ചെന്നൈ ∙ സ്ഥലംമാറ്റം റദ്ദാക്കണമെന്ന അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെത്തുടർന്ന് രാജിക്കത്തു നൽകിയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണി, ഇന്നലെ ജോലിയിൽ നിന്നു വിട്ടുനിന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണി | Justice Thahil ramani | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സ്ഥലംമാറ്റം റദ്ദാക്കണമെന്ന അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെത്തുടർന്ന് രാജിക്കത്തു നൽകിയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണി, ഇന്നലെ  ജോലിയിൽ നിന്നു വിട്ടുനിന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കേണ്ടിയിരുന്ന 75 കേസുകൾ മറ്റൊരു ബെഞ്ചിലേക്കു മാറ്റി. 

അതിനിടെ, തമിഴ്നാട് നിയമമന്ത്രി സി.വി.ഷൺമുഖം ചീഫ് ജസ്റ്റിസിനെ സന്ദർശിച്ചു രാജി പുനഃപരിശോധിക്കണമെന്ന്  അഭ്യർഥിച്ചു.

ADVERTISEMENT

സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ച ഹൈക്കോടതി അഭിഭാഷകർ ഇന്നു കോടതി നടപടികൾ  ബഹിഷ്കരിക്കും. രാജിയിൽ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

രാജ്യത്തെ  മുതിർന്ന ഹൈക്കോടതി ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ ഏറ്റവും ചെറിയ ഹൈക്കോടതിയായ  മേഘാലയയിലേക്കു  മാറ്റാൻ കഴിഞ്ഞ മാസം അവസാനമാണു കൊളീജിയം തീരുമാനിച്ചത്.