ന്യൂഡൽഹി ∙ വെടിയേറ്റു വീണിട്ടും ഭീകരനെ തിരിച്ചുവെടിവച്ചു വീഴ്ത്തിയ ജമ്മു–കശ്മീർ പൊലീസ് ഇൻസ്പെക്ടർ അർഷാദ് അഹമ്മദ് ഖാൻ(37) വീരമൃത്യു വരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ഡോക്ടർമാരുടെ ശ്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വെടിയേറ്റു വീണിട്ടും ഭീകരനെ തിരിച്ചുവെടിവച്ചു വീഴ്ത്തിയ ജമ്മു–കശ്മീർ പൊലീസ് ഇൻസ്പെക്ടർ അർഷാദ് അഹമ്മദ് ഖാൻ(37) വീരമൃത്യു വരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ഡോക്ടർമാരുടെ ശ്രമം ഫലവത്തായില്ല. ഇതോടെ അനന്ത്നാഗ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം 6 ആയി.

നേരത്തേ വീരമൃത്യു വരിച്ച 5 പേരും സിആർപിഎഫ് ജവാന്മാരായിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരർ സിആർപിഎഫ് – പൊലീസ് പട്രോൾ സംഘത്തെ ആക്രമിക്കുകയായിരുന്നു. കവചിത വാഹനത്തിൽനിന്നു പുറത്തിറങ്ങുമ്പോൾ അർഷാദ് അഹമ്മദ് ഖാനു നേരെ ഭീകരൻ തുരുതുരാ നിറയൊഴിച്ചു. വീണിട്ടും ഭീകരനെതിരെ വെടിയുതിർത്ത ഇദ്ദേഹത്തിന്റെ ധീരത പരക്കെ പ്രശംസിക്കപ്പെട്ടു.

ADVERTISEMENT

ശ്രീനഗറിലെ കരസേനാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ സ്ഥിതി മോശമായതോടെ എയർ ആംബുലൻസിൽ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു കൊണ്ടുവരികയായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്.