മുംബൈ ∙ പങ്കജ മുണ്ടെ ബിജെപി വിടുമോ? ഭാവി രാഷ്ട്രീയ പരിപാടി ആലോചിക്കാൻ 12ന് അനുയായികളുടെ യോഗം വിളിക്കുമെന്നു പറഞ്ഞതിനു പിന്നാലെ, തന്റെ ട്വിറ്റർ വിലാസത്തിൽ നിന്ന് ബിജെപി എന്ന ഭാഗവും ഇന്നലെ നീക്കം ചെയ്തു. ബിജെപിയിൽ പ്രവർത്തിച്ചതിന്റെ ചരിത്രവും ഒഴിവാക്കി. അനുയായികളായ | pankaja munde leaves BJP | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പങ്കജ മുണ്ടെ ബിജെപി വിടുമോ? ഭാവി രാഷ്ട്രീയ പരിപാടി ആലോചിക്കാൻ 12ന് അനുയായികളുടെ യോഗം വിളിക്കുമെന്നു പറഞ്ഞതിനു പിന്നാലെ, തന്റെ ട്വിറ്റർ വിലാസത്തിൽ നിന്ന് ബിജെപി എന്ന ഭാഗവും ഇന്നലെ നീക്കം ചെയ്തു. ബിജെപിയിൽ പ്രവർത്തിച്ചതിന്റെ ചരിത്രവും ഒഴിവാക്കി. അനുയായികളായ 12 എംഎൽഎമാരുമായി പങ്കജ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം. എന്നാൽ, ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നിഷേധിച്ചു. 

അതിനിടെ, പങ്കജ മുണ്ടെ വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് ഇത്തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവ് ഏക്നാഥ് ഖഡ്സെ പ്രഖ്യാപിച്ചു. പങ്കജയും തന്റെ മകൾ രോഹിണി ഖഡ്സെയും നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം ബിജെപി നേതാക്കൾ തന്നെയാണെന്നും ഉത്തരവാദികളായവർക്കെതിരെ പാർട്ടി നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ADVERTISEMENT

മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ, ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബന്ധുവായ എൻസിപി സ്ഥാനാർഥി ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടു. 

അതേസമയം, നിയമസഭാ കൗൺസിൽ അംഗത്വം ലഭിക്കാനും കൗൺസിലിലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുമുള്ള സമ്മർദതന്ത്രമാണ് പങ്കജയുടേതെന്ന് സൂചനയുണ്ട്. അതല്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയാണത്രെ ലക്ഷ്യം. 

ADVERTISEMENT