ന്യൂഡൽഹി ∙ ഉൽപാദനരംഗത്ത് ചൈനയുമായി മത്സരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ‘അസംബ്ൾ ഇൻ ഇന്ത്യ’ പദ്ധതി നിർദേശിച്ച് സാമ്പത്തിക സർവേ. അവശ്യ സാധന നിയമ പരിഷ്കരണം..... Economic Survey, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉൽപാദനരംഗത്ത് ചൈനയുമായി മത്സരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ‘അസംബ്ൾ ഇൻ ഇന്ത്യ’ പദ്ധതി നിർദേശിച്ച് സാമ്പത്തിക സർവേ. അവശ്യ സാധന നിയമ പരിഷ്കരണം ഉൾപ്പെടെയുള്ള നടപടികളിലൂടെ വിപണിയെ കൂടുതൽ സ്വതന്ത്രമാക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന ഊർജിതമായി നടപ്പാക്കണമെന്നും രാജ്യത്തിന്റെ ധനസ്ഥിതി വിലയിരുത്തുന്ന സർവേ നിർദേശിക്കുന്നു.

സാമ്പത്തിക വളർച്ച മുരടിച്ചെന്ന് സമ്മതിക്കുന്ന സർവേ, ഉദാരവൽക്കരണ നടപടികളിലാവും ഇന്നത്തെ ബജറ്റ് ഊന്നൽ നൽകുകയെന്ന സൂചന നൽകുന്നു.

ADVERTISEMENT

വിപണിയെ സ്വതന്ത്രമാക്കാൻ 1991ലെടുത്ത തീരുമാനം വളർച്ചയ്ക്കു വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. സമ്പത്തു സൃഷ്ടിക്കുന്നവർക്ക് പരമാവധി സൗകര്യമൊരുക്കലാണ് സർക്കാരിന്റെ ചുമതലയെന്ന് ബജറ്റിനു തലേന്ന് പാർലമെന്റിൽ സമർപ്പിച്ച സർവേ വാദിക്കുന്നു.

ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഉൾപ്പെടെ പൂർണ രൂപത്തിൽ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുകയെന്നാണ് ‘മെയ്ക്ക് ഇന്ത്യ ഇന്ത്യ’യുടെ പരിഷ്കരിച്ച രൂപമായ ‘അസംബ്ൾ ഇൻ ഇന്ത്യ’ പദ്ധതിയുടെ ലക്ഷ്യം. പല ഘടകങ്ങൾ ഇവിടെ തന്നെ നിർമിച്ച്, സംയോജിപ്പിച്ച് പൂർണ ഉൽപന്നമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ADVERTISEMENT

സാമ്പത്തിക സർവേ പറയുന്നത്

∙കയറ്റുമതി വിപണിക്കായി വസ്ത്രം, തുണി, ചെരിപ്പ്, കളിപ്പാട്ടം തുടങ്ങിയവയുടെ നിർമാണം വർധിപ്പിക്കുന്നതും വലിയ തോതിൽ തൊഴിലവസരം സൃഷ്ടിക്കും. 2025നകം 4 കോടി പുതിയ തൊഴിലവസരം, 2030നകം 8 കോടി.

ADVERTISEMENT

∙അവശ്യസാധന നിയമപ്രകാരമുള്ള ഇടപെടൽ പ്രശ്നങ്ങളുണ്ടാക്കുന്നു. പൂഴ്ത്തിവയ്പല്ലാത്തപ്പോൾ, കാർഷികോൽപന്നങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് നിയന്ത്രണങ്ങൾ പാടില്ല.

∙ ഭൂമി വിൽക്കുന്നവർക്ക് കൂടുതൽ മെച്ചമെന്ന സ്ഥിതി മാറ്റാൻ ഭൂമി ഏറ്റെടുക്കൽ നിയമം പരിഷ്കരിക്കണം.

∙ കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില, പരമാവധി വിലയായി മാറുന്ന സ്ഥിതിയാണ്. കൃഷിയുടെ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കണം. എന്തു കൃഷി ചെയ്യണമെന്ന തീരുമാനം കർഷകന് വിട്ടുകൊടുക്കുന്ന രീതിയിൽ സബ്സിഡി ക്രമീകരിക്കണം.

∙വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയ മരുന്നുകൾക്ക്, മറ്റു മരുന്നുകളേക്കാൾ വില വർധിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾക്കായി സർക്കാർ മൊത്തത്തിൽ മരുന്നുകൾ വാങ്ങി ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതാവും ഫലപ്രദം.

∙ ജീവനക്കാർക്ക് ബാങ്കുകളുടെ ഓഹരി നൽകി ഉടമസ്ഥതാമനോഭാവമുണ്ടാക്കുക.

∙  പൊതുമേഖലാ  സ്ഥാപനങ്ങളുടെ സർക്കാർ ഓഹരി കൈകാര്യം ചെയ്യാൻ കോർപറേഷനുണ്ടാക്കുക. ഉചിത സമയത്തുള്ള ഓഹരി വിൽപന ഈ സ്വതന്ത്ര സംവിധാനം തീരുമാനിക്കും.