ന്യൂഡൽഹി ∙ സ്നേഹാദരങ്ങളർപ്പിച്ചും പദയാത്രകളിൽ അണിചേർന്നും രാജ്യം ഗാന്ധിസ്മൃതിയിൽ നിറഞ്ഞു. രാഷ്ട്രപിതാവിന്റെ 150–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചു രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്താൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്നേഹാദരങ്ങളർപ്പിച്ചും പദയാത്രകളിൽ അണിചേർന്നും രാജ്യം ഗാന്ധിസ്മൃതിയിൽ നിറഞ്ഞു. രാഷ്ട്രപിതാവിന്റെ 150–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചു രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്താൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അണിചേർന്നു.

പാർലമെന്റ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിലും സെൻട്രൽ ഹാളിലുമായി ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടിയിലും മുതിർന്ന നേതാക്കൾ പങ്കെടുത്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, നേതാക്കളായ സോണിയ ഗാന്ധി, എൽ.കെ. അഡ്വാനി, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ് തുടങ്ങിയവർ ഇവിടെ പുഷ്പാർച്ചന നടത്തി. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയായതിനാൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിലും പുഷ്പാർച്ചന നടന്നു. വൈകിട്ടോടെ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പ്രസംഗിച്ചു.

ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ മുതൽ കേരള ഹൗസ് വരെ രാജ്യതലസ്ഥാനത്ത് ഗാന്ധിസ്മൃതി പരിപാടികൾ നടത്തി. കേരള ഹൗസിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശുചിത്വ വാരാചരണം അടക്കം സംസ്ഥാന സർക്കാരുകളും വിവിധ സംഘടനകളും വ്യത്യസ്ത പ്രവർത്തനങ്ങളുമായി ഗാന്ധി ജയന്തി ആചരിച്ചു. യുപി നിയമസഭയുടെ ഇരുസഭകളും തുടർച്ചയായി 36 മണിക്കൂർ സമ്മേളിച്ചാണ് ഗാന്ധിജിക്ക് ആദരമർപ്പിച്ചത്. സർക്കാരിന് റെക്കോർഡ് സൃഷ്ടിക്കുന്നതിൽ മാത്രമാണു താൽപര്യമെന്ന് ആരോപിച്ചു പ്രതിപക്ഷം വിട്ടുനിന്നു. ഡൽഹി–മുംബൈ വിമാനത്തിൽ ഗാന്ധി ചിത്രം ആലേഖനം ചെയ്താണ് എയർ ഇന്ത്യ ബാപ്പുവിന് ആദരമർപ്പിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കമുള്ള ലോകനേതാക്കളും മഹാത്മാവിനു സ്നേഹാഞ്ജലി നേർന്നു.

രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ആദരമർപ്പിക്കുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദും പത്നി സവിത കോവിന്ദും.

എന്നും വഴിവെളിച്ചം

ADVERTISEMENT

ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിനു സ്നേഹാ‍ഞ്ജലി. സത്യം, അഹിംസ, സാഹോദര്യം, ധാർമികത, ലാളിത്യം തുടങ്ങിയ മൂല്യങ്ങളിൽ പുനരർപ്പിക്കാനുള്ള വേളയാണ് ഗാന്ധിജിയുടെ 150–ാം ജന്മവാർഷികം. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഇപ്പോഴും പ്രസക്തമായി തുടരുന്നു. നമ്മുടെ വഴിവെളിച്ചമായി അദ്ദേഹം തുടരും.

 രാഷ്ട്രപതി റാംനാഥ് കോവിന്ദ് 

ADVERTISEMENT

സ്വപ്നം സഫലമാക്കും

മാനവരാശിക്കു ഗാന്ധിജി നൽകിയ എന്നും നിലനിൽക്കുന്ന സംഭാവനകൾക്കു നന്ദി. ഗാന്ധിജിയുടെ സ്വപ്നം സഫലമാക്കാനും മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനും കഠിനമായി അധ്വാനിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു.

 പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധിമുദ്ര എയർ ഇന്ത്യയുടെ ഡൽഹി–മുംബൈ വിമാനത്തിൽ ഗാന്ധി ചിത്രം ആലേഖനം ചെയ്തപ്പോള്‍.