ഉന്നാവ് പീഡനത്തിലെ ഇരയായ പെൺകുട്ടിയും അമ്മയും അമ്മായിയും ജീവൻ അപകടത്തിലാണെന്നറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അലഹാബാദ് ഹൈക്കോടതിക്കും ഉത്തർപ്രദേശ് സർക്കാരിനും അയച്ച കത്ത് പുറത്തുവന്നു. ഈ മാസം 12ന് അയച്ച കത്തിൽ, | Unnao Rape Survivor's Car Crash | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നാവ് പീഡനത്തിലെ ഇരയായ പെൺകുട്ടിയും അമ്മയും അമ്മായിയും ജീവൻ അപകടത്തിലാണെന്നറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അലഹാബാദ് ഹൈക്കോടതിക്കും ഉത്തർപ്രദേശ് സർക്കാരിനും അയച്ച കത്ത് പുറത്തുവന്നു. ഈ മാസം 12ന് അയച്ച കത്തിൽ, ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ആളുകൾ 7, 8 തീയതികളിൽ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലുമുണ്ട്. 

ഇതിനിടെ, ഞായറാഴ്ച ദുരൂഹമായ വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടിക്കു നേരിയ പുരോഗതി പോലുമില്ല. വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. അപകടശേഷം ബോധം തെളിഞ്ഞിട്ടില്ലെന്നു ഡോക്ടർമാർ ‘മനോരമ’യോടു പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും സഹോദരിമാരും ബന്ധുക്കളും ഇന്നലെ ആശുപത്രിമുറ്റത്ത് നിരാഹാര സമരം നടത്തി. 

ADVERTISEMENT

അപകടത്തിൽ, കേസിലെ സാക്ഷി ഉൾപ്പെടെ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. അപകടക്കേസ് സിബിഐക്കു വിട്ടു; അവർ ഏറ്റെടുക്കും വരെ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു; കമ്മിഷന്റെ രണ്ടംഗ സംഘം അമ്മയെ കണ്ടു. 

പീഡനക്കേസിൽ ജയിലിലുള്ള സെൻഗറാണ് അപകടത്തിന്റെ ഗൂഢാലോചന നടത്തിയതെന്ന ആരോപണം ശക്തമാവുകയാണ്. സെൻഗറിനെ ബിജെപിയിൽനിന്നു പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി; കഴിഞ്ഞ വർഷം തന്നെ സസ്പെൻഡ് ചെയ്തെന്നാണു ബിജെപി വിശദീകരണം. 

ADVERTISEMENT

എംഎൽഎയ്ക്ക് കുരുക്കായി കത്തും

ലക്നൗ ∙ സെൻഗറിന് അപകടത്തില‌ും പ‌‌ങ്കുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഇന്നലെ പുറ‌ത്തുവന്ന കത്ത്. പെൺകുട്ടിയും കുടുംബവും നേര‌ിടുന്ന ഭീഷണിയെക്കുറിച്ചുള്ള വ്യക്തമായ സൂചന കത്തിലുണ്ട്.

ADVERTISEMENT

കേസ് പിൻവലിക്കാൻ സെൻഗറിന്റെ സഹോ‌ദരൻ മനോ‍ജ് സിങ്ങും കൂട്ടാളികളും ജൂലൈ 7നു നടത്തിയ ഭീഷണിയെക്കുറിച്ചാണു പ്രധാന പരാതി. പീഡനക്കേസ് പ്രതിയായ ശശി സിങ്ങിന്റെ മകൻ നവീൻ സിങ്, കുന്നു മിശ്ര എന്നിങ്ങനെ 2 പേരെയും പേരെടുത്തു പരാമർശിച്ചിട്ടുണ്ട്. പിറ്റേന്നു മറ്റൊരാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. 7 പൊലീസുകാരെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇതെല്ലാം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്, യുപി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിപി, സിബിഐ മേധാവി, ഉന്നാവ് എസ്പി തുടങ്ങിയവർക്കാണു കത്ത് അയച്ചത്.