ന്യൂഡൽഹി ∙ ബിജെപി വർക്കിങ് പ്രസിഡന്റായി മുൻ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയെ പാർലമെന്ററി ബോർഡ് തിരഞ്ഞെടുത്തു. 6 മാസത്തേക്കാണു നിയമനം. | Nadda Bjp-Working-President | Manorama News

ന്യൂഡൽഹി ∙ ബിജെപി വർക്കിങ് പ്രസിഡന്റായി മുൻ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയെ പാർലമെന്ററി ബോർഡ് തിരഞ്ഞെടുത്തു. 6 മാസത്തേക്കാണു നിയമനം. | Nadda Bjp-Working-President | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിജെപി വർക്കിങ് പ്രസിഡന്റായി മുൻ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയെ പാർലമെന്ററി ബോർഡ് തിരഞ്ഞെടുത്തു. 6 മാസത്തേക്കാണു നിയമനം. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായി തുടരും. അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ നഡ്ഡ അധ്യക്ഷനാകാനുള്ള സാധ്യത സൂചിപ്പിക്കുന്നതാണു തീരുമാനം.

ബിജെപിയിൽ ആദ്യമായാണു വർക്കിങ് പ്രസിഡന്റ് സ്ഥാനം. ജന കൃഷ്ണമൂർത്തി, രാജ്നാഥ് സിങ് തുടങ്ങിയവർ മുൻപു മന്ത്രിപദമേറ്റപ്പോൾ പാർട്ടി അധ്യക്ഷസ്ഥാനമൊഴിഞ്ഞിരുന്നു.

ADVERTISEMENT

സംഘടനാ തിരഞ്ഞെടുപ്പിനു നടപടികളായെന്നതും മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതുമാണ് അമിത് ഷാ തുടരുന്നതിനു ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ.

ഹിമാചൽപ്രദേശിൽ 3 തവണ നിയമസഭാംഗവും മന്ത്രിയുമായിരുന്ന നഡ്ഡ നിലവിൽ രാജ്യസഭാംഗമാണ്. കഴിഞ്ഞ മോദി സർക്കാരിൽ അംഗമായിരുന്നു.

ADVERTISEMENT

എബിവിപിയിലൂടെ പാർട്ടിയിലെത്തിയ അദ്ദേഹം ആർഎസ്എസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിശ്വസ്തനുമാണ്. 2014ൽ കേന്ദ്രമന്ത്രിയായതിനെത്തുടർന്ന് രാജ്നാഥ് അധ്യക്ഷസ്ഥാനമൊഴിഞ്ഞപ്പോഴും നഡ്ഡയെ പരിഗണിച്ചിരുന്നു.

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഡ്ഡയാണ് ഉത്തർപ്രദേശിന്റെ ചുമതല വഹിച്ചത്. മികച്ച വിജയവും നേടി. മധ്യപ്രദേശ് മന്ത്രിയായിരുന്ന ജയശ്രീ ബാനർജിയുടെ മകളും പാർട്ടി പ്രവർത്തകയുമായ മല്ലികയാണു ഭാര്യ.