2017 ജൂണിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം. പ്രധാന അജൻഡ ലോട്ടറി തന്നെ. കേരളം പോലുളള സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നടത്തുന്ന ലോട്ടറികൾക്കും ഒരേപോലെ പരമാവധി നികുതിയായ | Arun Jaitley | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017 ജൂണിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം. പ്രധാന അജൻഡ ലോട്ടറി തന്നെ. കേരളം പോലുളള സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നടത്തുന്ന ലോട്ടറികൾക്കും ഒരേപോലെ പരമാവധി നികുതിയായ 28% ജിഎസ്ടി ഈടാക്കണമെന്നായിരുന്നു നമ്മുടെ ലക്ഷ്യം.

നികുതി 5% വരെ കുറച്ചു കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു സ്വകാര്യ ലോട്ടറി മാഫിയയ്ക്കു കടന്നുവരാൻ വഴിയൊരുക്കുന്നതിനുള്ള വലിയ നീക്കമാണ് അന്നു മറുവശത്തു നിന്നുണ്ടായത്. ലോട്ടറി മാഫിയയ്ക്കു വേണ്ടിയുള്ള വാദങ്ങൾ കേട്ടു ഞാൻ പൊട്ടിത്തെറിച്ചു. ഇറങ്ങി പോകുകയാണെന്നും പ്രഖ്യാപിച്ചു.

ADVERTISEMENT

അധ്യക്ഷനായിരുന്ന ജയ്റ്റ്ലി അപ്പോൾ എഴുന്നേറ്റു. ഉച്ചഭക്ഷണത്തിനു ശേഷമാകാം ബാക്കിയെന്നായി അദ്ദേഹം. ഉച്ചയ്ക്കു ശേഷവും തർക്കം നീളുകയും ചിലർ വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തപ്പോൾ ജയ്റ്റ്ലി പറഞ്ഞു ‘‘ഭിന്നിപ്പോടെ ഒരു തീരുമാനവും എടുക്കേണ്ട. ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുന്നതു ശരിയല്ല. അഭിപ്രായം സമന്വയം ആണു പ്രധാനം.’’ അതോടെ ലോട്ടറി അജൻഡ മാറ്റിവച്ചു. ഭൂരിപക്ഷത്തിന്റെ ബലത്തിൽ കേരളത്തിനെതിരായി തീരുമാനമെടുക്കാൻ കൗൺസിലിന് അന്നു കഴിയുമായിരുന്നു. എന്നാൽ ഭിന്നിപ്പിനു കാരണമായേക്കാവുന്ന തീരുമാനങ്ങൾ ഒഴിവാക്കുകയെന്നത് ജയ്റ്റ്ലിയുടെ നയമായിരുന്നു.

ഒരു ജിഎസ്ടി കൗൺസിൽ യോഗത്തിലും അദ്ദേഹം വോട്ടെടുപ്പിന് അവസരമുണ്ടാക്കിയില്ല. പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്നു കേട്ടിട്ടുമില്ല. സഭയിലെ ചർച്ചകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടി. സീതാറാം യച്ചൂരിയുടെയും പി.രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടതെന്ന് രാജ്യസഭയിൽ നിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ കേട്ടു. പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജയ്റ്റ്ലി. സമകാലിക ബിജെപി നേതാക്കളിൽ നിന്നു വ്യത്യസ്തൻ. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം ചെവി കൊടുത്തിരുന്നു.

ADVERTISEMENT

അതിസങ്കീർണമായ സാമ്പത്തിക കാര്യങ്ങൾ പോലും ലളിതമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വലിയ പ്രതിസന്ധികളിലൂടെയാണു രാജ്യം കടന്നുപോകുന്നത്. ജയ്റ്റ്ലിയെപ്പോലെ ക്രിയാത്മക നിർദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്.