ബെംഗളൂരു ∙ ബിജെപി അംഗത്വ വിതരണത്തിന്റെ കർണാടക സംസ്ഥാനതല ഉദ്ഘാടന വേദിയിൽ നേതാക്കൾക്കൊപ്പം പാർട്ടി പതാകയുമായി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. ഈ ചിത്രം നേതാക്കൾ പുറത്തുവിട്ടതിനു പിന്നാലെ, അഞ്ജു ബിജെപിയിൽ ചേർന്നുവെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. | Anju Boby George | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബിജെപി അംഗത്വ വിതരണത്തിന്റെ കർണാടക സംസ്ഥാനതല ഉദ്ഘാടന വേദിയിൽ നേതാക്കൾക്കൊപ്പം പാർട്ടി പതാകയുമായി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. ഈ ചിത്രം നേതാക്കൾ പുറത്തുവിട്ടതിനു പിന്നാലെ, അഞ്ജു ബിജെപിയിൽ ചേർന്നുവെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇത് അഞ്ജു നിഷേധിച്ചുവെങ്കിലും പിന്നീട് ബിജെപി കർണാടക ഘടകം പുറത്തുവിട്ട പത്രക്കുറിപ്പിൽ, അഞ്ജുവിന് അംഗത്വം നൽകിയാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതെന്ന് വിശദീകരിച്ചു. അഞ്ജുവിന് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പതാക കൈമാറുന്ന ചിത്രത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, തേജസ്വി സൂര്യ എംപി എന്നിവരും വേദിയിലുണ്ട്. 

ADVERTISEMENT

മന്ത്രി വി. മുരളീധരനെ കാണാൻ എത്തിയതായിരുന്നുവന്നും അപ്പോൾ അവർ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുക മാത്രമാണു ചെയ്തതെന്നും അഞ്ജു പറഞ്ഞു. തന്നെ കാണാനാണ് അഞ്ജു എത്തിയതെന്നും പാർട്ടിയിൽ ചേർന്നിട്ടില്ലെന്നും മന്ത്രി മുരളീധരനും വിശദീകരിച്ചു. 

വേദിയിലേക്ക് ക്ഷണിച്ചു, പതാക തന്നു, അത്രമാത്രം

ADVERTISEMENT

‘വി.മുരളീധരൻ കുടുംബസുഹൃത്താണ്. അദ്ദേഹത്തെ കാണാൻ പോയതാണ്. അപ്പോൾ അദ്ദേഹം പാർട്ടി ചടങ്ങിലായിരുന്നു. പാർട്ടിക്കാർ എന്നെ സ്വീകരിച്ചു വേദിയിലേക്കു ക്ഷണിച്ചു.

പതാക തന്നു. അംഗത്വ വിതരണ ക്യാംപെയ്ൻ ആണെന്നു പോലും എനിക്കറിയില്ലായിരുന്നു. ഞാൻ ബിജെപിയിൽ ചേർന്നിട്ടില്ല.’

ADVERTISEMENT

– അഞ്ജു ബോബി ജോർജ്