ബെംഗളൂരു ∙ വിദേശ പണവിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന കേസിൽ കർണാടകയിലെ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കെ.ജെ ജോർജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ്. ജോർജും കുടുംബാംഗങ്ങളും നാളെ ഹാജരാകണം. ജോർജ് മന്ത്രിയായിരുന്നപ്പോൾ വിദേശത്ത് അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വിദേശ പണവിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന കേസിൽ കർണാടകയിലെ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കെ.ജെ ജോർജിന്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ്. ജോർജും കുടുംബാംഗങ്ങളും നാളെ ഹാജരാകണം. 

ജോർജ് മന്ത്രിയായിരുന്നപ്പോൾ വിദേശത്ത്  അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. മകളുടെയും മരുമകന്റെയും പേരിൽ ന്യൂയോർക്കിലും മൻഹാറ്റനിലുമുള്ള സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കുന്നു. കർണാടക ലോകായുക്തയിൽ ജോർജ് നൽകിയ സത്യവാങ്മൂലങ്ങൾ ഇഡി പരിശോധിച്ചിരുന്നു. 

ADVERTISEMENT

എല്ലാ സ്വത്തു വിവരങ്ങളും തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എന്തു വിശദീകരണം നൽകാനും തയാറാണെന്നും ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡി.കെ ശിവകുമാറിനു ശേഷം ഇഡി അന്വേഷണം നേരിടുന്ന കർണാടകയിലെ രണ്ടാമത്തെ മുതിർന്ന കോൺഗ്രസ് നേതാവാണ് ജോർജ്.

English Summary: ED summons Congress leader K J George