ന്യൂഡൽഹി ∙ അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ, കർശന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. പ്രശ്നസാധ്യതയുള്ള മേഖലകളിൽ സുരക്ഷാ സേനാംഗങ്ങളെ നിയോഗിക്കാൻ സംസ്ഥാനങ്ങൾക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.മുൻകരുതൽ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ റെയിൽവേ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ, കർശന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. പ്രശ്നസാധ്യതയുള്ള മേഖലകളിൽ സുരക്ഷാ സേനാംഗങ്ങളെ നിയോഗിക്കാൻ സംസ്ഥാനങ്ങൾക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.

മുൻകരുതൽ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ റെയിൽവേ പൊലീസ് (ആർപിഎഫ്) വിവിധ സോണുകൾക്ക് അയച്ചു. എല്ലാ ട്രെയിനുകൾക്കും സുരക്ഷാ അകമ്പടി ഉണ്ടാകും. റെയിൽവേ സ്റ്റേഷനുകളിലും കർശന ജാഗ്രത പാലിക്കും. ആർപിഎഫ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.

ADVERTISEMENT

അയോധ്യയിലും യുപിയിലെ മറ്റിടങ്ങളിലുമായി 4000 അർധ സൈനികരെ നിയോഗിച്ചു. പുറമേ നിന്നുള്ളവർ അയോധ്യയിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന ഇന്റിലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.സ്ഥിതി നിലവിൽ ശാന്തമാണെന്ന് യുപി സർക്കാർ കേന്ദ്രത്തെ അറിയിച്ചു. അയോധ്യയിലേക്കെത്തുന്ന വാഹനങ്ങളും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷനുകളിലെ ടാക്സി ഡ്രൈവർമാർക്കും റെയിൽവേ പൊലീസ് മാർഗനിർദേശങ്ങൾ നൽകും. 

കല്ലു കൊത്തൽ നിർത്തി

ADVERTISEMENT

അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനായി കല്ലു കൊത്തുന്നതു വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) നിർത്തിവച്ചു. പ്രദേശത്തുള്ള നിർമാണശാലയിൽ 1990 മുതൽ നടക്കുന്ന പ്രവൃത്തി ആദ്യമായാണു നിർത്തിവയ്ക്കുന്നതെന്നു വിഎച്ച്പി വക്താവ് ശരദ് ശർമ പറഞ്ഞു. എന്നു പുനരാരംഭിക്കണമെന്നു നേതൃത്വം അറിയിക്കും.

English summary: Ayodhya: Deploy security in sensitive areas