ന്യൂഡൽഹി ∙ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണറും മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി | Bangal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണറും മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി.

എന്നാൽ, രാജീവിനു മുൻകൂർ ജാമ്യം തേടുന്നതിനെന്നോണം, 7 ദിവസത്തേക്കുകൂടി അറസ്റ്റ് പാടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ADVERTISEMENT

3 ദിവസത്തിനിടെ രാജീവിനിതു രണ്ടാമത്തെ തിരി‍ച്ചടിയാണ്. സിഐഡി അഡീഷനൽ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

നേരത്തെ, സിബിഐയുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജീവിനെ കമ്മിഷണർ സ്ഥാനത്തു നിന്നു മാറ്റി സിഐഡി അഡീഷനൽ ഡയറക്ടർ ജനറലായി മമത നിയമിച്ചത്.

ADVERTISEMENT

ശാരദ, റോസ്‌വാലി ചിട്ടിതട്ടിപ്പു കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജീവിനെ ചോദ്യം ചെയ്യാൻ സിബിഐ ശ്രമിച്ചെങ്കിലും സഹകരിച്ചില്ല.

തുടർന്ന്, കഴിഞ്ഞ ഫെബ്രുവരി 3ന് രാജീവിനെ വീട്ടിൽ നിന്നു ‘രഹസ്യ ഓപ്പറേഷനി’ലൂടെ കസ്റ്റഡിയിലെടുക്കാനുള്ള സിബിഐ ശ്രമം പാളി.

ADVERTISEMENT

അതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുക്കാൻ അനുമതി ചോദിച്ചും കോടതിയലക്ഷ്യമാരോപിച്ചും സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

രാജീവ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കോടതി ഫെബ്രുവരി 5ന് ഉത്തരവിട്ടു. എന്നാൽ, അറസ്റ്റ് പാടില്ലെന്നു വ്യക്തമാക്കിയിരുന്നു. ഈ നിർദേശമാണ് ഇന്നലെ പരിഷ്കരിച്ചത്.