ന്യൂഡൽഹി ∙ ഇഎസ്ഐ ആശുപത്രികളിലല്ലാതെ പ്രസവത്തിന് പ്രവേശിക്കുന്ന അംഗങ്ങൾക്ക് നൽകിയിരുന്ന സഹായം 7500 രൂപയായി ഉയർത്താൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിൽ ഇത് 5000 രൂപയാണ്. അടുത്ത അധ്യയന വർഷം മുതൽ രാജ്യത്തെ ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 10% ക്വോട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇഎസ്ഐ ആശുപത്രികളിലല്ലാതെ പ്രസവത്തിന് പ്രവേശിക്കുന്ന അംഗങ്ങൾക്ക് നൽകിയിരുന്ന സഹായം 7500 രൂപയായി ഉയർത്താൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിൽ ഇത് 5000 രൂപയാണ്. അടുത്ത അധ്യയന വർഷം മുതൽ രാജ്യത്തെ ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 10% ക്വോട്ട ഏർപ്പെടുത്താനും തൊഴിൽമന്ത്രി സന്തോഷ് ഗാങ്‍വാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

കോർപറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമമവുമാക്കുന്നതിന് ജില്ലാതലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കുമെന്ന് ബോർഡ് അംഗം വി. രാധാകൃഷ്ണൻ പറഞ്ഞു. 6 തൊഴിലാളി പ്രതിനിധികൾ, 6 തൊഴിലുടമ പ്രതിനിധികൾ, ഇഎസ്ഐ ഓഫിസർ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവരും ചെയർമാന് കീഴിലുള്ള ജില്ലാ സമിതിയിലുണ്ടാകും. 3 വർഷമായിരിക്കും കാലാവധി. 

ADVERTISEMENT

ഇഎസ്ഐയിൽ അംഗമാവുന്നതിനുള്ള വരുമാന പരിധി 25,000 രൂപയാക്കണമെന്ന ആവശ്യം കോർപറേഷൻ പിന്നീടു പരിഗണിക്കും. 21,000 രൂപയെന്ന പരിധി ഉയർത്തണമെന്നും ഇപിഎഫ് പോലെ പരിധി കഴിഞ്ഞാലും ഇഎസ്ഐയിൽ തുടരാൻ അനുവദിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

English Summary: ESI Corporation increases confinement expenses to Rs 7500