ന്യൂഡൽഹി ∙ നിർഭയ ആക്രമിക്കപ്പെട്ടതിന്റെ വാർഷികദിനമായ 16ന് ബിജെപി എംഎൽഎയ്ക്കെതിരായ ഉന്നാവ് പീഡനക്കേസിൽ തീസ് ഹസാരി കോടതി വിധി പറയും. പരാതി നൽകിയതിന്റെ പേരിൽ ഉന്നാവിൽ പെൺകുട്ടിയെ തീയിട്ടു കൊന്നുവെന്ന വാർത്തകൾക്കിടെയാ | unnao rape case kuldeep singh | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിർഭയ ആക്രമിക്കപ്പെട്ടതിന്റെ വാർഷികദിനമായ 16ന് ബിജെപി എംഎൽഎയ്ക്കെതിരായ ഉന്നാവ് പീഡനക്കേസിൽ തീസ് ഹസാരി കോടതി വിധി പറയും. പരാതി നൽകിയതിന്റെ പേരിൽ ഉന്നാവിൽ പെൺകുട്ടിയെ തീയിട്ടു കൊന്നുവെന്ന വാർത്തകൾക്കിടെയാണ് 2017 ലെ പീഡനക്കേസിലെ വിധി വരുന്നത്.

വീടിനടുത്തു താമസിച്ചിരുന്ന ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, ജോലി വാഗ്ദാനം ചെയ്തു പെൺകുട്ടിയെ പീഡിപ്പിച്ചെന്നും തുടർന്ന് എംഎൽഎ സഹായി അടക്കം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്.

ADVERTISEMENT

പരാതി ഉന്നയിച്ചതിന്റെ പേരിൽ പെൺകുട്ടിയും കുടുംബവും പ്രതികളുടെ നിരന്തര വേട്ടയാടലിനിരയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുൻപിൽ പെൺകുട്ടി ആത്മാഹുതിക്കു ശ്രമിച്ചതോടെയാണ് വിഷയം ദേശീയശ്രദ്ധയിലെത്തിയത്.

കോടതി നടപടികൾക്കായി പോയി വന്ന പെൺകുട്ടിയുടെ അച്ഛനെ നടുറോഡിലിട്ടു മർദിച്ചവശനാക്കിയതും പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതുമെല്ലാം കേസിനെ കൂടുതൽ സങ്കീർണമാക്കി. 

ADVERTISEMENT

ഏറ്റവുമൊടുവിൽ പെൺകുട്ടിയും അഭിഭാഷകനും 2 അമ്മായിമാരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്കടക്കം ഇതിൽ പങ്കുണ്ടെന്നു വാർത്തകൾ വരികയും ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയായി.

സുരക്ഷയിൽ ആശങ്ക അറിയിച്ച് അപകടത്തിനു മുൻപു തന്നെ പെൺകുട്ടി സുപ്രീം കോടതിക്കു കത്തയച്ചിരുന്നു. ഇതു വൈകി പരിഗണിച്ച സുപ്രീം കോടതി ഇടപെട്ടാണ് കേസുകൾ ഡൽഹിയിലേക്കു മാറ്റിയത്. 45 ദിവസത്തിനകം വിധി പറയണമെന്നു കോടതി നിർദേശിച്ചിരുന്നെങ്കിലും 90 ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് വിധിയെത്തുന്നത്.