മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ, ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ ശിവസേനയ്ക്കു ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ക്ഷണം. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നൽകണമെന്ന കത്തു ലഭിച്ചതിനു പിന്നാലെ ശിവസേനാ...Maharashtra News, Maharashtra Election News, maharashtra political crisis, shiv sena, uddhav,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ, ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ ശിവസേനയ്ക്കു ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ക്ഷണം. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നൽകണമെന്ന കത്തു ലഭിച്ചതിനു പിന്നാലെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര പാർട്ടി യോഗം വിളിച്ചു.

പിന്തുണയ്ക്കണമെങ്കിൽ സേന എൻഡിഎ ബന്ധവും കേന്ദ്രഭരണ പങ്കാളിത്തവും ഉപേക്ഷിക്കണമെന്ന് എൻസിപി ഉപാധി വച്ചു. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു.

ADVERTISEMENT

രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവ് അശോക് ചവാൻ വ്യക്തമാക്കി. ശിവസേനയും എൻസിപിയും ഒന്നിച്ചാൽ ബാഹ്യപിന്തുണ നൽകുന്നതു സംബന്ധിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം നിരീക്ഷകരെ അയയ്ക്കും. മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേലും മധുസൂദൻ മിസ്ത്രിയുമാണു പരിഗണനയിൽ. ശിവസേനയുമായി നേരിട്ടു ചർച്ച വേണ്ടെന്നാണു പാർട്ടി നിലപാട്.

ശിവസേനയ്ക്ക് 56, എൻസിപിക്ക് 54 എന്നിങ്ങനെയാണ് അംഗബലം. ഒരുമിച്ചു നിന്നാൽ 110 എംഎൽഎമാരുമായി ബിജെപിയെ (105) മറികടക്കാം. 44 എംഎൽഎമാരുള്ള കോൺഗ്രസ് കൂടെ നിന്നാൽ ഭൂരിപക്ഷത്തിനു വേണ്ട 145 പേരുടെ പിന്തുണ ഉറപ്പാക്കാം. ശിവസേനാ മുഖ്യമന്ത്രി ഉറപ്പാണെന്നു സഞ്ജയ് റാവുത്ത് എംപി ഇന്നലെയും ആവർത്തിച്ചു.

പാർട്ടി അധ്യക്ഷൻ അമിത് ഷാ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിലാണ് സർക്കാർ രൂപീകരണ ശ്രമം വേണ്ടന്നു ബിജെപി തീരുമാനിച്ചത്. കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ തീരുമാനം ഗവർണറെ അറിയിച്ചു. ഒരുമിച്ചു നേരിട്ട തിരഞ്ഞെടുപ്പിലെ ജനവിധിയെ സേന മാനിച്ചില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കുറ്റപ്പെടുത്തി.

ശിവസേന– കോൺഗ്രസ് ബന്ധം മുൻപിങ്ങനെ

ADVERTISEMENT

മണ്ണിന്റെ മക്കൾ വാദവുമായി 1966ൽ ബാൽ താക്കറെ രൂപം നൽകിയ ശിവസേന, ആദ്യകാലത്തു ജനസംഘത്തിനൊപ്പമായിരുന്നില്ല. ചില തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണച്ചിട്ടുമുണ്ട്.

1971: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ 

കോൺഗ്രസുമായി സഖ്യം. മത്സരിച്ച മൂന്നിടത്തും തോൽവി.

1975: അടിയന്തരാവസ്ഥയെ പിന്തുണച്ചു.

ADVERTISEMENT

1977: ലോക്സഭയിലേക്കു മത്സരിച്ചില്ല; കോൺഗ്രസിനു 

പിന്തുണ. കോൺഗ്രസിനു മഹാരാഷ്ട്രയിൽ 48ൽ 20 സീറ്റ്.

1978: ബോംബെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുസ്‍ലിം 

ലീഗുമായി സഖ്യം. ജി.എം. ബനാത്ത്‍വാലയുമായി 

ബാൽ താക്കറെ വേദി പങ്കിട്ടു. 140ൽ 23 സീറ്റ് സഖ്യം നേടി.

1980: നിയമസഭയിലേക്കു മത്സരിക്കാതെ കോൺഗ്രസിനെ 

പിന്തുണച്ചു. കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. പിന്നീടു മുഖ്യമന്ത്രിയായ മനോഹർ ജോഷി ഉൾപ്പെടെ രണ്ടു ശിവസേനാ നേതാക്കൾ 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചിഹ്നത്തിൽ മത്സരിച്ചു തോറ്റിരുന്നു. 1989ൽ ശിവസേന ബിജെപിയുടെ ആദ്യ സഖ്യകക്ഷിയായി. 

English summary: Shiv Sena to form govt. in Maharashtra