അഹമ്മദാബാദ് ∙ വിദ്യാർഥിനികളെ നിർബന്ധിച്ച് ആർത്തവ പരിശോധനയ്ക്കു വിധേയരാക്കിയ വനിതാ കോളജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, 2 ഹോസ്റ്റൽ അസിസ്റ്റന്റുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ അന്വേഷണ സമിതിയെ നിയമിച്ചു. മനുഷ്യാവകാശ ലംഘനത്തിന് കോളജ് അധികൃതരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ വിദ്യാർഥിനികളെ നിർബന്ധിച്ച് ആർത്തവ പരിശോധനയ്ക്കു വിധേയരാക്കിയ വനിതാ കോളജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, 2 ഹോസ്റ്റൽ അസിസ്റ്റന്റുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ അന്വേഷണ സമിതിയെ നിയമിച്ചു. മനുഷ്യാവകാശ ലംഘനത്തിന് കോളജ് അധികൃതരിൽ നിന്നു കച്ച് സർവകലാശാല വിശദീകരണം തേടിയിട്ടുണ്ട്.

ഗുജറാത്തിലെ കച്ചിലുള്ള ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്എസ്ജിഐ) 68 വിദ്യാർഥിനികൾക്കാണ് ഹോസ്റ്റലിലെ പെൺകുട്ടികൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു വാർഡൻ നൽകിയ പരാതിയെത്തുടർന്നു ആർത്തവമില്ലെന്നു തെളിയിക്കേണ്ടി വന്നത്. സ്വാമിനാരായൺ ആരാധനാ വിഭാഗം നടത്തുന്ന ക്ഷേത്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന കോളജിൽ ആർത്തകാലത്തു പെൺകുട്ടികളെ ക്ഷേത്രപരിസരത്തും ഹോസ്റ്റൽ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പൽ റീത്ത റാണിംഗയുടെ നിർദേശപ്രകാരം പരിശോധന.

ADVERTISEMENT

പരാതിയുമായി പോയാൽ ഹോസ്റ്റലിൽ നിന്നു പുറത്താക്കുമെന്നും ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട വിലക്കുകൾ ലംഘിച്ചതിനു നടപടിയുണ്ടാവുമെന്നും അധികൃതർ ഭീഷണിപ്പെടുത്തി. കോളജിൽ അന്യായമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന കത്തിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ആരോപണമുണ്ട്. ബിരുദ കോളജിൽ 1500 വിദ്യാർഥിനികളുള്ളതിൽ 68 പേരാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. 

English Summary: Gujarat College Girls Made To Strip To Detect Menstruation