ന്യൂഡൽഹി ∙ ജമ്മു കശ്മീർ വിഭജനത്തിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് എംപിമാർ രംഗത്തുവന്നതോടെ, ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം | Amit Shah | Manorama News

ന്യൂഡൽഹി ∙ ജമ്മു കശ്മീർ വിഭജനത്തിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് എംപിമാർ രംഗത്തുവന്നതോടെ, ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം | Amit Shah | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മു കശ്മീർ വിഭജനത്തിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് എംപിമാർ രംഗത്തുവന്നതോടെ, ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം | Amit Shah | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മു കശ്മീർ വിഭജനത്തിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് എംപിമാർ രംഗത്തുവന്നതോടെ, ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം 6 മാസം കൂടി നീട്ടുന്നതിന് ഷാ അവതരിപ്പിച്ച പ്രമേയത്തിലുള്ള ലോക്സഭയിലെ ചർച്ച ബഹളത്തിൽ മുങ്ങി. പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. രാഷ്ട്രപതി ഭരണം ജൂലൈ 3 മുതൽ 6 മാസത്തേക്കു നീട്ടാനുള്ള പ്രമേയം രാജ്യസഭ തിങ്കളാഴ്ച പരിഗണിച്ചേക്കും.

സഭയിൽ തന്റെ ആദ്യ പ്രമേയം അവതരിപ്പിച്ച ഷാ മൂർച്ചയേറിയ വാക്കുകളിൽ കോൺഗ്രസിനെ പ്രകോപിപ്പിച്ചു. നെഹ്റുവിനെതിരായ പരാമർശത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ എംപിമാർ രംഗത്തുവന്നു. കൊടിക്കുന്നിലും ഷായും തമ്മിൽ നേരിട്ടുള്ള വാഗ്വാദത്തിനും സഭ സാക്ഷിയായി. ബിജെപി – കോൺഗ്രസ് അംഗങ്ങൾ പരസ്പരം പോർവിളിച്ചു. ‘ഞാൻ എന്റെ എംപിമാരെ നിലയ്ക്കു നിർത്താം; നിങ്ങളും അതുപോലെ ചെയ്യൂ’ എന്ന് ഒരുഘട്ടത്തിൽ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയോടു ഷാ വിളിച്ചുപറഞ്ഞു.

ADVERTISEMENT

സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് നടത്താതെ, രാഷ്ട്രപതി ഭരണം വീണ്ടും നീട്ടുന്നതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുന്ന നിമിഷം തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് ഷാ മറുപടി നൽകി.

ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ

ADVERTISEMENT

നിയന്ത്രണ രേഖയോടു ചേർന്നു താമസിക്കുന്നവർക്കു പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭിക്കുന്ന സംവരണം രാജ്യാന്തര അതിർത്തിയിലുള്ളവർക്കും ബാധകമാക്കുന്ന ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 

പട്ടേലിന്റെ വാക്കുകൾ കേട്ടില്ല

ADVERTISEMENT

‘‘ജമ്മു കശ്മീരിൽ നിന്നു ഭീകരവാദം തുടച്ചുനീക്കും. നെഹ്റുവിന്റെ നയങ്ങളാണു പാക്ക് അധീന കശ്മീർ ഇന്ത്യയ്ക്കു നഷ്ടമാകാൻ വഴിയൊരുക്കിയത്. ഹൈദരാബാദിലെ വിഘടനവാദം കൈകാര്യം ചെയ്ത സർദാർ വല്ലഭായ് പട്ടേൽ അതു പരിഹരിച്ചപ്പോൾ കശ്മീരിനെ നെഹ്റു കൈവിട്ടു. പട്ടേലിന്റെ വാക്കുകൾ നെഹ്റു കേട്ടിരുന്നെങ്കിൽ കശ്മീർ വിഭജിക്കപ്പെടുമായിരുന്നില്ല. വിഭജനമെന്ന മണ്ടത്തരത്തിൽ നിന്നു കോൺഗ്രസിന് ഒളിച്ചോടാനാവില്ല. ഇന്ത്യയെ ഇനിയും വിഭജിക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിൽ മോദി സർക്കാർ ഭയം ജനിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി ദുരുപയോഗം ചെയ്ത് ഒട്ടേറെ സർക്കാരുകളെ മറിച്ചിട്ട കോൺഗ്രസ് ഞങ്ങളെ ജനാധിപത്യം പഠിപ്പിക്കേണ്ട.’’ - അമിത് ഷാ

ഉത്തരവാദി ബിജെപി

‘‘ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി പിഡിപിക്കൊപ്പം സർക്കാരുണ്ടാക്കിയ ബിജെപിയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ പ്രദേശവാസികളുടെ പിന്തുണ വേണം. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അനിവാര്യമാണ്.പഞ്ചാബ് ഭീകരവാദം തുടച്ചുനീക്കിയതു കോൺഗ്രസാണ്.’’ - മനീഷ് തിവാരി (കോൺഗ്രസ്) 

ഇത് സങ്കുചിത താൽപര്യം

‘‘ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. കശ്മീർ ജനതയുടെ വിശ്വാസം സർക്കാർ ആർജിക്കണം. സംസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുക്കാനുള്ള സങ്കുചിത താൽപര്യമാണു ബിജെപിയുടേത്.’’ - എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി)