ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങളും പൂർത്തിയായി. നെഹ്റുവിന്റെ കത്തുകൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ തുടങ്ങി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെക്കുറിച്ചു ലഭ്യമായ എല്ലാ ചരിത്രരേഖകളും ഉൾപ്പെടുത്തി | Jawaharlal Nehru | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങളും പൂർത്തിയായി. നെഹ്റുവിന്റെ കത്തുകൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ തുടങ്ങി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെക്കുറിച്ചു ലഭ്യമായ എല്ലാ ചരിത്രരേഖകളും ഉൾപ്പെടുത്തി ജവാഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് തയാറാക്കിയതാണ് ഈ ഗ്രന്ഥങ്ങൾ. ചരിത്രകാരൻ പ്രഫ. മാധവൻ കെ. പാലാട്ടാണ് എഡിറ്റർ.

14ന് നെഹ്റു സ്മാരക മ്യൂസിയത്തിൽ അദ്ദേഹം നടത്തുന്ന നെഹ്റു അനുസ്മരണ പ്രഭാഷണച്ചടങ്ങിൽ 100 വാല്യങ്ങളും പ്രകാശിപ്പിക്കുന്ന പ്രഖ്യാപനം നടത്തും. 2 സീരിസുകളിലായാണ് ഇവ. സർവേപ്പള്ളി ഗോപാലായിരുന്നു ആദ്യ സീരീസ് എഡിറ്റർ.

ADVERTISEMENT

സ്വതന്ത്ര ഇന്ത്യയുടെ 17 വർഷം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 17 വർഷത്തിന്റെ ചരിത്രം കൂടിയാണ് ഈ ഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുന്നതെന്നു പ്രഫ. മാധവൻ കെ. പാലാട്ട് പറഞ്ഞു. അറിയപ്പെടാത്ത ഒരു മുഖം നെഹ്റുവിനുണ്ടായിരുന്നില്ല. ചിന്തിച്ചതെല്ലാം എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും കത്തുകളിലൂടെയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

രാഷ്ട്രതന്ത്രജ്ഞൻ, സാഹിത്യ കുതുകി, കലാകാരൻ, തത്വചിന്തകൻ തുടങ്ങി നെഹ്റു വ്യാപരിച്ചിരുന്ന വിവിധ തലങ്ങളുടെ നേർച്ചിത്രങ്ങളാണ് ചരിത്രരേഖകളുടെ സമാഹരണത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 8 വർഷം കൊണ്ടാണ് 100 വാല്യങ്ങൾ തയാറാക്കിയത്.

English Summary: Books by Jawaharlal Nehru