അമരാവതി ∙ രാജ്യത്ത് ആദ്യമായി 3 തലസ്ഥാനങ്ങളുള്ള സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്. ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടുള്ള ബിൽ ഇന്നലെ രാത്രി വൈകി നിയമസഭ പാസാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി ∙ രാജ്യത്ത് ആദ്യമായി 3 തലസ്ഥാനങ്ങളുള്ള സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്. ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടുള്ള ബിൽ ഇന്നലെ രാത്രി വൈകി നിയമസഭ പാസാക്കി. 

അതിനിടെ, മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന് തെലുഗുദേശം പാർട്ടിയുടെ 17 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു.

ADVERTISEMENT

സംസ്ഥാനത്തെ വിവിധ സോണുകളാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഓരോ സോണിനും ആസൂത്രണ–വികസന ബോർഡുകളുണ്ടാകും. നേരത്തേ പ്രഖ്യാപിച്ച ഗ്രാമ, നഗര വാ‍ർഡ് സെക്രട്ടേറിയറ്റ് സംവിധാനവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2014 ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോൾ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാൻ കൊണ്ടുവന്ന നിയമം റദ്ദാക്കാനുള്ള ബില്ലും അവതരിപ്പിച്ചു. 

ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്ത ലെജിസ്ലേറ്റീവ് കൗൺസിലിൽ നിയമം പാസാക്കിയെടുക്കുക സർക്കാരിനു തലവേദനയാകും. ഇന്നാണ് കൗൺസിൽ ചേരുന്നത്.

2 കേന്ദ്രങ്ങൾ

ADVERTISEMENT

ഇന്ത്യയിൽ കേരളമടക്കം തലസ്ഥാനവും ഹൈക്കോടതി ആസ്ഥാനവും രണ്ടിടങ്ങളിലായ ഒട്ടേറെ സംസ്ഥാനങ്ങളുണ്ട്.

കേരളം: തലസ്ഥാനം – തിരുവനന്തപുരം, ഹൈക്കോടതി – കൊച്ചി

ഉത്തർപ്രദേശ്: ലക്നൗ, അലഹാബാദ്

ഛത്തീസ്ഗഡ്: റായ്പുർ, ബിലാസ്പുർ

ADVERTISEMENT

ഗുജറാത്ത്: ഗാന്ധിനഗർ, അഹമ്മദാബാദ് (ഇരട്ട നഗരങ്ങൾ)

മധ്യപ്രദേശ്: ഭോപാൽ, ജബൽപുർ

ഒഡീഷ: ഭുവനേശ്വർ, കട്ടക്ക്

രാജസ്ഥാൻ: ജയ്പുർ, ജോധ്പുർ

ഉത്തരാഖണ്ഡ്: ഡെറാഡൂൺ, നൈനിറ്റാൾ

മാതൃക ദക്ഷിണാഫ്രിക്ക

3 വ്യത്യസ്ത നഗരങ്ങളിൽ നിന്നു ‘ഭരിക്കപ്പെടുന്ന’ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ആന്ധ്ര ഇപ്പോൾ മാതൃകയാക്കുന്നതും ഇതാണ്. 

ലെജിസ്ലേറ്റീവ് ആസ്ഥാനം- കേപ് ടൗൺ (പാർലമെന്റ് ഇവിടെ)

ഭരണനിർവഹണ തലസ്ഥാനം- പ്രിട്ടോറിയ (പ്രസിഡന്റിന്റെ ഓഫിസ് അടക്കം ഇവിടെ. ഇന്ത്യൻ ഹൈക്കമ്മിഷനും ഇവിടെ)

ജുഡീഷ്യൽ ആസ്ഥാനം- ബ്ലുംഫൊൻറ്റെയ്ൻ(സുപ്രീം കോർട്ട് ഓഫ് അപ്പീൽ ഇവിടെ)