സത്യവും നീതിയും ജയിച്ചുവെന്നും അയോധ്യയിൽ രാമക്ഷേത്രം നിർ‌മിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ പൊതുവികാരത്തോടു യോജിക്കുന്ന കോടതി വിധി സ്വാഗതം ചെയ്യുന്നു. പതിറ്റാണ്ടുകൾ നീണ്ട...Ayodhya case, ayodhya case live, ayodhya case news, ayodhya case verdict, ayodhya mandir,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സത്യവും നീതിയും ജയിച്ചുവെന്നും അയോധ്യയിൽ രാമക്ഷേത്രം നിർ‌മിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ പൊതുവികാരത്തോടു യോജിക്കുന്ന കോടതി വിധി സ്വാഗതം ചെയ്യുന്നു. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം അതിന്റെ ശരിയായ പരിസമാപ്തിയിലെത്തിയിരിക്കുന്നു. വിധി വന്ന സാഹചര്യത്തിൽ ഭൂമിതർക്കം ഇനി മറക്കാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് എല്ലാവരും ഒന്നിച്ചു പ്രയത്നിക്കണം. മുസ്‍ലിംകൾ, ഹിന്ദുക്കൾ എന്ന വേർതിരിവ് വേണ്ട; എല്ലാവരും ഇന്ത്യക്കാരാണ്. 

മുസ്‍ലിംകൾക്ക് 5 ഏക്കർ ഭൂമി നൽകാനുള്ള കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുന്നില്ല. വിധി ആരുടെയും വിജയമോ തോൽവിയോ അല്ല. സമൂഹത്തിൽ സമാധാനം നിലനിർത്താൻ വിവിധ വിഭാഗങ്ങൾ നടത്തിയ പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ADVERTISEMENT

ഉത്തർപ്രദേശിലെ മഥുര, വാരാണസി എന്നിവിടങ്ങളിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആർഎസ്എസ് ഏറ്റെടുക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭവുമായി ആർഎസ്എസിനു ചരിത്രപരമായ ബന്ധമുണ്ട്. അതേസമയം, സമരങ്ങൾ അഴിച്ചുവിടുന്ന സംഘടനയല്ല ആർഎസ്എസ് – ഭാഗവത് പറഞ്ഞു. 

ADVERTISEMENT

English summary: RSS reaction on Ayodhya verdict

ADVERTISEMENT