ന്യൂഡൽഹി ∙ ഭാര്യ സുനിതയുടെ ജന്മദിനത്തി‍ൽ വൻ വിജയം നേടിയ അരവിന്ദ് കേജ്‍രിവാളിന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുക പ്രണയ ദിനമായ 14ന്. 2015 ലും പ്രണയദിനത്തിലായിരുന്നു കേജ്‍രിവാളിന്റെ മന്ത്രിസഭ. | Aravind Kejriwal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭാര്യ സുനിതയുടെ ജന്മദിനത്തി‍ൽ വൻ വിജയം നേടിയ അരവിന്ദ് കേജ്‍രിവാളിന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുക പ്രണയ ദിനമായ 14ന്. 2015 ലും പ്രണയദിനത്തിലായിരുന്നു കേജ്‍രിവാളിന്റെ മന്ത്രിസഭ. 

സുനിതയുടെ 54–ാം ജന്മദിനമായിരുന്നു ഇന്നലെ. പ്രവർത്തകർക്കൊപ്പം കേക്കു മുറിച്ച് ഇരുവരും സന്തോഷം പങ്കുവച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന സുനിതയ്ക്കും മക്കൾ പുൽകിത്, ഹർഷിത എന്നിവർക്കുമൊപ്പമാണു കേജ്‍രിവാൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനെത്തിയതും. ഐആർഎസ് ഉദ്യോഗസ്ഥയായിരുന്ന സുനിതയെ മസൂറിയിലെ സിവിൽ സർവീസ് പരിശീലനകാലത്താണു അരവിന്ദ് പരിചയപ്പെടുന്നത്.

ADVERTISEMENT

‘25 വർഷമായി ഞങ്ങൾ വിവാഹിതരായിട്ട്. സാമൂഹിക സേവനമാണ് തന്റെ ഇടമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭീകരനെന്ന് വിളിച്ചവർക്കു ജനങ്ങൾ മധുരമായി മറുപടി നൽകി’ – സുനിത പറഞ്ഞു.

ഹനുമാന്റെയും അനുഗ്രഹമെന്ന് കേജ്‍രിവാൾ

ADVERTISEMENT

പ്രചാരണത്തിൽ ‘ഹനുമാൻ ചാലീസ’ ചൊല്ലി കളം പിടിച്ച അരവിന്ദ് കേജ്‍രിവാൾ വിജയത്തിനു പിന്നാലെയും ഹനുമാൻ സ്തുതികൾ ആവർത്തിച്ചു. വിജയാഹ്ലാദം പ്രവർത്തകരോടു പങ്കുവച്ച ശേഷം ആദ്യം പോയതും ഹനുമാൻ ക്ഷേത്രത്തിലേക്ക്.

‘ഇതു രാജ്യത്തിന്റെ വിജയം, ഭാരതമാതാവിന്റെ ജയം. ഇന്ന് ചൊവ്വാഴ്ച, ഭഗവാൻ ഹനുമാന്റെ ദിവസം. ഇത് ഹനുമാൻജിയുടെ അനുഗ്രഹമാണ്. അദ്ദേഹം ഡൽഹിക്കു മേൽ കൃപ ചൊരിയുന്നു’ കേജ്‍രിവാൾ പ്രവർത്തകരോടു പറഞ്ഞു.

ADVERTISEMENT

English Summary: Kejriwal victory on wife birthday