ഇന്ത്യയ്ക്കു വിട്ടുനൽകിയാൽ താൻ ജീവനൊടുക്കുമെന്ന് ബാങ്ക് തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ ഭീഷണി. മോദിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇന്ത്യയ്ക്കു വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ ജെയിംസ് ലെവിസ് ആണ്..nirav modi, pnb bank fraud, bank fraud,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇന്ത്യയ്ക്കു വിട്ടുനൽകിയാൽ താൻ ജീവനൊടുക്കുമെന്ന് ബാങ്ക് തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ ഭീഷണി. മോദിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇന്ത്യയ്ക്കു വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ ജെയിംസ് ലെവിസ് ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യം നൽകിയാൽ മോദി കടന്നുകളയാൻ സാധ്യതയുണ്ടെന്നതിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വ്യാജരേഖകൾ ഹാജരാക്കി 14,000 കോടിയോളം രൂപ വായ്പയെടുത്തു മുങ്ങി ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദി സമർപ്പിച്ച പുതിയ ജാമ്യാപേക്ഷയും വെസ്റ്റ് മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്ത്നോട് തള്ളി. 40 ലക്ഷം പൗണ്ട് ജാമ്യത്തുക കെട്ടിവയ്ക്കാമെന്ന് നീരവ് മോദി ബോധിപ്പിച്ചിരുന്നു. മോദിയുടെ മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്ന് ഇന്ത്യൻ മാധ്യമങ്ങളിലെത്തിയതിനെ മജിസ്ട്രേട്ട് വിമർശിക്കുകയും ചെയ്തു.

ADVERTISEMENT

ജയിലിൽ തനിക്കു 3 തവണ മർദനമേറ്റതായി മോദി ബോധിപ്പിച്ചു. പണം തട്ടുന്നതിനു വേണ്ടി സഹതടവുകാർ ഭീഷണി മുഴക്കുന്നത് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണെന്നും പറഞ്ഞു.

English summary: Nirav Modi's bail plea rejected

ADVERTISEMENT

ADVERTISEMENT