ന്യൂഡൽഹി ∙ ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ. പൂഞ്ച് സെക്ടറിൽ ഷെല്ലാക്രമണം നടത്തിയ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാക്ക് അധീന കശ്മീരിലെ 3 ഭീകരതാവളങ്ങൾ ഞായറാഴ്ച ഇന്ത്യ | pak ceasefire | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ. പൂഞ്ച് സെക്ടറിൽ ഷെല്ലാക്രമണം നടത്തിയ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാക്ക് അധീന കശ്മീരിലെ 3 ഭീകരതാവളങ്ങൾ ഞായറാഴ്ച ഇന്ത്യ തകർത്തതിനു പിന്നാലെയാണ്, ഇന്നലെ പുലർച്ചെ പൂഞ്ചിൽ അവർ ആക്രമണം നടത്തിയത്. 

സംഘർഷം മൂർഛിച്ച പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ശൈത്യകാലത്തിനു മുൻപ് പരമാവധി ഭീകരരെ ഇന്ത്യയിലേക്കു കടത്തുകയാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്നു ഇന്ത്യൻ സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മഞ്ഞുവീഴ്ച തുടങ്ങിയാൽ നുഴഞ്ഞുകയറ്റം ദുഷ്കരമാകുമെന്നതിനാൽ, ഡിസംബറിനു മുൻപ് ഭീകരരെ ഇന്ത്യയിലെത്തിക്കാനാണു പദ്ധതി.

ADVERTISEMENT

നുഴഞ്ഞുകയറ്റത്തിനുള്ള മറയാണു വെടിവയ്പും ഷെല്ലാക്രമണവും. ദീപാവലിയോടനുബന്ധിച്ചു ആക്രമണം പതിവായതിനാൽ, വരും ദിവസങ്ങളിൽ വ്യാപക വെടിനിർത്തൽ ലംഘനങ്ങളുണ്ടാകുമെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ. 

ഇതിനിടെ, ഭീകര താവളങ്ങൾ തകർത്തെന്ന ഇന്ത്യയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നു പാക്ക് സേന ആവർത്തിച്ചു. ഇക്കാര്യം പരിശോധിക്കാൻ ഇന്ത്യൻ മാധ്യമങ്ങൾക്കും വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്കും സ്ഥലം സന്ദർശിക്കാമെന്നു പാക്ക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.