിലെ താലിബാൻ നേതൃത്വവുമായും അടുത്ത ബന്ധം
∙ പാക്കിസ്ഥാനിലെ ഭഗവൽപുർ സ്വദേശി

∙ 1994 ഫെബ്രുവരി– ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽനിന്ന് അറസ്റ്റിലായി. പോർച്ചുഗീസ് പാസ്പോർട്ടിൽ ബംഗ്ലദേശ് വഴിയാണ് ഇന്ത്യയിൽ പ്രവേശിച്ചത്. ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായിരുന്നു വരവ്

തുരങ്കം ഉണ്ടാക്കി ജയിൽ ചാടാൻ ശ്രമിച്ചു

ജമ്മുവിലെ കോട് ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. 10 മാസം കഴിഞ്ഞപ്പോൾ ഭീകരർ ഡൽഹിയിൽനിന്ന് ഏതാനും വിദേശികളെ ബന്ദികളാക്കി മസൂദിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വിദേശികളെ യുപി–ഡൽഹി പൊലിസ് രക്ഷിച്ചു.ജയിലിനുള്ളിൽ തുരങ്കം നിർമിച്ച് 1999 ൽ കടന്നുകളയാൻ നോക്കി. അമിതവണ്ണം കാരണം തുരങ്കം കടക്കാൻ കഴിഞ്ഞില്ല. ഈ ശ്രമത്തിനിടെ കൂട്ടാളി സജ്ജാദ് അഫ്ഗാനി കൊല്ലപ്പെട്ടു.

ADVERTISEMENT

കാണ്ഡഹാർ വിമാനറാഞ്ചൽ

കഠ്മണ്ഡു–ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) 1999 ൽ പാക്ക് ഭീകരർ തട്ടിയെടുത്തു കാണ്ഡഹാറിലിറക്കി. 150ലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഒമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. അന്നത്തെ വിദേശകാര്യമന്ത്രി ജസ്‌വന്ത് സിങ് 3 ഭീകരെയും കൊണ്ടു കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി യാത്രക്കാരെ മോചിപ്പിച്ചു.

കശ്മീരിൽ ഭീകരതയുമായി ജയ്ഷെ മുഹമ്മദ്

1999 ൽ ജയിൽമോചിതനായശേഷം മസൂദ് 2000 ജനുവരി 31 നു ജയ്ഷെ മുഹമ്മദ് സ്ഥാപിച്ചു. അൽ ഖായിദ മേധാവി ഉസാമ ബിൻ ലാദനും താലിബാൻ നേതൃത്വവും സഹായിച്ചു. പാക്ക് പഞ്ചാബിലെ ഭഗവൽപുർ ആസ്ഥാനം. ‌ലഷ്കറെ തയിബ കഴിഞ്ഞാൽ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടന.

ADVERTISEMENT

വിലക്കാൻ യുഎന്നിൽ വൻശക്തികൾ

∙ മസൂദിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് യുഎസ്,യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രമേയം.
∙ ബുധനാഴ്ചയാണു 15 അംഗ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള 3 സ്ഥിരാംഗങ്ങൾ പ്രമേയം കൊണ്ടുവന്നത്. 10 ദിവസത്തിനകം രക്ഷാസമിതിയുടെ ഉപരോധസമിതി പ്രമേയം പരിഗണിക്കും.
∙ കഴിഞ്ഞ 10 വർഷത്തിനിടെ നാലാം തവണയാണു യുഎന്നിൽ അസ്ഹറിനെതിരെയുള്ള ഉപരോധ നീക്കം. വീറ്റോ അധികാരമുള്ള ചൈന മൂന്നുവട്ടവും തടഞ്ഞു.

ഇന്ത്യയിലെ പ്രധാന ആക്രമണങ്ങൾ

2001–ഒക്ടോബർ 1– ശ്രീനഗർ പഴയ സെക്രട്ടേറിയറ്റ് മന്ദിരം ചാവേറാക്രമണം

2001 ഡിസംബർ 13– പാർലമെന്റ് ആക്രമണം

2016 ജനുവരി 2–5 – പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമണം

2016 നവംബർ 29 – ജമ്മു നഗ്രോത കരസേന ക്യാംപ് ആക്രമണം

2016 സെപ്റ്റംബർ 18 – ഉറി കരസേനാ ക്യാംപ് ആക്രമണം

2019 ഫെബ്രുവരി 14 – പുൽവാമ ചാവേർ സ്ഫോടനം