ന്യൂഡൽഹി ∙ പുൽവാമയിലെ അവന്തിപുരയിൽ അൽഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചതിനു പിന്നാലെ കശ്മീരിൽ കനത്ത ജാഗ്രത. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ‌്യതയുണ്ടെന്ന മുന്നറിയിപ്പാണു പാക്കിസ്ഥാനും യുഎസും ഇന്ത്യയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പുൽവാമയിലെ അവന്തിപുരയിൽ അൽഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചതിനു പിന്നാലെ കശ്മീരിൽ കനത്ത ജാഗ്രത. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ‌്യതയുണ്ടെന്ന മുന്നറിയിപ്പാണു പാക്കിസ്ഥാനും യുഎസും ഇന്ത്യയ്ക്കു കൈമാറിയത്. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിലെ പ്രധ‌ാനി സാക്കിർ മൂസയെ ഇന്ത്യ കൊലപ്പെടുത്തിയതിലുള്ള തിരിച്ചടിയായി ഭീ‌കരാക്രണത്തിനു സാധ്യതയെന്നാണു പാക്ക് മുന്നറിയിപ്പ്.

പാക്ക് രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ച വിവരം ഇന്ത്യൻ സ്ഥ‌‌ാനപതി കാര്യാലയം വഴി കൈമാറിയെന്നാണ് അറിയുന്നത്. പാക്കിസ്ഥാൻ യുഎസിനും സമാന വിവരം നൽകിയിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചയ്ക്കില്ലെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ഭീകരവിരുദ്ധ നില‌പാടുണ്ടായത്. ഇത് ഇരുരാജ്യങ്ങൾക്കിടയിലും നയതന്ത്ര തലത്തിൽ വലിയ മാറ്റങ്ങൾക്കു വഴിതുറന്നേക്കും. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് ഇന്ത്യ തയാ‌റായിട്ടില്ല.

ADVERTISEMENT

പുൽവാമയിൽ സിആർപിഎഫ് അംഗങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ കഴിഞ്ഞ ഫെബ്രുവരി 14നു ഭീകരാക്രമണം ഉണ്ടായിരുന്നു. 40 സിആർപിഎഫുകാരായിരുന്നു അക്രമത്തിൽ അന്നു കൊല്ലപ്പെട്ടത്.ഇതിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ആരാണ് സാക്കിർ മൂസ?

ADVERTISEMENT

പാക്ക് അധിനിവേശ കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ബുർഹാൻ വാനിയുടെ അനുയായി. 19–ാം വയസ്സു മുതൽ ഹിസ്ബുൽ മുജാഹിദീന്റെ ഭാഗം. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷം കമാൻഡറുടെ ചുമതല ഏറ്റെടുത്തു. മൂസയടക്കം 5 പേരെ സൈന്യവും സിആർപിഎഫും പൊലീസും ചേർന്ന സംയുക്ത ഓപറേഷനിൽ പുൽവാമയിലാണ് കൊലപ്പെടുത്തിയത്.