ന്യൂഡൽഹി ∙ ഹൈക്കോടതികളിലെ ചില ചീഫ് ജസ്റ്റിസുമാരെയും മറ്റു ജഡ്ജിമാരെയും ഈയിടെ സ്ഥലം മാറ്റിയത് വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലും നടപടിക്രമം പാലിച്ചും മെച്ചപ്പെട്ട നീതി നിർവഹണം ഉദ്ദേശിച്ചുമാണെന്ന് സുപ്രീം കോടതി. | judges transfer | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഹൈക്കോടതികളിലെ ചില ചീഫ് ജസ്റ്റിസുമാരെയും മറ്റു ജഡ്ജിമാരെയും ഈയിടെ സ്ഥലം മാറ്റിയത് വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലും നടപടിക്രമം പാലിച്ചും മെച്ചപ്പെട്ട നീതി നിർവഹണം ഉദ്ദേശിച്ചുമാണെന്ന് സുപ്രീം കോടതി. 

സ്ഥാപനത്തിന്റെ താൽപര്യത്തിനു നിരക്കുന്നതല്ലെങ്കിലും ആവശ്യമെങ്കിൽ സ്ഥലംമാറ്റത്തിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൽ കൊളീജിയം മടിക്കില്ലെന്നും സുപ്രീം കോടതി സെക്രട്ടറി ജനറൽ സഞ്ജീവ് എസ്.കൽഗോങ്കർ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. 

ADVERTISEMENT

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. താഹിൽ രമണിയുടേതുൾപ്പെടെ ഏതാനും സ്ഥലംമാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

സ്ഥലംമാറ്റത്തിനുള്ള ഓരോ ശുപാർശയും വിശദമായി ചർച്ച ചെയ്തു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി. 

ADVERTISEMENT

രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയറായിരുന്നു ജസ്റ്റിസ് താഹിൽരമണി. സ്ഥലമാറ്റം പുനഃപരിശോധിക്കണമെന്ന അഭ്യർഥന കൊളീജിയം നിരസിച്ച പശ്ചാത്തലത്തിൽ താഹിൽരമണി രാജിവച്ചു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകർ കൊളീജിയം തീരുമാനത്തിൽ പ്രതിഷേധിച്ചിരുന്നു.