ന്യൂഡൽഹി ∙ എൻഡിഎയിലേക്കു പുതിയ കക്ഷികൾക്കു വാതിൽ തുറന്നിടുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ | Nda | Manorama News

ന്യൂഡൽഹി ∙ എൻഡിഎയിലേക്കു പുതിയ കക്ഷികൾക്കു വാതിൽ തുറന്നിടുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ | Nda | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എൻഡിഎയിലേക്കു പുതിയ കക്ഷികൾക്കു വാതിൽ തുറന്നിടുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ | Nda | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എൻഡിഎയിലേക്കു പുതിയ കക്ഷികൾക്കു വാതിൽ തുറന്നിടുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 

ഭൂരിപക്ഷം ഉറപ്പുണ്ടോ എന്നും പുറമേ നിന്നുള്ള കക്ഷികളുടെ പിന്തുണ തേടുമോ എന്നുമുള്ള ചോദ്യങ്ങൾക്ക് അമിത് ഷാ നൽകിയ മറുപടി ഇങ്ങനെ– ‘ബിജെപി മുന്നൂറിലേറെ സീറ്റ് നേടും. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചാലും എൻഡിഎ സർക്കാരാകും രൂപീകരിക്കുക. ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്ന മറ്റു കക്ഷികൾക്ക് എൻഡിഎയിലേക്കു വരികയും ചെയ്യാം.’ പുതിയ കക്ഷികളെ ക്ഷണിക്കുന്നത് ഭൂരിപക്ഷത്തിലുള്ള സംശയം കാരണമല്ലെന്നും അവകാശപ്പെട്ടു. 

ADVERTISEMENT

തിരഞ്ഞെടുപ്പു ഫലം വരാൻ ആറുദിവസം മാത്രം ശേഷിക്കേ, അമിത് ഷാ എൻഡിഎ വിപുലീകരണത്തിന്റെ സൂചന നൽകുന്നത് ബിജെപിക്കും എൻഡിഎയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന സംശയം കാരണമാണെന്ന വാദമുണ്ട്. 

എൻഡിഎയിൽ ഇപ്പോൾ 41 കക്ഷികളുണ്ട്. എന്നാൽ അതിൽ ഒൻപതു കക്ഷികൾക്കേ ലോക്സഭയിൽ എംപിമാരുള്ളൂ. അണ്ണാ ഡിഎം കെ, ശിവസേന, ജനതാദൾ (യു), ലോക് ജനശക്തി, അകാലിദൾ, അപ്നാ ദൾ, പിഎംകെ, നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി, എൻആർ കോൺഗ്രസ് എന്നിവയാണിവ. 

കഴിഞ്ഞ തവണ ബിജെപി പരാജയപ്പെട്ട 120 മണ്ഡലങ്ങളിൽ കൂടി ഇത്തവണ ജയിക്കാൻ ശ്രമിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. അതോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡീഷ, മഹരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞു. 

മോദിയും രാഹുലും ഒരേ സമയം, മാധ്യമങ്ങൾക്കു മുന്നിൽ

ADVERTISEMENT

ന്യൂഡൽഹി ∙ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്ര‌ചാരണം അവസാനിക്കുന്നതിനു തൊട്ടുമു‌ൻപ്, ഒരേസമയം വെവ്വേറെ വാർത്താസമ്മേളനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേർ‌ക്കുനേർ. 5 വർഷത്തിനിടെ ഒരിക്കൽപോലും വാർത്താസമ്മേളനം നട‌‌ത്തിയിട്ടില്ലെന്ന ആക്ഷേപങ്ങൾക്കൊടുവിൽ, ബിജെപി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമാണു മോദി മാ‌ധ്യമങ്ങളെ കണ്ടത്. 

 ചോ‌ദ്യങ്ങൾക്ക് അമിത് ഷാ ആയിരിക്കും മറുപടി നൽകുകയെന്ന് അറിയിച്ച ശേഷമാണ് ഇരുവരും സംസാരിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരം നിലനിർത്തുന്നതു നീണ്ട ഇടവേളയ്ക്കു ശേഷമായിരിക്കുമെന്നു മോദി പറഞ്ഞു. 

പിന്നീട് പ്രധാനമന്ത്രിയോടെന്നു പറഞ്ഞുതന്നെ ചോദ്യങ്ങളുയർന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. എല്ലാ ചോദ്യങ്ങൾക്കും ‌പ്രധാനമന്ത്രി ത‌ന്നെ മറു‌പടി പറയേണ്ടതില്ലെന്ന് അമിത് ഷാ ന്യായീകരിക്കുകയും ചെയ്തു. 

അതേസമയം, എഐസിസി ആസ്ഥാനത്തു മോദിക്കെതിരെ രൂക്ഷ പരിഹാസമുയർത്തിയായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. 

ADVERTISEMENT

മോദിക്കു നേരെ ഉയർന്ന ചോദ്യങ്ങൾ: 

∙ (ഗോഡ്സെയെ അനുകൂലിച്ച്) വിവാദ പരാമർശം നടത്തിയ പ്രജ്ഞ സിങ് ഠാക്കൂർ ജയിച്ചുവന്നാൽ പാർട്ടിയിൽ തുടരാൻ അനുവദിക്കുമോ അതോ പുറത്താക്കുമോ ? 

മറുപടി: അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണു ഞാൻ. അധ്യക്ഷനിരിക്കുമ്പോൾ ഞ‌ങ്ങൾ സംസാരിക്കാറില്ല. അദ്ദേഹം മറുപടി തരും.  

∙ പാർട്ടിക്കിപ്പോൾ മോശം കാലാവസ്ഥയാണല്ലോ. എൻഡിഎ സഖ്യവിപുലീകരണ ശ്രമങ്ങൾ എന്തെങ്കിലും ? 

(അമിത് ഷായെ തട്ടി മറുപടി അദ്ദേഹം നൽകുമെന്ന് ആംഗ്യം)