ന്യൂഡൽഹി ∙ രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് –19) സ്ഥിരീകരിച്ച കേരളത്തിലെ 3 വിദ്യാ‍ർഥികളുടെ കാര്യത്തിലും പരിശോധനഫലം തൃപ്തികരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ ഒരാൾ ആശുപത്രി വിട്ടു. മറ്റു 2 പേരുടെ കാര്യത്തിൽ രോഗമുക്തരായി എന്ന ഔദ്യോഗിക സ്ഥിരീകരണം കൂടിയേ വരാനുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് –19) സ്ഥിരീകരിച്ച കേരളത്തിലെ 3 വിദ്യാ‍ർഥികളുടെ കാര്യത്തിലും പരിശോധനഫലം തൃപ്തികരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ ഒരാൾ ആശുപത്രി വിട്ടു. മറ്റു 2 പേരുടെ കാര്യത്തിൽ രോഗമുക്തരായി എന്ന ഔദ്യോഗിക സ്ഥിരീകരണം കൂടിയേ വരാനുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.

∙ രാജ്യത്ത് പുതിയ കേസുകൾ ഇല്ല.

ADVERTISEMENT

∙രോഗ ലക്ഷണം ഇപ്പോഴുമുള്ളത് 497 പേർക്ക്. ഇവരെ പ്രത്യേക വാർഡുകളിൽ പാർപ്പിച്ചു പരിശോധിക്കുന്നു.

∙ 2315 വിമാനങ്ങളിലായി രാജ്യത്തെത്തിയ 2.51 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 

∙ ആശുപത്രികളിൽ 15,991 പേർ നിരീക്ഷണത്തിൽ.

∙ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് ഡൽഹിയിലെത്തിച്ച മലയാളികളടക്കമുള്ളവരിൽ നിന്ന് അവസാന സാംപിൾ ശേഖരണം തുടങ്ങി. നേരത്തെയുള്ള സംപിളുകളിൽ പ്രശ്നമുണ്ടായിരുന്നില്ല.

ADVERTISEMENT

∙ ചൈനയിലെ ഗ്വാങ്‌ഷുവിൽ നിന്ന് ഇന്നലെ കൊൽക്കത്തയിലെത്തിയ ഇൻഡിഗോ വിമാനത്തിലെ 8 ജീവനക്കാർ നിരീക്ഷണത്തിൽ.

∙ ഇന്നലെ ബാങ്കോക്ക്– ഡൽഹി സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ ഒരാളെ നിരീക്ഷിച്ചു വരുന്നു.

വൈറസിനെ നേരിടാനും കേരള മോഡൽ! കേരളം രാജ്യത്തിന്റെ അഭിമാനമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

ന്യൂഡൽഹി ∙ കോവിഡ് –19 സംശയിക്കുന്നവരെ പരിശോധിക്കുന്നതിൽ, കേരളം നിപ്പയുടെ കാര്യത്തിൽ സ്വീകരിച്ച വഴി പിന്തുടരുന്നതായി ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ. രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യനിരീക്ഷണത്തിനു വിധേയമാക്കുന്നതിനു പുറമേ, ഇതിനായി പ്രത്യേക പ്രോട്ടോകോളും നിശ്ചയിച്ചിട്ടുണ്ട്. ആദ്യ പരിശോധനയ്ക്കു പുറമേ, 13–ാം ദിവസം വീണ്ടും പരിശോധന നടത്തും – പ്രീതി സുധൻ പറഞ്ഞു.

ADVERTISEMENT

ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ച ഏക സംസ്ഥാനമായ കേരളത്തിൽ, ആരോഗ്യ വകുപ്പു നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രം അഭിനന്ദിച്ചു. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി ഹർഷ്‍വർധൻ, രോഗം സ്ഥിരീകരിച്ചവർ ചൈനയിൽ നിന്നു വന്നതു മുതൽ അടുത്തിടപഴകിയവരെ വരെ കണ്ടെത്തി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ വിശദീകരിച്ചെങ്കിലും കേരളമെന്നു പേരടുത്തുപറഞ്ഞിരുന്നില്ല. മന്ത്രി മറന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘കേരളം നമ്മുടെ അഭിമാനമാണ്’ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ആരോഗ്യ സെക്രട്ടറി പ്രീതി സുധന്റെ മറുപടി. പിന്നീട് പുറത്തിറക്കിയ മന്ത്രിയുടെ പത്രക്കുറിപ്പിൽ കേരളത്തെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

രാഹുലിന് മറുപടി പറയാതെ പറഞ്ഞ് ഹർഷ് വർധൻ

ന്യൂഡൽഹി ∙ കോവിഡിനെ പിടിച്ചുകെട്ടാനുള്ള കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കാതെ മന്ത്രി ഹർഷ് വർധൻ. ‘അദ്ദേഹം മുതിർന്ന നേതാവാണ്. അദ്ദേഹത്തിന്റെ അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിമാരായിരുന്നു. ഇതേക്കുറിച്ച് അധിക്ഷേപത്തിന് ഞാനില്ല. വൈറസിന്റെ കാര്യത്തിൽ എല്ലാ മുൻകരുതലുമെടുക്കുന്നുണ്ട്’ – മന്ത്രി പറഞ്ഞു.

കൊറോണ: ജപ്പാനിൽ ആദ്യ മരണം 

ടോക്കിയോ ∙ പുതിയ കൊറോണ വൈറസ് (കോവിഡ് –19) ബാധിച്ച് ചൈനയ്ക്കു പുറത്ത് മൂന്നാമത്തെ മരണം; ജപ്പാനിൽ 80 വയസ്സുകാരി മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീൻസിലുമാണ് നേരത്തെ ഓരോ ആളുകൾ മരിച്ചത്. ചൈനയിൽ ഇന്നലെ 254 പേർ കൂടി മരിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യയാണിത്. ഇതുവരെ ആകെ മരണം 1369. ജപ്പാൻ തീരത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ച 2 ഇന്ത്യക്കാരുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്. കപ്പലിൽ ആകെ 218 പേർക്കാണു വൈറസ് ബാധയുള്ളത്.